മുഡ; സിദ്ധരാമയ്യയുടെ ഭാര്യയെ ലോകായുക്ത ചോദ്യം ചെയ്തു

ബെംഗളൂരു: മുഡ ഭൂമി അഴിമതി കേസിൽ മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ഭാര്യ ബി.എം. പാർവതിയെ ലോകായുക്ത പോലീസ് ചോദ്യം ചെയ്തു. മൈസൂരു ലോകായുക്ത ഓഫിസിൽ വെച്ച് മൂന്ന് മണിക്കൂറോളമാണ് ചോദ്യം ചെയ്തത്. കേസിൽ പാർവതി രണ്ടാം പ്രതിയാണ്.

വ്യാഴാഴ്ച മൈസൂരു ലോകായുക്ത പോലീസ് സൂപ്രണ്ട് ടി. ജെ. ഉദേഷ് ചോദ്യം ചെയ്യലിന് ഹാജരാകാൻ പാർവതിക്ക് നോട്ടീസ് അയച്ചിരുന്നു. നഷ്ടപരിഹാരം ആവശ്യപ്പെട്ട് മുഡയ്ക്ക് എത്ര തവണ നിവേദനം നൽകിയെന്നും, പകരം മറ്റേതെങ്കിലും സൈറ്റുകൾ ആവശ്യപ്പെട്ടിട്ടുണ്ടോയെന്നും ലോകായുക്ത അന്വേഷിക്കുന്നുണ്ട്. ഭൂമി ഇടപാടിൽ സിദ്ധരാമയ്യയുടെ പങ്കും ലോകായുക്ത പോലീസ് അന്വേഷിക്കുന്നുണ്ട്.

ഭൂമി തിരികെ നൽകുന്നത് സംബന്ധിച്ച് മുഡ കമ്മീഷണർക്ക് പാർവതി കത്ത് നൽകിയിട്ടുണ്ട്. മുഡ അഴിമതിക്കേസിൽ സിദ്ധരാമയ്യയ്‌ക്കെതിരെ ലോകായുക്ത എഫ്ഐആറിന്റെ അടിസ്ഥാനത്തിൽ അടുത്തിടെ ഇഡി ഇസിഐആർ ഫയൽ ചെയ്തതിന് പിന്നാലെയാണ് പാർവതിയുടെ നീക്കം. മുഡ അഴിമതിയിൽ ലോകായുക്ത സമർപ്പിച്ച എഫ്ഐആറിൽ മുഖ്യമന്ത്രി സിദ്ധരാമയ്യ ഒന്നാം പ്രതിയാണ്.

ഭാര്യ ബി.എം. പാർവതി, സിദ്ധരാമയ്യയുടെ മരുമകൾ മല്ലികാർജുന സ്വാമി, ഭൂമി ഉടമ ദേവരാജു എന്നിവരാണ് മറ്റ്‌ പ്രതികൾ. സിദ്ധരാമയ്യക്കെതിരായ ആരോപണങ്ങളിൽ അന്വേഷണം നടത്താനായി ഗവർണർ താവർചന്ദ് ഗെലോട്ട് നൽകിയ അനുമതി കർണാടക ഹൈക്കോടതി ശരിവച്ചതിന് പിന്നാലെയാണ് ലോകായുക്ത അന്വേഷണം ആരംഭിച്ചത്.

TAGS: KARNATAKA | MUDA SCAM
SUMMARY: Lokayukta police quiz CM Siddaramaiah’s wife for 3 hours in MUDA site allotment case

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ഗതാഗതക്കുരുക്കില്‍ നിന്ന് ആശ്വാസം; യശ്വന്ത്പുര മുതൽ കെ.ആർ. പുര വരെ 28 കിലോമീറ്റർ എലിവേറ്റഡ് കോറിഡോർ

ബെംഗളൂരു: നഗരത്തിലെ ഗതാഗതക്കുരുക്ക് കുറയ്ക്കുന്നതിനുള്ള പ്രധാന പദ്ധതിയായി യശ്വന്ത്പുര മത്തിക്കരെ ക്രോസിൽ...

കുട്ടികൾ ‘ടോക്‌സിക്’ കാണരുത്, ചിത്രം മുതിർന്നവർക്ക് വേണ്ടിയുള്ളത്: മുന്നറിയിപ്പുമായി യഷ്

ബെംഗളൂരു: തന്റെ ഏറ്റവും പുതിയ ചിത്രമായ 'ടോക്‌സിക്' കുട്ടികള്‍ കാണരുതെന്ന് നടന്‍...

വിദ്വേഷ പ്രസംഗക്കേസ്; മഹുവ മൊയ്ത്രക്കെതിരെ അറസ്റ്റ് വാറണ്ട്

കൊൽക്കത്ത: വിദ്വേഷ പ്രസംഗ കേസിൽ സമൻസ് പാലിക്കുന്നതിൽ പരാജയപ്പെട്ടുവെന്നാരോപിച്ച് തൃണമൂൽ കോൺഗ്രസ്...

ഗു​ജ​റാ​ത്തി​ൽ വ്യാ​ജ​മ​ദ്യ ദു​ര​ന്തം; നാ​ലു​പേ​ർ മ​രി​ച്ചു, നി​ര​വ​ധി പേ​ർ ചി​കി​ത്സ​യി​ൽ

ഭാവ്‌നഗര്‍: ഗുജറാത്തിലെ ഭാവ്‌നഗറില്‍ വ്യാജമദ്യം കുടിച്ച നാലുപേര്‍ മരിച്ചു. നിരവധി പേരെ...

കെ.പി.എസ്.സി. നിയമന ക്രമക്കേട്: കർണാടകയിൽ ഇ.ഡി. പരിശോധന

ബെംഗളൂരു: കർണാടക പബ്ലിക് സർവീസ് കമ്മീഷനുമായി ബന്ധപ്പെട്ട നിയമന ക്രമക്കേട് ആരോപണത്തിൽ...

ശക്തമായ മഴ: അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: ശക്തമായ മഴക്കുള്ള സാധ്യത മുന്‍നിര്‍ത്തി സംസ്ഥാനത്ത് അഞ്ച് ജില്ലകളില്‍ ഇന്ന്...

സ്കൂള്‍ ഉച്ചഭക്ഷണ പദ്ധതി പ്ലസ് ടു തലത്തിലേക്ക് കൂടി വ്യാപിപ്പിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം: സർക്കാർ സ്കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതി പ്ലസ് ടു തലത്തിലേയ്ക്ക് വ്യാപിപ്പിക്കാൻ...

സ്വകാര്യ ബസില്‍ നിന്ന് തെറിച്ചുവീണ് കോളേജ് വിദ്യാര്‍ഥിനി മരിച്ചു

പാലക്കാട്: കോളേജിലേക്ക് പോകുന്നതിനിടെ സ്വകാര്യ ബസില്‍ നിന്ന് തെറിച്ചുവീണ് കോളേജ് വിദ്യാർഥിനിക്ക്...

Related Articles

Popular Categories