ബെംഗളൂരുവില്‍ വന്‍ വ്യാജ മരുന്ന് മാഫിയാ സംഘം; ഐസിയുവില്‍ അടക്കം ഉപയോഗിക്കുന്ന വ്യാജ മരുന്നുകള്‍ പിടിച്ചെടുത്തു

ബെംഗളൂരു: ബെംഗളൂരുവില്‍ വന്‍ വ്യാജ മരുന്ന് മാഫിയാ സംഘത്തെ പിടികൂടി. നഗരത്തിന്റെ തെക്കുപടിഞ്ഞാറുള്ള രാമനഗരയിലെ ബിഡദിയിൽ നിന്ന് ഭക്ഷ്യസുരക്ഷാ, മയക്കുമരുന്ന് അഡ്മിനിസ്‌ട്രേഷന്റെ എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം പിടികൂടിയതായി എൻ‌ഡി‌ടി‌വി റിപ്പോര്‍ട്ട് ചെയ്യുന്നു.  അനുമതിയില്ലാത്ത ഒരു നിര്‍മ്മാണ യൂണിറ്റില്‍ നിന്ന് 5 കോടിയിലധികം രൂപ വിലമതിക്കുന്ന വ്യാജ മരുന്നുകളും അധികൃതര്‍ പിടിച്ചെടുത്തതായാണ് റിപ്പോര്‍ട്ട്. ലൈസന്‍സില്ലാതെ പ്രവര്‍ത്തിച്ചിരുന്ന ഈ കേന്ദ്രം, വ്യാജ മരുന്നുകൾ വീണ്ടും പായ്ക്ക് ചെയ്യുന്നതിനും പ്രശസ്ത ബഹുരാഷ്ട്ര ഔഷധ കമ്പനികളുടെ ലേബലുകൾ ഒട്ടിക്കുന്നതിനും ഉപയോഗിച്ചിരുന്നുവെന്നും പരിശോധനയില്‍ കണ്ടെത്തി.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള അനധികൃത നിര്‍മ്മാണ കേന്ദ്രങ്ങളില്‍ നിന്ന് മരുന്നുകള്‍ ശേഖരിച്ച ശേഷം അവ വീണ്ടും പാക്ക് ചെയ്ത് പ്രമുഖ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികളുടെ പേരില്‍ വില്‍ക്കുന്ന സംഘമാണ് ഇവര്‍ എന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്. വിപണിവിലയേക്കാള്‍ ഏകദേശം 50 ശതമാനം കുറഞ്ഞ നിരക്കിലാണ് വ്യാജമരുന്നുകള്‍ ആശുപത്രികള്‍ക്ക് വിറ്റിരുന്നതെന്നും ഇത് വലിയ മരുന്ന് മാഫിയയുടെ പ്രവര്‍ത്തനമെന്നും കര്‍ണാടക ആരോഗ്യമന്ത്രി യു ടി ഖാദര്‍  പറഞ്ഞു. പിടിച്ചെടുത്ത മരുന്നുകളില്‍ ചിലത് തീവ്രപരിചരണ വിഭാഗങ്ങളില്‍ ഉപയോഗിക്കാന്‍ ഉദ്ദേശിച്ചുള്ളവയായിരുന്നു എന്നത് ഏറ്റവും ആശങ്കാജനകമായ കാര്യമാണെന്നും അദ്ദേഹം പറഞ്ഞു.

പ്രതികളെ പോലീസിന് കൈമാറിയിരിക്കുകയാണ്. രാമനഗര പോലീസ് സൂപ്രണ്ട് അന്വേഷണത്തിന്റെ ചുമതല ഏറ്റെടുത്തു. ബിഡദിയിലെ കേന്ദ്രത്തിലേക്ക് മരുന്നുകള്‍ വിതരണം ചെയ്തവരും അവ വാങ്ങിയവരും ഉള്‍പ്പെടെ, മരുന്ന് വിതരണ ശൃംഖലയിലെ എല്ലാവരെയും കുറിച്ചും അധികൃതര്‍ അന്വേഷണം നടത്തിവരികയാണ്.
SUMMARY: A big fake drug mafia in Bengaluru; Fake medicines used in ICU were seized

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

കേരളത്തിലടക്കം രാജ്യത്ത് 32 വ്യാജ സർവകലാശാലകൾ; ജാഗ്രത നിർദേശിച്ച് യു.ജി.സി

ന്യൂഡല്‍ഹി: രാജ്യത്ത് 32 സർവകലാശാലകളെ വ്യാജ സർവകലാശാലകളുടെ പട്ടികയിൽ ഉൾപ്പെടുത്തിയതായി യൂണിവേഴ്‌സിറ്റി...

കേരളസമാജം ബെംഗളൂരു സൗത്ത് വെസ്റ്റ് ശിശുദിനാഘോഷം

ബെംഗളൂരു:  കേരളസമാജം ബെംഗളൂരു സൗത്ത് വെസ്റ്റ് ശിശുദിനം ആഘോഷിച്ചു. സമാജം വനിതാവിഭാഗം...

പ്രവാസി മലയാളികളുടെ പ്രവർത്തനങ്ങൾ ശ്ലാഘനീയം- ഷാനിമോൾ ഉസ്മാൻ 

ബെംഗളൂരു: കേരളത്തിന്റെ സാംസ്‌കാരിക പൈതൃകം കാത്തു സൂക്ഷിച്ചു കൊണ്ട് പ്രവാസി മലയാളികൾ...

പ്രിയദര്‍ശിനിക്കായി 44.35 കോടി രൂപ കൂടി അനുവദിച്ച്‌ സര്‍ക്കാര്‍

തിരുവനന്തപുരം: പ്രിയദർശിനി പദ്ധതിക്കായി 44.35 കോടി രൂപ കൂടി അനുവദിച്ച്‌ സംസ്ഥാന...

എസ്ബിഐയില്‍ ഒഴിവുകള്‍; സ്പെഷ്യലിസ്റ്റ് കേഡര്‍ ഓഫീസര്‍ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു

ഡൽഹി: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്‌ബി‌ഐ) 20 സ്പെഷ്യലിസ്റ്റ് കേഡർ...

ദേശീയ കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പ്; ‘കളരി സംഗമം’ പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു

ബെംഗളൂരു: വരാനിരിക്കുന്ന ദേശീയ കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പിനും ഖേലോ ഇന്ത്യ മത്സരങ്ങൾക്കും മുന്നോടിയായി...

“കേസുമായി മുന്നോട്ടുപോകും, എഫ് ട്യൂണ്‍ ക്രീം ആരും ഉപയോഗിക്കരുത്”; ഉപഭോക്തൃ കോടതിയെ സമീപിക്കുമെന്ന് പരാതിക്കാരി

മലപ്പുറം: ഫെയര്‍നെസ് ക്രീം ഉപയോഗത്തിലൂടെ ഗുരുതര വൃക്ക രോഗം ബാധിച്ചതില്‍ പരാതിയുമായി...

കെ.എ.എസ് ചട്ടങ്ങള്‍ പൊളിച്ചെഴുതാൻ സര്‍ക്കാര്‍; 29 വകുപ്പുകളിലെ സംവരണം ഒഴിവാക്കുന്നു

തിരുവനന്തപുരം: കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസില്‍ നിയമന രീതിയില്‍ സമഗ്രമായ മാറ്റങ്ങള്‍ വരുത്താൻ...

Related Articles

Popular Categories