ന്യൂഡൽഹി: നീറ്റ് ഹരജികളിൽ വാദം കേൾക്കുന്നത് മാറ്റിവെച്ച് സുപ്രീംകോടതി. ജൂലൈ 18നായിരിക്കും ഇനി ഹരജികളിൽ വാദം കേൾക്കുക. കേന്ദ്രസർക്കാർ സമർപ്പിച്ച സത്യവാങ്മൂലത്തിൽ എതിർകക്ഷികൾക്ക് മറുപടി സമർപ്പിക്കാനും സുപ്രീംകോടതി അനുവദിച്ചു.
നീറ്റ് ഹരജികളിൽ തിങ്കളാഴ്ച പരിഗണിക്കുമെന്നാണ് സുപ്രീംകോടതി അറിയിച്ചത്. എന്നാൽ, വ്യക്തിപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടി തിങ്കളാഴ്ചയും ചൊവ്വാഴ്ചയും കോടതിയിൽ ഹാജരാകാനാവില്ലെന്ന് സോളിസിറ്റർ ജനറൽ കോടതിയെ അറിയിച്ചു. തുടർന്ന് കേസ് ജൂലൈ 18ലേക്ക് മാറ്റുകയായിരുന്നു.