പുലിയെ തുരത്താൻ വനംവകുപ്പ് നടത്തിയ വെടിവെപ്പിൽ നാല് കർഷകർക്ക് പരുക്ക്

ബെംഗളൂരു: കുറ്റിക്കാട്ടിൽ ഒളിച്ചിരുന്ന പുലിയെ തുരത്താൻ വനംവകുപ്പ് ഉദ്യോഗസ്ഥർ നടത്തിയ വെടിവെപ്പിൽ നാല് കർഷകർക്ക് പരുക്കേറ്റു. ചാമരാജ്നഗർ യെലന്തൂർ താലൂക്കിലെ മല്ലിഗെഹള്ളി റോഡിലാണ് സംഭവം. രവി, രംഗസ്വാമി, ശിവു, മൂർത്തി എന്നിവർക്കാണ് പരുക്കേറ്റത്. കൃഷിഭൂമിയിലെ കുറ്റിക്കാട്ടിലാണ് പുലി ഒളിച്ചിരുന്നത്. പുലിയെ തുരത്താനുള്ള ശ്രമത്തിലാണ് വനംവകുപ്പ് ഉദ്യോഗസ്ഥർ വെടിയുതിർത്തത്.

പരുക്കേറ്റവരെ ചികിത്സയ്ക്കായി കൊല്ലേഗലിലെ സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. വെടിവെപ്പിൽ പുള്ളിപ്പുലിയും ചത്തിരുന്നു. പ്രദേശത്ത് പുള്ളിപ്പുലി ഭീതി വർധിച്ചിട്ടുണ്ടെന്ന് വനം വകുപ്പ് പറഞ്ഞു. കഴിഞ്ഞ ഒരാഴ്ചയായി പ്രദേശത്തെ നിരവധി വീടുകളിൽ നിന്ന് ആടുകളെയും, കോഴികളെയും ചത്ത നിലയിൽ കണ്ടെത്തിയിരുന്നു. ഇവയുടെ സാമ്പിളുകൾ പരിശോധിച്ചതിൽ നിന്നാണ് പുള്ളിപ്പുലി ആക്രമണത്തെ കുറിച്ച് സൂചന ലഭിച്ചത്. പുലിയെ പിടികൂടാൻ പലയിടങ്ങളിലായി കൂടുകൾ സ്ഥാപിച്ചെങ്കിലും കാര്യമുണ്ടായില്ല. ഇതോടെയാണ് വെടിവെച്ച് പിടികൂടാൻ വനം വകുപ്പ് തീരുമാനിച്ചത്.

TAGS: KARNATAKA | LEOPARD
SUMMARY: Four farmers injured in firing to chase away leopard

Hot this week

‘അമ്മ’യിലെ തര്‍ക്കം: രമേഷ് പിഷാരടി ഉള്‍പ്പെടെ മൂന്ന് പേര്‍ അടങ്ങുന്ന പരിഹാര സമിതി

കൊച്ചി: താര സംഘടന 'അമ്മ'യില്‍ നിലവിലുള്ള ആഭ്യന്തര തർക്കങ്ങള്‍ പരിശോധിക്കാൻ അഞ്ചംഗ...

സ്വര്‍ണ വിലയില്‍ വന്‍ ഇടിവ്

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വന്‍ ഇടിവ്. ഗ്രാമിന് 275 രൂപ...

അതിവേഗ റെയില്‍ പദ്ധതിയെ കുറിച്ച്‌ പഠിക്കാന്‍ നാലംഗ സമിതിയെ നിയോഗിച്ച്‌ സംസ്ഥാന സര്‍ക്കാര്‍

തിരുവനന്തപുരം: മെട്രോമാന്‍ ഇ ശ്രീധരന്‍ മുന്നോട്ടുവെച്ച അതിവേഗ റെയില്‍ പദ്ധതി പഠിക്കാന്‍...

കല ബെംഗളൂരു യൂത്ത് വിങ് വാർഷിക സമ്മേളനം നാളെ

ബെംഗളൂരു: കല ബെംഗളൂരു യൂത്ത് വിങിന്റെ വാർഷിക സമ്മേളനവും ഭാരവാഹി തിരഞ്ഞെടുപ്പും...

ജന്തര്‍മന്ദര്‍ കീഴടക്കി പാറ്റകള്‍, പ്രതിഷേധത്തിന് പോലിസിന്റെ അനുമതി, അംബേദ്കറുടെ ആത്മകഥ കൈയിലേന്തി അഭിജീത് ദീപ്കെ

ന്യൂഡല്‍ഹി: നീറ്റ് – സിബിഎസ്ഇ പരീക്ഷാ ക്രമക്കേടുകളിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി...

ഗൾഫ് മേഖലയിൽ യുദ്ധഭീതി അവസാനിക്കുന്നില്ല; ബഹ്‌റൈനിലും കുവൈത്തിലും വീണ്ടും ഇറാന്റെ ആക്രമണശ്രമം

മനാമ/കുവൈത്ത് സിറ്റി: ഗൾഫ് മേഖലയെ യുദ്ധഭീതിയിലാഴ്ത്തി ബഹ്‌റൈനിലും കുവൈത്തിലും വീണ്ടും ഇറാന്റെ...

Related Articles

Popular Categories