പാരിസ് ഒളിമ്പിക്സിന് നാളെ തിരിതെളിയുന്നു; ഇന്ത്യയുടെ ആദ്യ മത്സരം ഇന്ന്

മുപ്പത്തിമൂന്നാം ഒളിമ്പിക്സിന് നാളെ പാരീസിൽ ഔദ്യോഗിക തുടക്കമാവും. ചരിത്രത്തിലാദ്യമായി പ്രധാനവേദിക്ക് പുറത്താണ് ഇത്തവണ ഉദ്ഘാടന ചടങ്ങുകൾ നടക്കുക. 206 ഒളിമ്പിക് കമ്മിറ്റികൾക്ക് കീഴിലായി 10,500 അത്ലറ്റുകളാണ് മത്സരിക്കാനിറങ്ങുന്നത്.

അതേസമയം, ഇന്ത്യയുടെ ആദ്യമത്സരം ഇന്ന് നടക്കും. അമ്പെയ്ത്തില്‍ റാങ്കിങ് റൗണ്ട് മല്‍സരങ്ങള്‍ ഇന്നുച്ചയ്ക്ക് ശേഷം നടക്കും. വിവാദങ്ങളുടെ അകമ്പടിയോടെയാണ് ഇക്കുറി അമ്പെയ്ത്ത് ടീമിന്റെ ഒരുക്കങ്ങള്‍.

ഒരു കോടി രൂപ വാര്‍ഷിക പ്രതിഫലത്തിന് അമ്പെയ്ത്ത് ടീമിനായി നിയമിച്ച കൊറിയന്‍ പരിശീലകന്‍ ബീക്ക് വൂങ്ങ് കീ അക്രഡിറ്റേഷന്‍ ലഭിക്കാത്തതോടെയാണ് പാരിസില്‍ നിന്ന് തിരിച്ചുപോന്നിരുന്നു. ഇന്ത്യന്‍ ഒളിംപിക്സ് അസോസിയേഷനും ആര്‍ച്ചറി അസോസിയേഷന്‍ ഓഫ് ഇന്ത്യയും കയ്യൊഴിഞ്ഞതോടെ പരിശീലകനില്ലാതെയാണ് ഇന്ത്യന്‍ താരങ്ങള്‍ കളത്തിലിറങ്ങുക.

വനിതാ വിഭാഗത്തില്‍ നാലാം ഒളിംപിക്സില്‍ മല്‍സരിക്കുന്ന ദീപിക കുമാരിക്കൊപ്പം അങ്കിത ഭഗത്, ഭജന്‍ കൗര്‍ എന്നിവരാണ് ഇന്ത്യയ്ക്കായി ഇറങ്ങുന്നത്. പുരുഷ വിഭാഗത്തില്‍ തരുണ്‍ദീപ് റായ്, പ്രവീണ്‍ യാദവ്, ധീരജ് എന്നിവരും മല്‍സരിക്കും.

പാരീസിലിറങ്ങിയ താരങ്ങൾക്കെല്ലാം ഓളംതട്ടിയൊഴുകുന്ന സെയ്ൻ നദിയിലും തീരത്തുമായാണ് നാളെ ഉദ്ഘാടന ചടങ്ങുകൾ നടക്കുക. ഓസ്റ്റർലിറ്റസ് പാലത്തിന് സമീപത്ത് നിന്ന് പ്രാദേശികസമയം വൈകിട്ട് 7.30ന് നൂറിലധികം ബോട്ടുകളിലായി പാസ്റ്റ് ആരംഭിക്കും. വിവിധ രാഷ്ട് തലവൻമാരും സുപ്രധാ വ്യക്തികളും പരേഡിനെ അഭിവാദ്യം ചെയ്യും.

ലോകകപ്പില്‍ ഇന്ത്യ മികച്ച പ്രകടനം നടത്താറുണ്ടെങ്കിലും ഒളിംപിക്സില്‍ ക്വാര്‍ട്ടര്‍ ഫൈനലിനപ്പുറം കടക്കാനായിട്ടില്ല. റാങ്കിങ് റൗണ്ടിലെ പ്രകടനത്തിനനുസരിച്ചാണ് അടുത്ത റൗണ്ടുകളിലെ എതിരാളികളെ നിശ്ചയിക്കുന്നത്. മികച്ച പ്രകടനം നടത്തിയാല്‍ കരുത്തരായ എതിരാളികളെ ആദ്യ റൗണ്ടുകളില്‍ ഒഴിവാക്കാം. ലോകാത്ഭുതമായ ഈഫൽ ടവറിന് അഭിമുഖമായി തയ്യാറാക്കിയ വേദിയിലാണ് ഉദ്ഘാടനചടങ്ങ്. 35 വേദികളിൽ 32 ഇനങ്ങളിലായി 329 മത്സരങ്ങളാണ് നടക്കുക. 117 പേരാണ് ഇന്ത്യക്കായി മെഡൽ വേട്ടക്കറിങ്ങുന്നത്.

TAGS: OLYMPICS | INDIA
SUMMARY: Paris olympics to begin tomorrow, indian team to start off today

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

വീട്ടിലെ വാട്ടര്‍ ടാങ്കില്‍ വീണ് സഹോദരങ്ങള്‍ മരിച്ചു

പാലക്കാട്: പാലക്കാട് കൊഴിഞ്ഞാമ്പാറയില്‍ വീട്ടിലെ വാട്ടര്‍ ടാങ്കില്‍ വീണ് സഹോദരങ്ങള്‍ മരിച്ചു....

മട്ടന്നൂര്‍ ഷുഹൈബ് കൊലക്കേസ്; വിചാരണക്കോടതി മാറ്റണമെന്ന പ്രതികളുടെ ആവശ്യം തളളി ഹൈക്കോടതി

കണ്ണൂർ: മട്ടന്നൂരിലെ ഷുഹൈബ് വധക്കേസില്‍ വിചാരണക്കോടതി മാറ്റണമെന്ന പ്രതികളുടെ ഹർജി ഹൈക്കോടതി...

മലബാര്‍, മാവേലി എക്സ്പ്രസുകളില്‍ അധിക കോച്ചുകള്‍ അനുവദിച്ച്‌ റെയില്‍വേ

തിരുവനന്തപുരം: യാത്രക്കാരുടെ തിരക്ക് പരിഹരിക്കുന്നതിന്റെ ഭാഗമായി കേരളത്തിലൂടെ സർവീസ് നടത്തുന്ന പ്രധാന...

ബെംഗളൂരുവില്‍ അന്തരിച്ചു

ബെംഗളൂരു: തൃശൂർ തൃപ്രയാർ സ്വദേശി വിനീത് മുരളി (38) ബെംഗളൂരുവില്‍ അന്തരിച്ചു....

കുന്ദലഹള്ളി കേരളസമാജം പൂക്കളമത്സരം; ഒന്നാം സമ്മാനം അക്ഷയ്ജിത്ത് ആന്‍റ് ടീമിന് 

ബെംഗളൂരു: ഓണാഘോഷത്തോടനുബന്ധിച്ച് കുന്ദലഹള്ളി കേരളസമാജം ബെംഗളൂരു നിവാസികൾക്കായി മാർക്ക് ഓൺ ഹോംസുമായി...

പോക്സോ കേസിലെ അതിജീവിതകളെ സംരക്ഷണ കേന്ദ്രത്തില്‍ നിന്ന് കാണാതായി

പാലക്കാട്: പാലക്കാട്‌ പിരിവുശാലയിലുള്ള പ്രൊവിഡൻസ് ഹോമില്‍ നിന്ന് രണ്ട് പെണ്‍കുട്ടികളെ കാണാതായി....

പത്ത് നിയമനങ്ങളില്‍ ഇനി മൂന്നും വനിതകള്‍; കേരള പോലീസില്‍ നിര്‍ണായക മാറ്റത്തിന് തുടക്കം

തിരുവനന്തപുരം: സിവില്‍ പോലീസ് ഓഫീസര്‍ നിയമന നടപടികളില്‍ മാറ്റത്തിനൊരുങ്ങി സര്‍ക്കാര്‍. ഇനിയുളള...

ഏഷ്യൻ ഗെയിംസ്; ഷൂട്ടിങ്ങില്‍ ഇന്ത്യക്ക് സ്വര്‍ണം

നഗോയ: ഏഷ്യൻ ഗെയിംസ് ഷൂട്ടിങ്ങില്‍ ഇന്ത്യയ്ക്ക് വീണ്ടും സ്വർണ്ണനേട്ടം. വനിതകളുടെ വ്യക്തിഗത...

Related Articles

Popular Categories