എസി ഓൺ ചെയ്യുന്നതുമായി ബന്ധപ്പെട്ട് തർക്കം; ക്യാബ് ഡ്രൈവർ ആക്രമിച്ചതായി പരാതി

ബെംഗളൂരു: എസി ഓൺ ചെയ്യുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തെ തുടർന്ന് ക്യാബ് ഡ്രൈവർ ആക്രമിച്ചതായി യാത്രക്കാരന്റെ പരാതി. റാപിഡോ ക്യാബ് സർവീസിലാണ് സംഭവം. ബെംഗളൂരു സ്വദേശിയാണ് ആക്രമണത്തിന് ഇരയായത്. യാത്രയ്ക്കിടെ എസി ഓൺ ചെയ്യണമെന്ന് ആവശ്യപ്പെട്ട യാത്രക്കാരനെ ക്യാബ് ഡ്രൈവർ നാഗരാജ് കത്തി കാട്ടി ഭീഷണിപ്പെടുത്തുകയും ആക്രമിക്കുകയുമായിരുന്നു.

സംഭവത്തിൽ യാത്രക്കാരന്റെ പരാതിയിൽ സിറ്റി പോലീസ് കേസെടുത്തു. സമൂഹമാധ്യമമായ റെഡ്ഢിറ്റ് വഴിയാണ് യാതക്കാരൻ ഇക്കാര്യം പോസ്റ്റ്‌ ചെയ്തത്. എസി ഓൺ ചെയ്ത് വാഹനം ഓടിക്കാൻ സാധിക്കില്ലെന്നും, റൈഡ് ക്യാൻസൽ ചെയ്ത് പുറത്തേക്കിറങ്ങാനും ഡ്രൈവർ യുവാവിനോട്‌ ആവശ്യപ്പെട്ടിരുന്നു. എന്നാൽ യുവാവ് ഇത് വിസമ്മതിച്ചതോടെ ഡ്രൈവർ അസഭ്യം പറയുകയും കത്തി കാട്ടി ഭീഷണിപ്പെടുത്തുകയുമായിരുന്നു.

പോലീസിനോട് പരാതിപ്പെടുമെന്ന് പറഞ്ഞതോടെ ഡ്രൈവർ അക്രമാസക്തനായതായും യുവാവ് പരാതിയിൽ പറഞ്ഞു. ഇക്കാര്യം റാപിഡോയുടെ കസ്റ്റമർ കെയറിൽ അറിയിച്ചെങ്കിലും കാര്യമായ നടപടി ഉണ്ടായില്ലെന്നും ഇയാൾ പറഞ്ഞു. സംഭവത്തിൽ പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്.

TAGS: BENGALURU
SUMMARY: Rapido cab driver attacks youth passenger

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

തീർത്ഥഹള്ളിയിൽ നദിയിൽ കുളിക്കാനിറങ്ങിയ ബെംഗളൂരുവിൽ നിന്നുള്ള നാല് യുവാക്കളെ കാണാതായി

ബെംഗളൂരു: ശിവമൊഗ ജില്ലയിലെ തീർത്ഥഹള്ളി താലൂക്കിലെ ഹെഡ്ഡൂരുവിനടുത്തുള്ള മഹിഷി നദിയിൽ കുളിക്കാനിറങ്ങിയ...

ഒറ്റ മണിക്കൂറില്‍ തലസ്ഥാനം മുങ്ങി; പെയ്തത് 9 സെന്റീമീറ്റര്‍ മഴ

തിരുവനന്തപുരം: തലസ്ഥാനത്ത് രൂക്ഷമായ വെള്ളക്കെട്ട്. ശക്തമായ മഴയെത്തുടർന്നാണ് തിരുവനന്തപുരം നഗരത്തിന്‍റെ വിവിധ...

കണ്ണൂര്‍ പരിയാരം മെഡിക്കല്‍ കോളജില്‍ യുവാവിന്റെ മരണം: ചികിത്സാപ്പിഴവെന്ന് പരാതി

കണ്ണൂർ: കണ്ണൂർ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സാപ്പിഴവിനെ തുടർന്ന് യുവാവ്...

കോവളം സ്പാ പീഡനക്കേസ്; ഒരാള്‍ കൂടി അറസ്റ്റില്‍

കോവളം: കോവളം സ്പാ പീഡനക്കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. തമിഴ്‌നാട് വല്ലിയൂർ...

ചക്കക്കൊമ്പനെ വെടിവെക്കാനായില്ല; ഇന്നത്തെ ദൗത്യം അവസാനിപ്പിച്ചു

ഇടുക്കി: ചക്കക്കൊമ്പനെ മയക്കുവെടി വച്ച്‌ പിടികൂടി റേഡിയോ കോളർ ഘടിപ്പിക്കാനുള്ള ദൗത്യം...

കടലില്‍ മത്സ്യബന്ധനത്തിനിടെ ഇടിമിന്നലേറ്റ് യുവാവ് മരിച്ചു; രണ്ട് പേര്‍ക്ക് പരുക്ക്

പൊന്നാനി: കടലില്‍ മല്‍സ്യബന്ധനത്തിനിടെ ഇടിമിന്നലേറ്റ് പൊന്നാനി സ്വദേശി മരിച്ചു. പൊന്നാനി മരക്കടവ്...

മലയാളി മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ പോലീസ് അതിക്രമം; കേന്ദ്രത്തിനും ഡല്‍ഹി പോലീസിനും സുപ്രിംകോടതി നോട്ടീസ്

ഡല്‍ഹി: ഡല്‍ഹിയില്‍ മലയാളി മാധ്യമപ്രവർത്തകർക്ക് നേരെയുണ്ടായ പോലീസ് അതിക്രമത്തില്‍ അന്വേഷണം നടത്താൻ...

പാലക്കാട് സ്കൂള്‍ വെടിവെപ്പ്: ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയെ ജുവനൈല്‍ ഹോമിലേക്ക് മാറ്റി

പാലക്കാട്‌: പാലക്കാട് സ്കൂളില്‍ വെടിയുതിർത്ത ഒമ്പതാം ക്ലാസുകാരനെ ജുവനൈല്‍ ഹോമിലേക്ക് മാറ്റി....

Related Articles

Popular Categories