നീറ്റ് പി ജി പരീക്ഷ മാറ്റി; പുതിയ തിയ്യതി പിന്നീട്

ന്യൂഡൽഹി: ജൂൺ 15ന് നടത്താൻ നിശ്ചയിച്ചിരുന്ന നീറ്റ് പി.ജി പരീക്ഷ മാറ്റിയതായി NBEMS അറിയിച്ചു. ഒറ്റ ഷിഫ്റ്റിൽ പരീക്ഷ നടത്താൻ സുപ്രീംകോടതി നിർദ്ദേശിച്ചിരുന്നു. ഇതിന് ക്രമീകരണങ്ങൾ ഒരുക്കാനാണ് മാറ്റിയത്. പുതുക്കിയ തീയതി പിന്നീട് പ്രഖ്യാപിക്കും.

സുപ്രീം കോടതി നിര്‍ദേശിച്ചതനുസരിച്ച് ഒറ്റ ഷിഫ്റ്റില്‍ പരീക്ഷ നടത്താനുള്ള ക്രമീകരണങ്ങള്‍ ഒരുക്കാനാണ് നാഷണല്‍ ബോര്‍ഡ് ഓഫ് എക്‌സാമിനേഷന്‍സ് ഇന്‍ മെഡിക്കല്‍ സയന്‍സസ് പരീക്ഷ മാറ്റിവച്ചത്. പരീക്ഷ രാവിലെയും വൈകിട്ടുമായി രണ്ട് ഷിഫ്റ്റില്‍ നടത്താന്‍ തീരുമാനിച്ചതിനെ ചോദ്യം ചെയ്തുള്ള ഹരജികളിലാണ് സുപ്രീം കോടതിയുടെ ഉത്തരവ്.

പരീക്ഷയുടെ തുല്യതയും സുതാര്യതയും ഉറപ്പാക്കാനാണ് ഒറ്റത്തവണയായി പരീക്ഷ നടത്താന്‍ പരമോന്നത കോടതി ഉത്തരവിട്ടത്. രണ്ട് പരീക്ഷകളാകുമ്പോള്‍ ചോദ്യങ്ങള്‍ വ്യത്യസ്തമാകുമെന്നും വിദ്യാര്‍ഥികള്‍ക്ക് തുല്യ അവസരം കിട്ടില്ലെന്നുമായിരുന്നു പരാതി. ഇത്ര പ്രധാനപ്പെട്ടൊരു പരീക്ഷയ്ക്ക് സുതാര്യത വേണമെന്നും ഒന്നിച്ചു നടത്തണമെന്നുമായിരുന്നു ഹരജികളിലെ ആവശ്യം.

ക്രമീകരണങ്ങള്‍ പൂര്‍ത്തിയായില്ലെങ്കില്‍ പരീക്ഷാ തിയ്യതി നീട്ടിവെക്കാമെന്ന് സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു. ജസ്റ്റിസുമാരായ വിക്രം നാഥ്, സഞ്ജയ് കുമാര്‍, എന്‍ വി അഞ്ജാരിയ എന്നിവരുടെ ബഞ്ചിന്റേതായിരുന്നു ഉത്തരവ്.

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

എൻഎസ്എസ് കർണാടക വിജ്ഞാനനഗർ കരയോഗം ഓണാഘോഷം

ബെംഗളൂരു: എസ് എസ് കർണാടക വിജ്ഞാനനഗർ കരയോഗത്തിൻ്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഓണാഘോഷം...

സംസ്ഥാനത്ത് ഐ.എ.എസ് തലപ്പത്ത് വൻ അഴിച്ചുപണി; തിരുവനന്തപുരം ഉള്‍പ്പെടെ പ്രധാന ജില്ലകളിലെ കളക്ടര്‍മാര്‍ക്ക് മാറ്റം

തിരുവനന്തപുരം: സംസ്ഥാനത്തെ സിവില്‍ സര്‍വീസ് ഭരണതലപ്പത്ത് സമഗ്രമായ അഴിച്ചുപണിക്ക് ഒരുങ്ങി സര്‍ക്കാര്‍....

അസമിലെ ആര്‍മി ക്യാമ്പിൽ വെച്ച്‌ ഹൃദയാഘാതം; മലയാളി സൈനികന് ദാരുണാന്ത്യം

കോഴിക്കോട്: അസമിലെ ആര്‍മി ക്യാമ്പിൽ വെച്ചുണ്ടായ ഹൃദയാഘാതത്തെ തുടര്‍ന്ന് മലയാളി യുവസൈനികന്...

അ​ട്ട​പ്പാ​ടി ഇ​ര​ട്ട​ക്കൊ​ല​പാ​ത​കം; പ്ര​തി പി​ടി​യി​ൽ‌, കൊല്ലപ്പെട്ട യുവതി തന്റെ ഭാര്യയല്ലെന്ന് പ്രതിയുടെ മൊഴി

പാ​ല​ക്കാ​ട്: അ​ട്ട​പ്പാ​ടി ഭ​വാ​നി പു​ഴ​യി​ൽ ചാ​ക്കി​ൽ കെ​ട്ടി​യ നി​ല​യി​ൽ മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ണ്ടെ​ത്തി​യ...

ബെംഗളൂരുവിൽ കെട്ടിട നിർമാണ മാലിന്യം നീക്കം ചെയ്യല്‍ നടപടി; 1.40 ലക്ഷം ടൺ മാലിന്യം നീക്കി

ബെംഗളൂരു: നഗരത്തിലെ റോഡുകളിലും നടപ്പാതകളിലും ഒഴിഞ്ഞ സ്ഥലങ്ങളിലും കെട്ടിക്കിടന്ന നിർമാണ-പൊളിക്കൽ പ്രത്യേക...

കൈരളി കലാസമിതി ഓണോത്സവം 13-ന്

ബെംഗളൂരു: ബെംഗളൂരുവിലെ പ്രമുഖ സാംസ്കാരിക സംഘടനയായ കൈരളി കലാസമിതിയുടെ ഓണോത്സവം സെപ്തംബർ...

ധാർമികത ബലഹീനമാകുബോൾ സമൂഹത്തിൽ തിന്മകൾ പിടിമുറുക്കുന്നു- ടി.സി. സിറാജ്

ബെംഗളൂരു: മക്കളിൽ ധാർമിക മൂല്യമുള്ള വിദ്യാഭ്യാസമാണ് നൽകേണ്ടതെന്നും ധാർമിക ബോധം രക്ഷിതാക്കളിൽ...

ഏഷ്യൻ ഗെയിംസിൽ സ്വർണം ലഭിക്കുന്ന മലയാളി കായികതാരങ്ങൾക്ക് 50 ലക്ഷം, വെള്ളിക്ക് 30 ലക്ഷം; പാരിതോഷികം പ്രഖ്യാപിച്ച് കേരളം

തിരുവനന്തപുരം: ഏഷ്യൻ ഗെയിംസിൽ സ്വർണം ലഭിക്കുന്ന മലയാളികൾക്ക് വമ്പൻ പാരിതോഷികം പ്രഖ്യാപിച്ച്...

Related Articles

Popular Categories