കാർ കരിമ്പ് കൊയ്ത്ത് യന്ത്രത്തിലിടിച്ച് അപകടം; അഞ്ച് പേർ മരിച്ചു

ബെംഗളൂരു: കാർ കരിമ്പ് കൊയ്ത്ത് യന്ത്രത്തിലിടിച്ചുണ്ടായ അപകടത്തിൽ അഞ്ച് പേർ മരിച്ചു. വിജയപുര താളിക്കോട്ട് താലൂക്കിൽ ബിലേബാവി ക്രോസിന് സമീപമാണ് അപകടം. വിജയപുര അലിയാബാദ് സ്വദേശികളായ നിങ്കപ്പ പാട്ടീൽ (55), ശാന്തപ്പ പാട്ടീൽ (45), ഭീമഷി സങ്കണല (65), ശശികല (50), ദിലീപ് പാട്ടീൽ (45) എന്നിവരാണ് മരിച്ചത്.

ഹുനസാഗിയിൽ നിന്ന് താളിക്കോട്ടേക്ക് പോകുന്നതിനിടെയാണ് അപകടമുണ്ടായത്. ദിലീപിന് വധുവിനെ കാണുന്നതിനായാണ് ഇവർ താളിക്കോട്ടേക്ക് പോയത്. ഇടിയുടെ ആഘാതത്തിൽ കാറിൻ്റെ മുൻഭാഗം പൂർണമായും തകർന്നു. താളിക്കോട് പോലീസ് സംഭവത്തിൽ കേസെടുത്തു.

TAGS: KARNATAKA | ACCIDENT
SUMMARY: Five dies after car crashes into sugarcane harvester

LEAVE A REPLY

Please enter your comment!
Please enter your name here