യുവതിയെ കൊന്ന് മൃതദേഹം ഫ്രിഡ്ജിനുള്ളിൽ സൂക്ഷിച്ച സംഭവം; പ്രതിയുടെ ആത്മഹത്യക്കുറിപ്പ് കണ്ടെടുത്തു

ബെംഗളൂരു: ബെംഗളൂരുവിൽ യുവതിയെ കൊലപ്പെടുത്തി 59 കഷണങ്ങളാക്കി ഫ്രിഡ്ജിൽ സൂക്ഷിച്ച സംഭവത്തിൽ പ്രതിയുടെ ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തു. കേസിലെ പ്രതിയും ഒഡീഷ സ്വദേശിയുമായ മുക്തി രഞ്ജൻ റോയിയെ (30) കഴിഞ്ഞ ദിവസം തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. ഇയാളുടെ മുറി പരിശോധിച്ചതിൽ നിന്നുമാണ് ആത്മഹത്യ കുറിപ്പ് കണ്ടെടുത്തത്.

സഹപ്രവർത്തകയായ മഹാലക്ഷ്മിയെ കൊലപ്പെടുത്തിയെന്നും യുവതിയുടെ അക്രമസ്വഭാവവും വഴക്കും തന്നെ അസ്വസ്ഥനാക്കിയെന്നും പ്രതിയുടെ ആത്മഹത്യാക്കുറിപ്പിലുണ്ട്. മഹാലക്ഷ്മി തന്നെ ആക്രമിക്കുകയും തന്നോട് ദേഷ്യപ്പെടുകയുംചെയ്തു. ഇതിനാലാണ് മഹാലക്ഷ്മിയെ മർദിച്ച് കൊലപ്പെടുത്തിയത്. ശേഷം മൃതദേഹം പല കഷണങ്ങളാക്കി വെട്ടിനുറുക്കിയെന്നും കുറിപ്പിലുണ്ടായിരുന്നു. അതേസമയം, പ്രതി തന്നെ എഴുതിയ കുറിപ്പാണോ എന്ന് സ്ഥിരീകരിക്കാനായി കൈയക്ഷര പരിശോധന നടത്തുമെന്ന് പോലീസ് അറിയിച്ചു. ഫൊറൻസിക് തെളിവുകളും പോലീസ് പരിശോധിച്ചുവരികയാണ്.

കൊല്ലപ്പെട്ട മഹാലക്ഷ്മിയും പ്രതിയായ മുക്തി രഞ്ജൻ റോയിയും ഏറെനാളായി അടുപ്പത്തിലായിരുന്നു. സെപ്റ്റംബർ രണ്ടിനാണ് യുവതി കൊല്ലപ്പെടുന്നത്. വിവാഹത്തിനായി പ്രതി യുവതിയെ നിർബന്ധിച്ചിരുന്നു. ഇതേച്ചൊല്ലി ഇരുവരും തമ്മിൽ വഴക്കുകൾ പതിവായിരുന്നു. ഏറെക്കാലമായി വിവാഹത്തിന് നിർബന്ധിച്ചിട്ടും മഹാലക്ഷ്മി ഇതിന് സമ്മതിച്ചില്ല. പിന്നാലെ മഹാലക്ഷ്മി തന്നെ ആക്രമിച്ചെന്നാണ് പ്രതിയുടെ ആത്മഹത്യാക്കുറിപ്പിലുള്ളത്.

TAGS: BENGALURU | CRIME
SUMMARY: Police finds death note of main accused in mahalakshmi murder case

Hot this week

1.37 കോടി രൂപയുടെ സ്വർണവുമായി മലയാളി ബെംഗളൂരു വിമാനത്താവളത്തില്‍ പിടിയിൽ

ബെംഗളൂരു: ദുബായിൽ നിന്ന് കടത്തിയ 1.37 കോടി രൂപയുടെ 899.50 ഗ്രാം...

മണ്ണിടിച്ചിൽ ഭീഷണി; മാക്കൂട്ടം ചുരം പാതയിലും കുടകിലും ഭാരവണ്ടികൾക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി

ബെംഗളൂരു: കനത്ത മഴയെത്തുടർന്ന് മാക്കൂട്ടം ചുരം പാതയിലും കുടകിലും മണ്ണിടിച്ചിൽ ഭീഷണിയുള്ളതിനാൽ...

കാനഡ–ബോസ്‌നിയ മത്സരം സമനിലയില്‍

ടോറോൻ്റോ: ലോകകപ്പ്‌ ഫുട്‌ബോൾ ഗ്രൂപ്പ്‌ ‘ബി’യിലെ തീപാറിയ മത്സരത്തില്‍ കരുത്തരായ ബോസ്നിയ...

മലപ്പുറത്ത് വയറിളക്കം ബാധിച്ച് മരിച്ച സ്ത്രീക്ക് ഷിഗെല്ല സ്ഥിരീകരിച്ചു

മലപ്പുറം: സംസ്ഥാനത്ത് ഷിഗെല്ല ബാധയെ തുടർന്ന് ഒരു മരണം കൂടി സ്ഥിരീകരിച്ചു....

സ്ത്രീകൾക്ക് സൗജന്യ യാത്ര: 7 വിഭാഗം ഓർഡിനറി ബസുകളുടെ ലിസ്‌റ്റ് പുറത്തിറക്കി കെഎസ്ആർടിസി

തിരുവനന്തപുരം: സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കുന്ന ഓർഡിനറി ബസുകളുടെ പട്ടിക പുറത്ത്...

കർണാടകയില്‍ വിദ്യാർഥികൾക്ക് സൗജന്യ ബസ് യാത്ര; ഇതിനോടകം പാസ് വാങ്ങിയവർക്ക് തുക മടക്കി നൽകും

ബെംഗളൂരു: സംസ്ഥാനത്ത് ഇതിനോടകം പണം നൽകി പാസ് എടുത്ത വിദ്യാർഥികൾക്ക് ആ...

മലയാളി ഫാമിലി അസോസിയേഷന്‍ ലോക പിത്യദിനാഘോഷവും കുടുംബയോഗവും 14 ന്

ബെംഗളൂരു: മലയാളി ഫാമിലി അസോസിയേഷൻ്റെ നേതൃത്വത്തിൽ ലോകപിത്യ ദിനാഘോഷവും കുടുംബയോഗവും ഞായറാഴ്ച...

കെഎന്‍എസ്എസ് വൈറ്റ്ഫീല്‍ഡ് കരയോഗം കുടുംബസംഗമം 14ന്

ബെംഗളൂരു: കര്‍ണാടക നായര്‍ സര്‍വീസ് സൊസൈറ്റി വൈറ്റ്ഫീല്‍ഡ് കരയോഗത്തിന്റെ വാര്‍ഷിക കുടുംബസംഗമം...

Related Articles

Popular Categories