വായ്പ തിരിച്ചടവ് ഏജന്റുമാരുടെ ഭീഷണി; 60കാരി ജീവനൊടുക്കി

ബെംഗളൂരു: വായ്പ തിരിച്ചടക്കാനായി ലോൺ ഏജന്റുമാർ ഭീഷണിപ്പെടുത്തിയതിനെ തുടർന്ന് 60കാരി ജീവനൊടുക്കി. രാമനഗരയിൽ തിങ്കളാഴ്ചയാണ് സംഭവം. ജില്ലയിലെ തിമ്മയനദോഡി ഗ്രാമവാസിയായ യശോദമ്മയാണ് മരിച്ചത്. ഏഴ് മൈക്രോഫിനാൻസ് സ്ഥാപനങ്ങളിൽ നിന്ന് യശോദമ്മ 4.82 ലക്ഷം രൂപ വായ്പ എടുത്തിരുന്നു. വായ്പയുടെ തുല്യമായ പ്രതിമാസ ഗഡുക്കൾ (ഇഎംഐ) കഴിഞ്ഞ ഒരു മാസമായി ഇവർ അടച്ചിരുന്നില്ല.

ഇതേതുടർന്ന് കഴിഞ്ഞ ദിവസം രണ്ട് മൈക്രോഫിനാൻസ് സ്ഥാപനങ്ങളിലെ ഏജന്റുമാർ തിരിച്ചടവ് ആവശ്യപ്പെട്ട് യശോദമ്മയുടെ വീട്ടിലെത്തിയതായി ഇവരെ അസഭ്യം പറഞ്ഞു. തുക ക്രമീകരിക്കാമെന്നും വായ്പ തിരിച്ചടയ്ക്കാമെന്നും പറഞ്ഞെങ്കിലും, ഏജന്റുമാർ ഇവരെ അധിക്ഷേപിച്ചു. സമീപത്തുള്ള മറ്റ്‌ വീട്ടുകാർക്ക് മുമ്പിൽ വെച്ചും ഏജന്റുമാർ ഇവരെ അധിക്ഷേപിച്ചിരുന്നു. ഇതിൽ മനംനൊന്താണ് യശോദ ജീവനൊടുക്കിയതെന്ന് പോലീസ് പറഞ്ഞു. സംഭവത്തിൽ ലോൺ ഏജന്റുമാർക്കെതിരെ യശോദയുടെ മകന്റെ പരാതിയിൽ പോലീസ് കേസെടുത്തു.

TAGS: KARNATAKA | DEATH
SUMMARY: Woman ends life due to harassment and threatening by loan recovery agents near Bengaluru

Hot this week

ഇനി കഫ് സിറപ്പ് വാങ്ങാൻ ഡോക്‌ടറുടെ കുറിപ്പടി നിര്‍ബന്ധം; കര്‍ശന ഉത്തരവുമായി കേന്ദ്ര ആരോഗ്യമന്ത്രാലയം

ഡൽഹി: കഫ് സിറപ്പ് വാങ്ങാൻ ഇനി ഡോക്ടറുടെ കുറിപ്പടി നിർബന്ധം, കേന്ദ്ര...

സാങ്കേതിക തകരാര്‍: കണ്ണൂര്‍ – ജിദ്ദ എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം തിരിച്ചിറക്കി

കണ്ണൂർ: കണ്ണൂരില്‍ നിന്ന് ജിദ്ദയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനം...

ഇന്ത്യയില്‍ ടെലഗ്രാമിന് താല്‍ക്കാലിക നിയന്ത്രണം

ഡല്‍ഹി: നീറ്റ് യുജി പുനപ്പരീക്ഷയുമായി ബന്ധപ്പെട്ട വ്യാജ ചോദ്യപേപ്പര്‍ ചോര്‍ച്ചാ പ്രചാരണങ്ങളും...

സ്വർണവിലയില്‍ ഇടിവ്

തിരുവനന്തപുരം: സംസ്ഥാനത്ത് കുതിച്ചുയർന്ന സ്വർണവിലയില്‍ ഇന്ന് നേരിയ കുറവ് രേഖപ്പെടുത്തി. പവന്...

‘വ്യാജ ആരോപണങ്ങള്‍ പിന്‍വലിച്ച്‌ മാപ്പ് പറയണം’; വെള്ളാപ്പള്ളിക്ക് വക്കീല്‍ നോട്ടീസ് അയച്ച്‌ പി. ശശി

തിരുവനന്തപുരം: എസ്‌എൻഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് വക്കീല്‍ നോട്ടീസ്...

‘ടിനി ടോം വര്‍ഗീയ അധിക്ഷേപം നടത്തിയതിനെക്കുറിച്ച്‌ അറിയില്ല’; ശ്വേതാ മേനോന്‍റെ മൊഴി

കൊച്ചി: താരസംഘടനയായ അമ്മയുടെ പ്രസിഡന്‍റ് ശ്വേത മേനോന്‍റെ മൊഴിയെടുത്തു. നടി അൻസിബ...

അജേഷ് പത്മ കവിതാ പുരസ്‌കാരം രമാ പിഷാരടിക്ക്

ബെംഗളൂരു: നാലാമത് അജേഷ് പത്മ കവിതാ പുരസ്‌കാരം ബെംഗളൂരുവിലെ എഴുത്തുകാരിയായ രമാ...

Related Articles

Popular Categories