മണ്ണിടിച്ചിൽ; ബെംഗളൂരു – മംഗളൂരു റൂട്ടിലെ ട്രെയിൻ സർവീസുകൾ റദ്ദാക്കിയത് എട്ട് വരെ നീട്ടി

ബെംഗളൂരു: ബെംഗളൂരു – മംഗളൂരു റൂട്ടിലെ ട്രെയിൻ സർവീസുകൾ റദ്ദാക്കിയത് ഓഗസ്റ്റ് എട്ട് വരെ നീട്ടിയതായി ദക്ഷിണ പശ്ചിമ റെയിൽവേ (എസ്ഡബ്ല്യൂആർ) അറിയിച്ചു. നേരത്തെ ഓഗസ്റ്റ് ആറ് വരെയായിരുന്നു സർവീസുകൾ റദ്ദാക്കിയിരുന്നത്. എന്നാൽ ട്രാക്ക് പുനസ്ഥാപിക്കൽ ജോലി തീരാൻ സമയമെടുക്കുന്നതിനാലാണ് സർവീസുകൾ എട്ട് വരെ റദ്ദാക്കുന്നതെന്ന് എസ്‌ഡബ്ല്യുആർ അറിയിച്ചു.

പശ്ചിമഘട്ട മേഖലയിലെ സക്ലേഷ്പുർ – സുബ്രഹ്മണ്യ റോഡ് ഘാട്ട് സെക്ഷനിൽ മണ്ണിടിച്ചിലുണ്ടായതിനെ തുടർന്നാണ് ബെംഗളൂരു-മംഗളൂരു റൂട്ടിലെ ട്രെയിൻ സർവീസുകൾ റദ്ദാക്കിയിരുന്നത്. സക്ലേഷ്പുർ – സുബ്രഹ്മണ്യ റോഡിലെ യാദകുമാരിക്കും കഡഗരവല്ലിക്കും ഇടയിൽ കഴിഞ്ഞ വെള്ളിയാഴ്ച വൈകിട്ട് 6.56നാണ് മണ്ണിടിച്ചിലുണ്ടായത്. തുടർന്ന് മൂന്ന് ദിവസത്തേക്കായിരുന്നു റൂട്ടിലെ ട്രെയിൻ സർവീസുകൾ ആദ്യം റദ്ദാക്കിയത്. എന്നാൽ ട്രാക്കിലെ അറ്റകുറ്റപ്പണി ഇനിയും പൂർത്തിയായിട്ടില്ലെന്ന് റെയിൽവേ അധികൃതർ അറിയിച്ചു.

ട്രെയിൻ നമ്പർ 06568 കാർവാർ-എസ്എംവിടി ബെംഗളൂരു സ്പെഷ്യൽ എക്സ്പ്രസ്, ട്രെയിൻ നമ്പർ 16595 കെഎസ്ആർ ബെംഗളൂരു – കാർവാർ പഞ്ചഗംഗ സൂപ്പർ ഫാസ്റ്റ് എക്സ്പ്രസ്, ട്രെയിൻ നമ്പർ 07378 മംഗളൂരു സെൻട്രൽ – വിജയപുര സ്‌പെഷ്യൽ എക്‌സ്‌പ്രസ്, ട്രെയിൻ നമ്പർ 16586 മുരുദേശ്വര് – എസ്എംവിടി ബെംഗളൂരു എക്സ്പ്രസ്, ട്രെയിൻ നമ്പർ 16512 കണ്ണൂർ-കെഎസ്ആർ ബെംഗളൂരു എക്സ്പ്രസ്, ട്രെയിൻ നമ്പർ 16596 കാർവാർ-കെഎസ്ആർ ബെംഗളൂരു പഞ്ചഗംഗ സൂപ്പർ ഫാസ്റ്റ് എക്സ്പ്രസ്,

ട്രെയിൻ നമ്പർ 16511 കെഎസ്ആർ ബെംഗളൂരു-കണ്ണൂർ എക്സ്പ്രസ്, ട്രെയിൻ നമ്പർ 16585 എസ്എംവിടി ബെംഗളൂരു-മുരുദേശ്വര് എക്‌സ്പ്രസ്, ട്രെയിൻ നമ്പർ 07377 വിജയപുര-മംഗളൂരു സെൻട്രൽ സ്‌പെഷ്യൽ എക്‌സ്‌പ്രസ്, ട്രെയിൻ നമ്പർ 07377 മംഗളൂരു സെൻട്രൽ-വിജയപുര സ്‌പെഷ്യൽ എക്‌സ്‌പ്രസ്, ട്രെയിൻ നമ്പർ 16540 മംഗളൂരു ജെഎൻ – യശ്വന്ത്പുർ പ്രതിവാര എക്‌സ്‌പ്രസ്, ട്രെയിൻ നമ്പർ 16575 യശ്വന്ത്പുർ-മംഗളൂരു ജംഗ്ഷൻ പ്രതിവാര എക്‌സ്‌പ്രസ്, അതുപോലെ ട്രെയിൻ നമ്പർ 16576 മംഗളൂരു ജംഗ്ഷൻ – യശ്വന്ത്പുർ പ്രതിവാര എക്സ്പ്രസ്,  ട്രെയിൻ നമ്പർ 07378/07377 മംഗളൂരു സെൻട്രൽ – വിജയപുര – മംഗളൂരു സെൻട്രൽ സ്പെഷ്യൽ എക്സ്പ്രസ് എന്നിവയാണ് റദ്ദാക്കിയ ട്രെയിനുകൾ.

TAGS: KARNATAKA | TRAIN CANCELLATION
SUMMARY: Cancellation of Bengaluru-Mangaluru train services extended till August 8

Hot this week

സിബിഎസ്‌ഇ പോര്‍ട്ടലിലെ സുരക്ഷാ പ്രശ്നങ്ങള്‍ കണ്ടെത്തിയ 19കാരന് ജോലി നല്‍കി ഐഐടി കാണ്‍പൂര്‍

കാൺപൂര്‍: സിബിഎസ്‌ഇയുടെ ഓണ്‍ലൈന്‍ സബ്മിഷന്‍ ഓഫ് മാര്‍ക്ക് പോര്‍ട്ടലിലെ സുരക്ഷാ പ്രശ്‌നങ്ങള്‍...

അടുത്ത 5 ദിവസം കാറ്റോടു കൂടിയ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളിൽ ഓറഞ്ച്, യെലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്തെ മഴ മുന്നറിയിപ്പിൽ മാറ്റം. അടുത്ത 5 ദിവസം ഒറ്റപ്പെട്ടയിടങ്ങളിൽ...

കോഴിക്കോട്ടെ നിപ ബാധ; പൂനൈ വൈറോളജി ലാബിലെ പരിശോധനാഫലവും പോസിറ്റീവ്

കോഴിക്കോട്: കോഴിക്കോട് നിപ രോഗബാധ സ്ഥിരീകരിച്ചയാളുടെ പൂനൈ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയച്ച...

ഫുട്ബോൾ പ്രേമികൾക്ക് സന്തോഷവാര്‍ത്ത; ലോകകപ്പ് മത്സരങ്ങൾ ദൂരദർശനിൽ സൗജന്യമായി കാണാം

ന്യൂഡൽഹി: 2026 ഫിഫാലോകകപ്പ് കിക്കോഫിന് മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ ഇന്ത്യൻ കാൽപ്പന്ത്...

മാളയില്‍ പോലീസ് ഓഫിസറെ മരിച്ച നിലയില്‍ കണ്ടെത്തി

തൃശൂർ: മാള എസ്‌എച്ച്‌ഒ ആർ. രാജേഷിനെ പോലീസ് ക്വാർട്ടേഴ്സില്‍ മരിച്ച നിലയില്‍...

തിരുവനന്തപുരത്തും ഷിഗെല്ല ബാധ; മൂന്ന് കുട്ടികള്‍ക്ക് രോഗം സ്ഥിരീകരിച്ചു

തിരുവനന്തപുരം: തലസ്ഥാനത്ത് ഷിഗെല്ല ബാധ സ്ഥിരീകരിച്ചു. തിരുവനന്തപുരം നഗരത്തോട് ചേർന്ന തോന്നയ്‌ക്കല്‍...

സ്കൂട്ടർ ഗുഡ്സ് ഓട്ടോയിലിടിച്ച് അപകടം; മലയാളിയായ നാലുവയസ്സുകാരന്‍ മരിച്ചു

ബെംഗളൂരു: അത്തിബെലെ സർജാപൂരിലുണ്ടായ വാഹനാപകടത്തിൽ നാലുവയസ്സുകാരന്‍ മരിച്ചു. മലപ്പുറം കോട്ടയ്ക്കൽ പറപ്പൂർ...

തേവര പാലത്തില്‍ അപകടം; കൈവരി തകര്‍ത്ത് ലോറി തൂങ്ങിക്കിടക്കുന്ന നിലയില്‍

കൊച്ചി: എറണാകുളം തേവര പാലത്തില്‍ ലോറി അപകടത്തില്‍പ്പെട്ടു. പാലത്തിന്റെ കൈവരി തകർത്ത്...

Related Articles

Popular Categories