ഓർമ്മകളിൽ പിള്ളേരോണം

മീരാ നാരായണൻ

ചിങ്ങത്തിലെ ഓണം ഇന്ന് ആഘോഷപെയ്താണ്.
പൂക്കളവും പുലിക്കളിയും, ഓണസദ്യയും കലാപരിപാടികളും ചേർന്ന് മാസങ്ങളോളം നീളുന്ന ആഘോഷങ്ങൾക്കാണ് നാം സാക്ഷികളാകുന്നത്. എന്നാൽ ഈ ആഘോഷത്തിരക്കുകൾക്കിടയിൽ, ഓർമ്മകളിലേക്ക് മാത്രം ചുരുങ്ങിപ്പോയ ഒരു ഓണമുണ്ട്—കർക്കടകത്തിലെ തിരുവോണം, നമ്മുടെ ‘പിള്ളേരോണം’.

കേരളത്തിന്റെ പല ഭാഗങ്ങളിലും ആവണി അവിട്ടം എന്ന പേരിലും അറിയപ്പെടുന്ന പിള്ളേരോണം, ഒരുകാലത്ത് ഓണാഘോഷങ്ങളുടെ ആദ്യപടിയായിരുന്നു. കുട്ടികൾക്കായി ആഘോഷിച്ചിരുന്ന ഈ ദിനം മുതൽ തന്നെയായിരുന്നു ഓണത്തിനായുള്ള ഒരുക്കങ്ങൾ തുടങ്ങിയിരുന്നതും. ചിങ്ങത്തിലെ തിരുവോണത്തിന് ഒരുക്കുന്നതുപോലെ ചെറിയ പൂക്കളമൊരുക്കിയും, ലളിതമായ സദ്യയൊരുക്കിയും, പാട്ടും കളിയും ആർപ്പുവിളികളുമായി കുഞ്ഞുങ്ങൾ കർക്കടകത്തിലെ തിരുവോണ നാളിൽ പിള്ളേരോണത്തെ വരവേൽക്കുമായിരുന്നു.

വടക്കൻ കേരളത്തിൽ കൈനിറയെ മൈലാഞ്ചിയണിഞ്ഞ് കുട്ടിക്കൂട്ടങ്ങൾ പിള്ളേരോണം ആഘോഷിക്കുന്ന കാഴ്ചകൾ ഒരുകാലത്ത് ഗ്രാമങ്ങളുടെ നിറച്ചാർത്തായിരുന്നു. ഇന്ന് പിള്ളേരോണം പലർക്കും അപരിചിതമായി മാറിയിരിക്കുന്നു.

ചിങ്ങത്തിലെ തിരുവോണത്തിൽ മഹാബലി ഭൂമിയിലെത്തുമെന്ന വിശ്വാസമുള്ളതുപോലെ, കർക്കടകത്തിലെ തിരുവോണം വാമനനുമായി ബന്ധപ്പെട്ടതാണെന്നാണ് വിശ്വാസം. തൃക്കാക്കര വാമനമൂർത്തി ക്ഷേത്രത്തിലെ ഓണാഘോഷങ്ങൾ പിള്ളേരോണത്തിൽ ആരംഭിച്ച് ഇരുപത്തിയെട്ട് ദിവസം നീണ്ടുനിന്നിരുന്നതായും പറയപ്പെടുന്നു. പണ്ടുകാലത്ത് മാമാങ്കത്തിന്റെ തുടക്കവും ഈ ദിനത്തോടനുബന്ധിച്ചായിരുന്നുവെന്ന വിശ്വാസവുമുണ്ട്.

കർക്കടകത്തിന്റെ കഷ്ടപ്പാടുകളും രോഗപീഡകളും പിന്നിട്ട് പ്രതീക്ഷയുടെ ദിനങ്ങളിലേക്കുള്ള യാത്രയുടെ തുടക്കമായിരുന്നു പിള്ളേരോണം.  കർക്കടകത്തിൽ വീടുകൾതോറും അനുഗ്രഹം ചൊരിയാൻ ആടിവേടനും ഗളിഞ്ചനും ചെണ്ടമേളത്തിന്റെ അകമ്പടിയോടെ നടന്നെത്തുമ്പോൾ, നല്ല നാളുകളുടെ വരവിനായുള്ള മനുഷ്യന്റെ പ്രതീക്ഷയും അതോടൊപ്പം ഉയർന്നിരുന്നു. ആ പ്രതീക്ഷ പിന്നീട് ഓണത്തിലേക്കും, തിറയിലേക്കും, തിരുവാതിരയിലേക്കും നീളുന്ന ഉത്സവപരമ്പരയുടെ തുടക്കമായി.

ഇന്ന് ആഘോഷങ്ങളുടെ കുത്തൊഴുക്കിൽ നമ്മുടെ നാടിന്റെ ഇത്തരം നന്മകൾ മാഞ്ഞു പോകുകയാണ്. ഒരു ജനതയുടെ സംസ്കാരം വലിയ ആഘോഷങ്ങളിൽ മാത്രമല്ല, കുഞ്ഞുങ്ങളുടെ ചിരിയിലും, പൂക്കളത്തിന്റെ സുഗന്ധത്തിലും, തലമുറകൾ കൈമാറിയ ചെറിയ ആചാരങ്ങളിൽ കൂടിയാണ്.
അതുകൊണ്ട് തന്നെ ഈ പിള്ളേരോണത്തിൽ മറന്നുപോയ ആ പാരമ്പര്യത്തെ നമുക്ക് വീണ്ടും ഓർത്തെടുക്കാം. കുഞ്ഞുമനസ്സുകളിൽ സന്തോഷത്തിന്റെ വിത്തുകൾ വിതച്ചിരുന്ന പിള്ളേരോണത്തെ ഓർമ്മകളിൽ മാത്രമല്ല, ആഘോഷങ്ങളിലേക്കും തിരിച്ചുകൊണ്ടുവരാം. കാരണം, നല്ല കാലത്തിന്റെ പ്രതീക്ഷകൾക്ക് തുടക്കം കുറിച്ചിരുന്ന ആ ദിനങ്ങൾ നമ്മുടെ സംസ്കാരത്തിന്റെ വേരുകളിലൊന്നാണ്🌿

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ദീപ്തി വെല്‍ഫയര്‍ അസോസിയേഷന്‍ വാര്‍ഷിക പൊതുയോഗവും കുടുംബസംഗമവും സെപ്റ്റംബര്‍ 6 ന്‌

ബെംഗളൂരു: ദീപ്തി വെല്‍ഫയര്‍ അസോസിയേഷന്റെ വാര്‍ഷിക പൊതുയോഗവും കുടുംബ സംഗമവും സെപ്റ്റംബര്‍...

കനത്ത മഴ: വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

കൽപ്പറ്റ: കനത്ത മഴയെ തുടർന്ന് വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വ്യാഴാഴ്ച...

ക്രിക്കറ്റ് ഗ്രൗണ്ടിൽ മനുഷ്യന്റെ തല, റെയിൽവേ ട്രാക്കിന് സമീപം ഉടല്‍;  പരിഭ്രാന്തി, ഒടുവിൽ ദുരൂഹത നീക്കി പോലീസ്

ബെംഗളൂരു: നഗരത്തിലെ വര്‍ത്തൂര്‍–കൊടതി പ്രദേശത്തെ ക്രിക്കറ്റ് ഗ്രൗണ്ടിൽ മനുഷ്യന്റെ തല കണ്ടെത്തിയ...

വന്ദേമാതരത്തെ അവഹേളിക്കുന്നത് ക്രിമിനല്‍ കുറ്റം; ബില്‍ രാജ്യസഭ പാസാക്കി

ഡല്‍ഹി: ദേശീയ ഗാനമായ 'ജനഗണ മന'യ്ക്ക് നിലവിലുള്ളതിന് സമാനമായി ദേശീയ ഗീതമായ...

എസ്.എഫ്.ഐ നേതാവ് ഐഷി ഘോഷിനെതിരായ അറസ്റ്റ് വാറന്റുകള്‍ക്ക് സ്റ്റേ

ന്യൂഡൽഹി: എസ്.എഫ്.ഐ നേതാവ് ഐഷി ഘോഷിനെതിരായ ജാമ്യമില്ലാ അറസ്റ്റ് വാറന്റുകള്‍ ഡല്‍ഹി...

വി ആര്‍ സുധീര്‍ കൊച്ചി കോര്‍പറേഷൻ ഡെപ്യൂട്ടി മേയറായി

കൊച്ചി: വി.ആർ സുധീർ കൊച്ചിയുടെ പുതിയ ഡെപ്യൂട്ടി മേയർ ആയി സത്യപ്രതിജ്ഞ...

കല്‍ക്കരി കുംഭകോണം; മൻമോഹൻ സിങ്ങിന് സുപ്രീം കോടതിയുടെ ക്ലീൻ ചിറ്റ്

ഡല്‍ഹി: അന്തരിച്ച മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങിനെതിരായ കല്‍ക്കരി കുംഭകോണക്കേസ് അവസാനിപ്പിച്ച്‌...

ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ കടുത്ത ശിക്ഷ; പരീക്ഷാ നിയമഭേദഗതി ബില്‍ ലോക്‌സഭ പാസാക്കി

ഡല്‍ഹി: പരീക്ഷാ തട്ടിപ്പുകളും ക്രമക്കേടുകളും തടയുന്നതിനുള്ള പൊതുപരീക്ഷാ തട്ടിപ്പ് ഭേദഗതി ബില്‍,...

Related Articles

Popular Categories