എ.ആർ റഹ്മാനും ഭാര്യയും വിവാഹമോചിതരാകുന്നു ; 29 വർഷം നീണ്ട ദാമ്പത്യം അവസാനിപ്പിക്കുകയാണെന്ന് സൈറ

ചെന്നൈ : സംഗീതസംവിധായകനും ഗായകനുമായ എ ആർ റഹ്മാൻ വിവാഹമോചിതനാകുന്നു. ഇരുവരും തമ്മില്‍ വേര്‍പിരിയുന്നതായി സൈറയുടെ അഭിഭാഷക വന്ദനാ ഷാ പ്രസ്താവനയില്‍ പറഞ്ഞു. വര്‍ഷങ്ങളായുള്ള വിവാഹ ജീവിതത്തിനൊടുവില്‍ എ ആര്‍ റഹ്മാനുമൊത്തുള്ള വിവാഹമോചനം എന്ന ഏറെ പ്രയാസകരമായ തീരുമാനത്തില്‍ സൈറ എത്തിയിരിക്കുകയാണ്. ഇരുവര്‍ക്കും ഇടയിലുള്ള വൈകാരിക ബന്ധത്തിലുണ്ടായ പ്രശ്‌നങ്ങള്‍ക്ക് ഒടുവിലാണ് ഇത്തരത്തില്‍ ഒരു തീരുമാനം ഉണ്ടായിരിക്കുന്നതെന്നും അഭിഭാഷക പറഞ്ഞു.

29 വർഷത്തെ ദാമ്പത്യമാണ് ഇപ്പോൾ അവസാനിപ്പിക്കുന്നതായി സൈറ ബാനു വാർത്താകുറിപ്പിൽ അറിയിച്ചത്. പരസ്പര സ്നേഹം നിലനിൽക്കുമ്പോഴും അടുക്കാനാകാത്ത വിധം അകന്നു പോയി എന്നാണ് സൈറ വാർത്താ കുറിപ്പിൽപറയുന്നത്.

1995 -ലാണ് എ.ആർ. റഹ്മാനും ഭാര്യ സൈറയും വിവാഹിതരാകുന്നത്. . ഖദീജ, റഹീമ, അമീന്‍ എന്നിങ്ങനെ മൂന്നു കുട്ടികളാണ് റഹ്മാന്‍-സൈറ ദമ്പതികള്‍ക്കുള്ളത്.

എന്നാൽ എ.ആർ. റഹ്മാന്റെ ഭാഗത്ത് നിന്ന് ഇതുവരെ ഔദ്യോഗിക പ്രതികരണങ്ങളൊന്നും തന്നെ ഉണ്ടായിട്ടില്ല. ഗുജറാത്തി കുടുംബമാണ് സൈറയുടേത്. വീട്ടുകാര്‍ ഉറപ്പിച്ചു നടത്തിയ വിവാഹമാണെന്ന് മുമ്പ് റഹ്മാന്‍ പറഞ്ഞിട്ടുണ്ട്. അമ്മയാണ് സൈറയെ കണ്ടെത്തിയത് എന്നും താന്‍ അക്കാലത്ത് സംഗീതവുമായി ബന്ധപ്പെട്ട് വലിയ തിരക്കിലായിരുന്നു എന്നുമാണ് ഒരു ചാറ്റ് ഷോയില്‍ എ ആര്‍ റഹ്മാന്‍ പറഞ്ഞത്.
<BR>
TAGS : AR RAHMAN | DIVORCE
SUMMARY : AR Rahman and his wife get divorced; Saira is ending her 29-year marriage

Hot this week

പനിയും ചർദിയും വയറിളക്കവും; ഇരുപതോളം വിദ്യാര്‍ഥികള്‍ക്കു ഭക്ഷ്യ വിഷബാധ

വയനാട്: പനിയും ചർദ്ദിയും വയറിളക്കവും ബാധിച്ചതിനെ തുടർന്ന് ഇരുപതോളം വിദ്യാർഥികളെ ആശുപത്രിയിൽ...

എം.എം.എ. പരിസ്ഥിതിദിനാചരണം സംഘടിപ്പിച്ചു

ബെംഗളൂരു: മലബാർ മുസ്‌ലീം അസോസിയേഷന്റെ നേതൃത്വത്തിൽ പരിസ്ഥിതിദിനാചരണം സംഘടിപ്പിച്ചു. അസോസിയേഷൻ ജനറൽ...

 ‘കാലം പറക്കണ്’; നാടക പ്രദർശനം 28ന്

ബെംഗളൂരു: കേരളസമാജം ബാംഗ്ലൂർ സൗത്ത് വെസ്റ്റിന്റെ ആഭിമുഖ്യത്തില്‍ നാടക പ്രദർശനം സംഘടിപ്പിക്കുന്നു....

കലാവേദി വാർഷികം ഇന്ന്

ബെംഗളൂരു: കലാവേദിയുടെ 59-ാമത് വാര്‍ഷികാഘോഷം ഇന്നു വൈകിട്ട് 6 മുതല്‍ മാറത്തഹള്ളി...

കാലവർഷം അതിശക്തമായി; കേരളത്തിൽ ഇന്ന് റെഡ് അലർട്ട്, നാലു ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക്  അവധി

തിരുവനന്തപുരം: സംസ്ഥാനത്ത് അതിശക്തമായ മഴയുടെ പശ്ചാത്തലത്തിൽ റെഡ് അലർട്ട് പ്രഖ്യാപിച്ച നാല്...

എസ്എസ്എൽസി സേ പരീക്ഷ ടൈംടേബിൾ പ്രസിദ്ധികരിച്ചു

തിരുവനന്തപുരം: 2026-ലെ കേരള എസ്എസ്എൽസി സേവ്-എ-ഇയർ പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാർഡുകൾ കേരള പരീക്ഷാ...

മലപ്പുറത്ത് തീർത്ഥാടന സംഘം സഞ്ചരിച്ച ട്രാവലറും ടിപ്പർ ലോറിയും കൂട്ടിയിടിച്ച് രണ്ട് മരണം

മലപ്പുറം: കൊണ്ടോട്ടിയില്‍ ട്രാവലറും ടിപ്പര്‍ ലോറിയും കൂട്ടിയിടിച്ച് രണ്ടുമരണം. പാലക്കാട് വടവന്നൂര്‍...

തമിഴ്നാട്ടില്‍ ബിജെപിക്ക് വീണ്ടും തിരിച്ചടി; സംസ്ഥാന സെക്രട്ടറി രാജിവച്ചു

ചെന്നൈ: തമിഴ്‌നാട് ബിജെപിയില്‍ മുതിർന്ന നേതാക്കളുടെ രാജി തുടരുന്നു. മുൻ സംസ്ഥാന...

Related Articles

Popular Categories