സ്വകാര്യ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞു; 20 യാത്രക്കാർക്ക് പരുക്ക്

ബെംഗളൂരു: ജോഗ് വെള്ളച്ചാട്ടം കാണാൻ യാത്രക്കാരെയും കൊണ്ട് പോകുകയായിരുന്ന സ്വകാര്യ ബസ് മറിഞ്ഞ് അപകടം. നിയന്ത്രണം വിട്ട ബസ് റോഡിൽ മറിയുകയായിരുന്നു. അപകടത്തിൽ 20 പേർക്ക് പരുക്കേറ്റു. ദക്ഷിണ കന്നഡയിലെ ബണ്ട്വാൾ ശംഭൂരിൽ നിന്നുള്ളവരാണ് യാത്രക്കാർ. ഞായറാഴ്ച പുലർച്ചെ ശിവമോഗ സാഗര താലൂക്കിലെ കാർഗലിന് സമീപമാണ് അപകടമുണ്ടായത്.

50 ഓളം യാത്രക്കാരുമായി ബസ് പുലർച്ചെ 5 മണിയോടെ ശംഭൂരിൽ നിന്ന് ജോഗ് വെള്ളച്ചാട്ടത്തിലേക്ക് പോകുകയായിരുന്നു. പരുക്കേറ്റവരെ സമീപത്തെ ആശുപത്രികളിലേക്ക് മാറ്റി. ഇവരിൽ രണ്ട് പേരുടെ നില അതീവഗുരുതരമാണ്. പാനെമംഗലൂർ, ബിസി റോഡ്, മംഗളൂരു എന്നിവിടങ്ങളിൽ നിന്ന് അധിക യാത്രക്കാരെ കയറ്റിക്കൊണ്ടാണ് സംഘം ശംഭൂരിൽ നിന്ന് പുറപ്പെട്ടത്. സംഭവത്തിൽ ശിവമോഗ പോലീസ് കേസെടുത്തു.

TAGS: KARNATAKA | ACCIDENT
SUMMARY: Bus carrying passengers from Shambhoor overturns, Over 20 injured

LEAVE A REPLY

Please enter your comment!
Please enter your name here