പാളം മുറിച്ചുകടക്കവേ ട്രെയിൻ ഇടിച്ച് 24കാരനും പിഞ്ചുകുഞ്ഞിനും ദാരുണാന്ത്യം

പാലക്കാട്: ഒറ്റപ്പാലം ലക്കിടിയില്‍ ട്രെയിന്‍ തട്ടി യുവാവിനും പിഞ്ചുകുഞ്ഞിനും ദാരുണാന്ത്യം. ആലത്തൂര്‍ കിഴക്കഞ്ചേരി സ്വദേശി പ്രഭു(24)വും ഒരു വയസുള്ള കുട്ടിയുമാണ് മരിച്ചത്.

പാളം മുറിച്ചു കടക്കുമ്പോഴായിരുന്നു അപകടമുണ്ടായത്. ചിനക്കത്തൂർ പൂരം കാണുന്നതിനായി ബന്ധു വീട്ടിൽ എത്തിയതാണ് അച്ഛനും മകനും. മൃതദേഹങ്ങൾ ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിലേക്കു മാറ്റി. ഇന്നലെ മറ്റൊരാൾ ഇതേ പ്രദേശത്ത് ട്രെയിൻ തട്ടി മരിച്ചിരുന്നു.
<br>
TAGS : TRAIN ACCIDENT | PALAKKAD
SUMMARY : A 24-year-old man and a toddler met a tragic end when the train hit them while crossing the tracks

LEAVE A REPLY

Please enter your comment!
Please enter your name here