ട്രെയിന് മുന്നില്‍ ചാടി മരിക്കാന്‍ ശ്രമിച്ച യുവാവിനെ രക്ഷപ്പെടുത്തി പോലീസ് ഉദ്യോഗസ്ഥന്‍

ആലപ്പുഴ: ട്രെയിനിന് മുന്നില്‍ ചാടി ജീവനൊടുക്കാനായി ട്രാക്കിലേക്കിറങ്ങിയ യുവാവിനെ അത്ഭുതകരമായി രക്ഷപ്പെടുത്തി പോലീസ് ഉദ്യോഗസ്ഥൻ. ഹരിപ്പാട്
ബ്രഹ്മാണ്ട വിലാസം സ്കൂളിനും തൃപ്പക്കുടം റെയില്‍വേ ക്രോസിനും ഇടയിലാണ് സംഭവം. ഹരിപ്പാട് പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസർ നിഷാദാണ് യുവാവിന്റെ ജീവൻ രക്ഷിച്ചത്.

യുവാവിനെ കാണാനില്ലെന്ന് പരാതി ലഭിച്ചതിനെ തുടർന്ന് മൊബൈല്‍ ലൊക്കേഷൻ ട്രാക്ക് ചെയ്താണ് നിഷാദ് റെയില്‍വേ ട്രാക്കിന് സമീപം എത്തിയത്. തുടര്‍ന്ന് ഒരാള്‍ ട്രാക്കില്‍ നില്‍ക്കുന്നുണ്ടെന്നും എറണാകുളം ഭാഗത്തേക്കുള്ള ജനശതാബ്‍ദി ഉടൻ എത്തുമെന്നും അറിയുന്നത്. ഹരിപ്പാട് പിന്നിട്ടതിനാല്‍ ട്രെയിന്‍
പിടിച്ചിടാന്‍ കഴിയുമായിരുന്നില്ല. ചാടരുതെന്ന് അലറിവിളിച്ചുകൊണ്ട് നിഷാദ് യുവാവിന്റെ അടുത്തേയ്ക്ക് ഓടുകയായിരുന്നു.

എന്നാല്‍ പകുതി ദൂരമായപ്പോഴേക്കും ട്രെയിൻ അടുത്തെത്തി. നിഷാദിന്റെ അലര്‍ച്ച കേട്ട് യുവാവും ട്രാക്കില്‍ നിന്ന് മാറി നിന്നു. ഓട്ടത്തിനിടയില്‍ ചെരിപ്പ് ഊരിപ്പോയതിനെ തുടര്‍ന്ന് ട്രാക്കില്‍ വീണ നിഷാദ് ട്രെയിൻ കടന്ന് പോകുംമുമ്പ് ചാടി രക്ഷപ്പെട്ടു. ജീവൻപണയം വെച്ച്‌ പോലീസ് ഓഫീസർ നടത്തിയ സമയോചിത ഇടപെടലാണ് യുവാവിന്റെ ജീവൻ രക്ഷിച്ചത്.

TAGS : LATEST NEWS
SUMMARY : Police officer saves young man who tried to jump in front of train

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ബെംഗളൂരുവിൽ സ്വാതന്ത്ര്യദിന ആഘോഷങ്ങൾ; കനത്ത സുരക്ഷ

ബെംഗളൂരു: രാജ്യത്തിന്റെ 80-ാം സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി ബെംഗളൂരുവിൽ വിപുലമായ പരിപാടികൾ. നഗരത്തിലെ...

മൈ‌സൂരു കേരളസമാജം കൈത്തറി വസ്ത്രവിപണന മേളയ്ക്ക് ഇന്ന് തുടക്കം

ബെംഗളൂരു: മൈസൂരു കേരളസമാജം ഓണാഘോഷത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന കൈത്തറി വസ്ത്രവിപണന മേളയ്ക്ക് ഇന്ന്...

വായനയുടെയും കലയുടെയും വസന്തോത്സവം: ബുക്ക് ബ്രഹ്‌മ പുസ്തകമേളയ്ക്കും കലാവിപണിക്കും തുടക്കമായി

ബെംഗളൂരു: ബുക്ക് ബ്രഹ്‌മ സാഹിത്യോത്സവം 2026' -ന്റെ ഭാഗമായി നടക്കുന്ന പുസ്തകമേളയ്ക്കും...

ബുക്ക് ബ്രഹ്മ സാഹിത്യോത്സവം; ഡിജിറ്റൽ മീഡിയ പാർട്ണറായി ന്യൂസ് ബെംഗളൂരു ഡോട്ട്‌ കോം 

ബെംഗളൂരു: ബെംഗളൂരുവിൽ നടക്കുന്ന മൂന്നാമത് ബുക്ക് ബ്രഹ്മ സാഹിത്യോത്സവത്തിൽ'(#BBLF) ഡിജിറ്റൽ മാധ്യമ...

ബെംഗളൂരു ഔട്ടർ റിങ് റോഡിൽ ഒക്ടോബർ മുതൽ വൈറ്റ് ടോപ്പിങ്; 450 കോടി രൂപയുടെ പദ്ധതി

ബെംഗളൂരു: നഗരത്തിലെ പ്രധാന ഗതാഗതപാതയായ ഔട്ടർ റിങ് റോഡിൽ ഒക്ടോബർ മുതൽ...

സ്വാതന്ത്ര്യദിനാഘോഷം: ബെംഗളൂരുവിൽ നാളെ ഗതാഗത നിയന്ത്രണം

ബെംഗളൂരു: സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി ഓഗസ്റ്റ് 15ന് ബെംഗളൂരുവിലെ വിവിധ റോഡുകളിൽ ഗതാഗത...

ഓണാവധി; കേരളത്തിലേക്ക് കര്‍ണാടക ആര്‍ടിസിയുടെ 150 സ്പെഷ്യല്‍ സർവീസുകൾ 

ബെംഗളൂരു: ഓണത്തോടനുബന്ധിച്ചുള്ള യാത്രാതിരക്ക് പരിഗണിച്ച് ഓഗസ്റ്റ് 22 മുതല്‍ ഉത്രാടത്തലേന്നു വരെ...

Related Articles

Popular Categories