ബെംഗളൂരു വിമാനത്താവളത്തിലേക്കുള്ള 6 മെമു ട്രെയിനുകൾ അനിശ്ചിതകാലത്തേക്ക് റദ്ദാക്കി

ബെംഗളൂരു: ബെംഗളൂരു വിമാനത്താവളത്തിലേക്കുള്ള 6 മെമു ട്രെയിനുകൾ അനിശ്ചിതകാലത്തേക്ക് റദ്ദാക്കി. ബെംഗളൂരു കന്‍റോൺമെന്‍റ് റെയിൽവേ സ്റ്റേഷനിൽ നിന്ന് കെംപെഗൗഡ രാജ്യാന്തര വിമാനത്താവള ഹാൾട്ട് സ്റ്റോപ്പ്‌ ബന്ധിപ്പിച്ചുള്ള ചിക്കബെല്ലാപുര മെമു ട്രെയിൻ സർവീസുകളാണ് റദ്ദാക്കിയത്. കുപ്പം യാഡിലെ നവീകരണ പ്രവർത്തികളുടെ ഭാഗമായാണിത്. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നുവരെ സർവീസുകൾ റദ്ദാക്കുമെന്ന് ദക്ഷിണ പശ്ചിമ റെയിൽവേ (എസ്ഡബ്ല്യൂആർ) അറിയിച്ചു.

ട്രെയിൻ നമ്പർ 06535 / 06536 ചിക്കബെല്ലാപുര – ബെംഗളൂരു കന്‍റോൺമെന്‍റ് – ചിക്കബെല്ലാപുര, 06537 / 06538 ചിക്കബെല്ലാപുര – ബെംഗളൂരു കന്‍റോൺമെന്‍റ് – ചിക്കബെല്ലാപുര, 06532 / 06531 ചിക്കബെല്ലാപുര – ബെംഗളൂരുകന്‍റോൺമെന്‍റ് – ചിക്കബെല്ലാപുര എന്നീ മൂന്നു ട്രെയിനുകളാണ് റദ്ദാക്കിയത്. ട്രെയിൻ നമ്പർ 06536 ബെംഗളൂരു കന്‍റോൺമെന്‍റ്- ചിക്കബെല്ലാപുര മെമു രാവിലെ 11 മണിയ്ക്ക് ബെംഗളൂരു കന്‍റോൺമെന്‍റിൽ നിന്ന് പുറപ്പെട്ട് 11.52ന് കെഐഎ ഹാൾട്ട് സ്റ്റേഷൻ എത്തുന്ന വിധത്തിലായിരുന്നു ക്രമീകരണം. കെഎസ്ആർ ബെംഗളൂരു, യശ്വന്ത്പുര എന്നിവിടങ്ങളിൽ നിന്നുള്ള മെമു ട്രെയിനുകള്‍ പതിവുപോലെ സർവീസ് നടത്തും.

TAGS: BENGALURU | TRAIN CANCELLATION
SUMMARY: Six memu trains from bengaluru airport halt stations cancelled

LEAVE A REPLY

Please enter your comment!
Please enter your name here