ഷെയ്ഖ് ഹസീനയ്ക്ക് എതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച് ബം​ഗ്ലാ​ദേശ് കോടതി

ധാക്ക: അനധികൃതമായി ഭൂമി കൈവശപ്പെടുത്തി രാഷ്ട്രീയ അധികാരം ദുരുപയോഗം ചെയ്തെന്നാരോപിച്ച് പുറത്താക്കപ്പെട്ട ബം​ഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്ക് എതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച് ബം​ഗ്ലാ​ദേശ് കോടതി. ഷെയ്ഖ് ഹസീനയുടെ സഹോദരി ഷെയ്ഖ് റെഹാന, ബ്രിട്ടീഷ് എംപി തുലിപ് റിസ്വാന സിദ്ദിഖ്, തുടങ്ങി മറ്റ് 50 പേർക്കെതിരെയും അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ട്.

അഴിമതി വിരുദ്ധ കമ്മീഷൻ (എസിസി) സമർപ്പിച്ച മൂന്ന് വ്യത്യസ്ത കുറ്റപത്രങ്ങൾ പരിഗണിച്ച ശേഷമാണ് ധാക്ക മെട്രോപൊളിറ്റൻ സീനിയർ സ്‌പെഷ്യൽ ജഡ്ജി സാക്കിർ ഹൊസൈൻ അറസ്റ്റ് വാറണ്ടിനുള്ള ഉത്തരവ് പുറപ്പെടുവിച്ചത്. ഭൂവിതരണത്തിലെ അഴിമതി ആരോപണത്തിൽ മൂന്ന് വ്യത്യസ്ത കേസുകളിലായി 53 പേർക്കെതിരെ എസിസി അടുത്തിടെ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചിരുന്നു. ഷെയ്ഖ് ഹസീന ഉൾപ്പെടെയുള്ള 53 പ്രതികളും ഒളിവിലായതിനാലാണ് കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്.

വിദ്യാർത്ഥികളുടെ നേതൃത്വത്തിലുള്ള അക്രമാസക്തമായ ജനകീയ പ്രക്ഷോഭത്തിലാണ് 16 വർഷം നീണ്ടുനിന്ന ഷെയ്ഖ് ഹസീനയുടെ ഭരണകൂടം 2024 ഓഗസ്റ്റ് അഞ്ചിന് താഴെയിറക്കപ്പെട്ടത്.
<BR>
TAGS : SHEIKH HASINA | BANGLADESH
SUMMARY : Bangladesh court issued arrest warrant against Sheikh Hasina

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

സിഎംആർഎൽ–എക്സാലോജിക് കേസ്; ഇഡി ബലംപ്രയോഗിച്ച് വിരലടയാളം പതിപ്പിച്ചെന്ന് ശശിധരൻ കർത്ത

കൊച്ചി: സിഎംആർഎൽ–എക്സാലോജിക് കേസുമായി ബന്ധപ്പെട്ട് മുന്‍ മുഖ്യമന്ത്രി പിണറായി വിജയനും മകള്‍...

ഗണേശ വിഗ്രഹ നിമജ്ജനത്തിനിടെ വൈദ്യുതാഘാതം; 18കാരനായ വിദ്യാർഥി മരിച്ചു

ബെംഗളൂരു: ഗണേശ വിഗ്രഹ നിമജ്ജനത്തിന് മുന്നോടിയായി പന്തലിലെ അലങ്കാര വിളക്കുകൾ അഴിച്ചുമാറ്റുന്നതിനിടെ...

ബെംഗളൂരുവിൽ ഇന്ന് മഴയ്ക്ക് സാധ്യത

ബെംഗളൂരു: ബെംഗളൂരുവിൽ ഇന്ന് മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്.  ഇന്ന് പൊതുവെ...

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം; കേരളത്തിൽ ഇന്ന് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത, 2 ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: കനത്ത ചൂടിന് ആശ്വാസമായി സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത....

പ്രധാനമന്ത്രി മോദിക്ക് ഇന്ന് പിറന്നാള്‍; സേവാ ദിവസ് ആചരിക്കാൻ ബി.ജെ.പി.

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനവും ഭരണഘടനാ പദവിയിൽ 25 വർഷം...

ബെംഗളൂരുവിലെ വിവിധ പ്രദേശങ്ങളിൽ ഇന്ന് വൈദ്യുതി മുടങ്ങും

ബെംഗളൂരു: അറ്റകുറ്റപ്പണികളും വൈദ്യുതി ശൃംഖലയുമായി ബന്ധപ്പെട്ട ജോലികളും നടക്കുന്നതിനാൽ ബെംഗളൂരുവിലെ വിവിധ...

അനധികൃത മദ്യശേഖരം; ആന്റോ അഗസ്റ്റിൻ അറസ്റ്റിൽ

കൊ​ച്ചി: റി​പ്പോ​ർ​ട്ട​ർ ടി​വി ഉ​ട​മ ആ​ന്‍റോ അ​ഗ​സ്റ്റി​നെ അ​ബ്കാ​രി ആ​ക്ട് പ്ര​കാ​രം...

ആഭ്യന്തര മന്ത്രിയുടെ യുഎസ് യാത്രയ്ക്കെതിരെ പോസ്റ്റ്; കെ എസ് അരുണ്‍കുമാര്‍ ഉള്‍പ്പെടെ നാലു പേര്‍ക്കെതിരെ കേസ്

തിരുവനന്തപുരം: ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ അമേരിക്കന്‍ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് സമൂഹമാധ്യമത്തില്‍...

Related Articles

Popular Categories