ടി-20 ക്രിക്കറ്റ്‌; ഇന്ത്യക്കായി പുതിയ റെക്കോർഡ് നേടി അർഷ്ദീപ് സിം​ഗ്

കൊൽക്കത്ത: ടി-20 ക്രിക്കറ്റിൽ ഇന്ത്യക്കായി ഏറ്റവും കൂടുതൽ വിക്കറ്റ് നേടുന്ന ബൗളറായി പേസർ അർഷ്ദീപ് സിം​ഗ്. 95 വിക്കറ്റെന്ന യുസ്വേന്ദ്ര ചഹലിന്റെ റെക്കോർഡാണ് തകർത്തത്. ഇം​ഗ്ലണ്ടിനെതിരെ രണ്ടു വിക്കറ്റ് പിഴുതതോടെയാണ് താരം ചരിത്രത്താളിൽ തന്റെ പേരെഴുതി ചേർത്തത്. 60 മത്സരങ്ങളിൽ നിന്നായിരുന്നു താരം 95 വിക്കറ്റ് നേടിയത്. ഈ പരമ്പരയിൽ അർഷ്ദീപ് മൂന്ന് വിക്കറ്റു കൂടി നേടിയാൽ അദ്ദേഹം ടി-20 ചരിത്രത്തിൽ ഏറ്റവും വേ​ഗം 100 വിക്കറ്റ് നേടുന്ന ബൗളറാകും.

97 വിക്കറ്റ് നേടിയ താരം മറികടന്നവരിൽ ഭുവനേശ്വർ കുമാറും ജസ്പ്രീത് ബുമ്രയുമുണ്ട്. 2022 ജൂലായിൽ ഇംഗ്ലണ്ടിനെതിരെയായിരുന്നു അർഷ്ദീപിന്റെ അരങ്ങേറ്റം. ഇതിന് പിന്നാലെ ഇന്ത്യൻ ടി-20 ടീമിലെ സ്ഥിരാം​ഗമാകാൻ അർഷ്ദീപിനായി. 2024 ടി-20 ലോകകപ്പ് വിജയത്തിൽ നിർണായക പങ്കുവഹിച്ച താരം ടൂർണമെന്റിലാകെ 17 വിക്കറ്റുകളാണ് പിഴുതത്. വിക്കറ്റ് വേട്ടക്കാരിലെ സംയുക്ത വിജയിയുമായിരുന്നു അർഷ്ദീപ്.

TAGS: SPORTS | CRICKET
SUMMARY: Arshdeep sing creates record in T20 cricket

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

അതിശക്ത മഴ തുടരും; പത്ത് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

തിരുവനന്തപുരം: പ്രതികൂല കാലാവസ്ഥയുടെ സാഹചര്യത്തിൽ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ...

സ്വാതന്ത്ര്യ ദിനത്തിൽ കെഎൻഎസ്എസ് യൂത്ത് വിംഗ് സൗജന്യ മെഡിക്കൽ ക്യാമ്പും രക്തദാന ക്യാമ്പും സംഘടിപ്പിക്കുന്നു

ബെംഗളൂരു: കര്‍ണാടക നായര്‍ സര്‍വീസ് സൊസൈറ്റി യൂത്ത് വിംഗും ലയണ്‍സ് ക്ലബ്...

കേരളസമാജം പീനിയ സോൺ കുടുംബ സംഗമം

ബെംഗളൂരു: ബാംഗ്ലൂർ കേരളസമാജം പീനിയ സോൺ കുടുംബ സംഗമം കേരളസമാജം പ്രസിഡന്റ്...

കനത്ത മഴ; വയനാട്ടിലേക്ക് അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കണമെന്ന് കളക്ടർ, അന്ത‍ർ സംസ്ഥാന യാത്രകൾക്കും നിയന്ത്രണം

വ​യ​നാ​ട്: കേന്ദ്ര കാലാവസ്ഥാ വകുപ്പ് വരുംദിവസങ്ങളിൽ ജില്ലയിൽ ശക്തമായ മഴ മുന്നറിയിപ്പ്...

ശക്തമായ മഴ തുടരും; കർണാടകയിൽ അടുത്ത 24 മണിക്കൂർ അതീവ ജാഗ്രത നിർദേശം

ബെംഗളൂരു: കർണാടകയുടെ വിവിധ ഭാഗങ്ങളിൽ അടുത്ത 24 മണിക്കൂറും ശക്തമായ മഴയും...

അതിശക്ത മഴ തുടരും; പത്ത് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

തിരുവനന്തപുരം: പ്രതികൂല കാലാവസ്ഥയുടെ സാഹചര്യത്തിൽ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ...

കേരളസമാജം പീനിയ സോൺ കുടുംബ സംഗമം

ബെംഗളൂരു: ബാംഗ്ലൂർ കേരളസമാജം പീനിയ സോൺ കുടുംബ സംഗമം കേരളസമാജം പ്രസിഡന്റ്...

കനത്ത മഴ; വയനാട്ടിലേക്ക് അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കണമെന്ന് കളക്ടർ, അന്ത‍ർ സംസ്ഥാന യാത്രകൾക്കും നിയന്ത്രണം

വ​യ​നാ​ട്: കേന്ദ്ര കാലാവസ്ഥാ വകുപ്പ് വരുംദിവസങ്ങളിൽ ജില്ലയിൽ ശക്തമായ മഴ മുന്നറിയിപ്പ്...

ശക്തമായ മഴ തുടരും; കർണാടകയിൽ അടുത്ത 24 മണിക്കൂർ അതീവ ജാഗ്രത നിർദേശം

ബെംഗളൂരു: കർണാടകയുടെ വിവിധ ഭാഗങ്ങളിൽ അടുത്ത 24 മണിക്കൂറും ശക്തമായ മഴയും...

ക​ന​ത്ത മ​ഴ: അ​ഞ്ച് ജി​ല്ല​ക​ളി​ലെ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് ബു​ധ​നാ​ഴ്ച അ​വ​ധി

തിരുവനന്തപുരം: പ്രതികൂല കാലാവസ്ഥയുടെ സാഹചര്യത്തിൽ കാസർകോട്, വയനാട്, ഇടുക്കി, ആലപ്പുഴ, പത്തനംതിട്ട...

കേരളസമാജം ദൂരവാണിനഗർ വനിതാ വിഭാഗം ഭാരവാഹികള്‍

ബെംഗളൂരു: കേരളസമാജം ദൂരവാണിനഗർ സമാജത്തിന്റെ വനിതാ വിഭാഗത്തിന്റെ 2026–27 വർഷത്തേക്കുള്ള ഭാരവാഹികളെയും...

Related Articles

Popular Categories