ഇൻസ്റ്റഗ്രാമിൽ ‘പാകിസ്ഥാന്‍ സിന്ദാബാദ്’ കമന്‍റിട്ട 19കാരിയായ വിദ്യാർഥിനി അറസ്റ്റിൽ

മുംബൈ: ഇൻസ്റ്റഗ്രാം പോസ്റ്റിൽ ‘പാകിസ്ഥാന്‍ സിന്ദാബാദ്’ എന്ന് കമന്‍റിട്ട 19കാരിയായ വിദ്യാർഥിനി അറസ്റ്റിൽ. മഹാരാഷ്ട്രയിലെ പുനെ കോൻധ്വയിലെ കൗസർബാഗ് സ്വദേശിനിയെയാണ് അറസ്റ്റിലായത്. കോൻധ്വ പോലീസ് അറസ്റ്റ് ചെയ്തത്.

പുണെയിലെ കോളജിൽ പഠിക്കുകയാണ് അറസ്റ്റിലായ യുവതി. ഇൻസ്റ്റഗ്രാം പോസ്റ്റിൽ യുവതി ‘പാകിസ്താൻ സിന്ദാബാദ്’ എന്ന് കമന്‍റ് ചെയ്യുകയായിരുന്നു. കേസിൽ കൂടുതൽ അന്വേഷണം നടക്കുകയാണെന്ന് പോലീസ് ഡെപ്യൂട്ടി കമീഷണർ രാജ്കുമാർ ഷിൻഡെ പറഞ്ഞു.
<BR>
TAGS : ARRESTED | MAHARASHTRA
SUMMARY : 19-year-old student arrested for commenting ‘Pakistan Zindabad’ on Instagram

LEAVE A REPLY

Please enter your comment!
Please enter your name here