വയനാട്ടില്‍ വീണ്ടും കാട്ടാന ആക്രമണം; യുവാവിന് ഗുരുതര പരുക്ക്

കല്‍പ്പറ്റ: വയനാട്ടില്‍ കാട്ടാനയുടെ ആക്രമണത്തില്‍ യുവാവിന് ഗുരുതര പരുക്കേറ്റു. എലിഫന്റ് വാലി റിസോര്‍ട്ടിലെ നിര്‍മ്മാണ തൊഴിലാളിയായ പാലക്കാട് സ്വദേശി സതീഷിനെയാണ് കാട്ടാന ആക്രമിച്ചത്. ചേകാടി പൊളന്നയില്‍ വൈകീട്ട് മൂന്നോടെയാണ് സംഭവം. ഗുരുതരമായി പരുക്കേറ്റ സതീഷിനെ ആദ്യം മാനന്തവാടി മെഡിക്കല്‍ കോളജില്‍ എത്തിച്ച്‌ പ്രാഥമിക ചികിത്സ നല്‍കിയ ശേഷം കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റി.

സതീഷും മറ്റ് നാലുപേരും സമീപത്തെ കടയില്‍ സാധനം വാങ്ങാനായി പോയപ്പോഴാണ് കാട്ടാനയുടെ ആക്രമണം. സതീഷിന്റെ നേർക്ക് ആന പാഞ്ഞ് വരികയായിരുന്നു. കൂടെയുണ്ടായിരുന്ന മറ്റ് നാലു പേർ തിരിഞ്ഞോടി. എന്നാല്‍ സതീശൻ ഓടുന്നതിനിടയില്‍ ആന പുറകില്‍ നിന്നും ആക്രമിക്കുകയായിരുന്നു.

TAGS : WAYANAD
SUMMARY : Again wild elephant attack in Wayanad; The young man was seriously injured

LEAVE A REPLY

Please enter your comment!
Please enter your name here