സീറ്റ് ലഭിച്ചില്ല; ബിജെപി എംപി രാജിവെച്ചു

ബെംഗളൂരു: ലോകസഭാ തിരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിച്ചതിൽ പ്രതിഷേധിച്ച് ബിജെപി എംപി പാർട്ടി വിട്ടു. കൊപ്പാളിൽ നിന്നുള്ള ബിജെപി എം.പി. സംഗണ്ണ കാരാടിയാണ് പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് രാജിവെച്ചത്. ബി.ജെ.പിയുടെ കർണാടക അധ്യക്ഷന്‍ ബി.വൈ. വിജയേന്ദ്രക്ക് കരാടി രാജിക്കത്ത് നൽകി. ബുധനാഴ്ച അദ്ദേഹം കോൺഗ്രസിൽ ചേർന്നേക്കുമെന്നാണ് വിവരം.

കഴിഞ്ഞ രണ്ട് തവണയും സംഗണ്ണ എംപിയായിരുന്നു. ഇത്തവണ ടിക്കറ്റ് നിഷേധിച്ചതിൽ അതൃപ്തിയിലായിരുന്നു. പാർട്ടി നേതാക്കളായ ബിഎസ് യെദ്യൂരപ്പ, പ്രഹ്ലാദ് ജോഷി, ബസവരാജ് ബൊമ്മൈ, വിജയേന്ദ്ര തുടങ്ങിയവർ ബെംഗളൂരുവിൽ അദ്ദേഹവുമായി ചർച്ച നടത്തി, പാർട്ടി സ്ഥാനാർത്ഥിയായ ഡോ. ബസവരാജിന് വേണ്ടി തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ സംഗണ്ണ പങ്കെടുത്തെങ്കിലും പിന്നീട് പാർട്ടി പ്രവർത്തനങ്ങളിൽ നിന്ന് വിട്ടുനിൽക്കുകയായിരുന്നു.  താൻ എം.പി. ആയിരിക്കെ കൊപ്പാളിൽ നിരവധി വികസന പദ്ധതികൾ നടപ്പാക്കിയിട്ടും തനിക്ക് അവസരം നിഷേധിച്ചത് നീതീകരിക്കാനാവത്തതാണെന്ന് സംഗണ്ണ പറഞ്ഞു.

The post സീറ്റ് ലഭിച്ചില്ല; ബിജെപി എംപി രാജിവെച്ചു appeared first on News Bengaluru.

Powered by WPeMatico

LEAVE A REPLY

Please enter your comment!
Please enter your name here