രാധാകൃഷ്ണൻ വധം; ഭാര്യ മിനി നമ്പ്യാർ അറസ്റ്റിൽ

കണ്ണൂർ: മാതമംഗലം കൈതപ്രം പുനിയങ്കോട്ടെ ഗുഡ്സ് ഓട്ടോ ഡ്രൈവറും ബിജെപി പ്രാദേശിക നേതാവുമായ വടക്കേടത്ത് വീട്ടിൽ കെ കെ രാധാകൃഷ്ണനെ (55) വെടിവെച്ച് കൊന്ന സംഭവത്തിൽ ഭാര്യ വി വി മിനി നമ്പ്യാരെ പരിയാരം പോലീസ് അറസ്റ്റ് ചെയ്തു. ചൊവ്വാഴ്ച ഉച്ചയോടെ ചോദ്യം ചെയ്യാനായി മിനി നമ്പ്യാരെ പരിയാരം പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തിയിരുന്നു. ചോദ്യം ചെയ്യലിനൊടുവിൽ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. പയ്യന്നൂർ ഒന്നാം ക്ലാസ് മജിസ്ട്രേട്ട്‌ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡുചെയ്തു.

ബിജെപി മുൻ ജില്ലാ കമ്മിറ്റി അംഗമാണ് അറസ്റ്റിലായ മിനി നമ്പ്യാർ. മിനിക്കെതി‌രെ ഗൂഢാലോചന കുറ്റം ചുമത്തി‌യാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. രാധാകൃഷ്ണനെ വധിക്കാൻ ഒന്നാം പ്രതി പെരുമ്പടവ് സ്വദേശി എൻ കെ സന്തോഷിന് (41) പ്രേരണ നൽകിയെന്ന കുറ്റത്തിന് രണ്ടാം പ്രതിയാക്കിയാണ് കേസെടുത്തത്. രാധാകൃഷ്ണനെ കൊലപ്പെടുത്താൻ മിനി ഒത്താശ ചെയ്തെന്നും റിപ്പോർട്ടുണ്ട്. കൊലയ്ക്ക് മുന്‍പും ശേഷവും മിനി പ്രതിയുമായി ഫോണില്‍ സംസാരിച്ചുവെന്നും പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. രാധാകൃഷ്ണനെ വെടിവച്ചുകൊന്ന എൻ കെ സന്തോഷ്‌ നേരത്തേ അറസ്‌റ്റിലായിരുന്നു.

ദീർഘകാലമായി മിനി നമ്പ്യാർ സന്തോഷുമായി അടുപ്പത്തിലായിരുന്നു. ഇരുവരും തമ്മിലുള്ള വാട്സാപ്‌ സന്ദേശങ്ങളും ഫോൺ രേഖകളും പോലീസ് വിശദമായി പരിശോധിച്ചിരുന്നു.

മാർച്ച് 20നാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. കൈതപ്രം പൊതുജന വായനശാലയ്ക്ക് പിറകിൽ നിർമാണത്തിലുള്ള പുതിയ വീട്ടിൽ വച്ചാണ് രാധാകൃഷ്ണൻ വെടിയേറ്റ് മരിച്ചത്.

പടക്കം പൊട്ടിയ ശബ്ദമാണെന്നാണ് ആദ്യം പരിസരവാസികൾ കരുതിയത്. രാധാകൃഷ്ണന്റെ മകനാണ് കരഞ്ഞു വീടിനു പുറത്തേക്കു വന്ന് സംഭവം പരിസരത്തുള്ളവരെ അറിയിച്ചത്. നാട്ടുകാർ ഓടിയെത്തുമ്പോൾ വരാന്തയിൽ രക്തത്തിൽ കുളിച്ച നിലയിലാണു രാധാകൃഷ്ണനെ കണ്ടത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പോലീസ് ഉൾപ്പെടെയുള്ളവർ സ്ഥലത്തെത്തി തിരച്ചിൽ നടത്തിയപ്പോഴാണ് പ്രദേശത്തുനിന്ന് സന്തോഷിനെ പിടികൂടുന്നത്.

ഇരിട്ടി കല്യാട് സ്വദേശിയായ രാധാകൃഷ്ണൻ 20 വർഷമായി കൈതപ്രത്താണ് താമസം. രാധാകൃഷ്ണന്റെ ഭാര്യയും സന്തോഷും ഒരുമിച്ച് പഠിച്ചവരായിരുന്നു. ആറുമാസം മുമ്പ് നടന്ന പൂർവ്വ വിദ്യാർഥി സംഗമത്തിൽ വച്ചാണ് ഇരുവരും വീണ്ടും കണ്ടുമുട്ടിയത്. വിദ്യാർഥി കൂട്ടായ്മയുടെ ഭാഗമായി കണ്ണൂരിൽ വിനോദയാത്ര പോയപ്പോൾ ഇരുവരും കൈകൾ കോർത്ത് നിൽക്കുന്ന ഫോട്ടോ സന്തോഷ് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നതായി പറയുന്നു. ഇതേ തുടർന്ന് രാധാകൃഷ്ണനും ഭാര്യയുമായി വഴക്കും വാക്കേറ്റമുണ്ടായതായും അറിയുന്നു. സന്തോഷ് അവിവാഹിതനാണ്. രാധാകൃഷ്ണനും ഭാര്യയ്ക്കും രണ്ട് മക്കളുണ്ട്.
<BR>
TAGS : MURDER CASE | KANNUR NEWS
SUMMARY : Radhakrishnan murder: Wife Mini Nambiar arrested for abetting the murder

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ഓണം ബംബര്‍ ഒന്നാം സമ്മാന തുക ഉയര്‍ത്തി; ഒന്നാം സമ്മാനം 30 കോടി

തിരുവനന്തപുരം: ഭാഗ്യക്കുറി വകുപ്പിന്റെ ഓണം ബംബർ ഒന്നാം സമ്മാന തുക വർധിപ്പിച്ചു....

ഡല്‍ഹിയില്‍ മലയാളി വിദ്യാര്‍ഥിനിയെ കാണാനില്ലെന്ന് പരാതി

ഡൽഹി: ഡൽഹിയിൽ മലയാളി വിദ്യാർഥിനിയെ കാണാതായതായി പരാതി. തിരുവനന്തപുരം പൂന്തുറ സ്വദേശിനി...

വയനാട് ദുരന്തം; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം രൂപ

കല്‍പ്പറ്റ: കള്ളാടിയിലെ മണ്ണിടിച്ചിലില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം രൂപ ധനസഹായം...

പത്തനംതിട്ടയില്‍ ലിഫ്റ്റില്‍ തല കുടുങ്ങി വീട്ടുടമസ്ഥൻ മരിച്ചു

പത്തനംതിട്ട: പത്തനംതിട്ടയില്‍ ലിഫ്റ്റില്‍ തലകുടുങ്ങി വീട്ടുടമ മരിച്ചു. പത്തനംതിട്ട കടമ്മനിട്ട കല്ലേലിമുക്കില്‍...

‘അവൻ ചെയ്ത തെറ്റിനുള്ള ശിക്ഷ കിട്ടി, മൃതദേഹം ഏറ്റെടുക്കില്ല’: പീഡനക്കൊലയില്‍ പോലീസ് വെടിവയ്പ്പില്‍ കൊല്ലപ്പെട്ട പ്രതിയുടെ കുടുംബം

കൊല്‍ക്കത്ത: കൊല്‍ക്കത്തയിലെ ബരൂയിപൂരില്‍ 11 വയസുകാരിയെ ബലാല്‍സംഗം ചെയ്തു കൊലപ്പെടുത്തിയ കേസിലെ...

ലുലു ബെംഗളൂരുവിൽ എൻഡ് ഓഫ് സീസൺ സെയിൽ നാളെ മുതൽ

ബെംഗളൂരു: ബെംഗളൂരുവിലെ ഏറ്റവും വലിയ ഷോപ്പിംഗ് വിസ്മയമായ ലുലു ബെംഗളൂരുവിലെ നാല്...

പിഎസ്‌സി ക്രമക്കേട്; അന്വേഷണച്ചുമതല അജിതാ ബീഗത്തിന്റെ നേതൃത്വത്തിലുള്ള ക്രൈംബ്രാഞ്ച് സംഘത്തിന്

തിരുവനന്തപുരം: പിഎസ്‍സി നിയമനത്തിനെതിരായ പരാതികളില്‍ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് തീരുമാനിച്ച്‌ മന്ത്രിസഭാ. പിഎസ്‌സിക്കെതിരെ...

ഗതാഗത മന്ത്രിയുടെ വാഹനത്തിന് ഇൻഷുറൻസില്ലെന്ന പ്രചാരണം വ്യാജം; രേഖകള്‍ കൃത്യമെന്ന് എംവിഡി

തിരുവനന്തപുരം: ഗതാഗത മന്ത്രി സിപി ജോണ്‍ കാസറഗോഡ് സന്ദർശനത്തിനിടെ ഉപയോഗിച്ച വാഹനത്തിന്...

Related Articles

Popular Categories