രേണുകസ്വാമി കൊലക്കേസ്; ദർശന്റെയും കൂട്ടുപ്രതികളുടെയും കസ്റ്റഡി കാലാവധി നീട്ടി

ബെംഗളൂരു: രേണുകസ്വാമി കൊലക്കേസിൽ നടൻ ദർശന്റെയും മറ്റ്‌ പ്രതികളുടെയും ജുഡീഷ്യൽ കസ്റ്റഡി കാലാവധി നീട്ടി. ബെംഗളൂരു, തുമകുരു ജയിലുകളിൽ നിന്ന് വീഡിയോ കോൺഫറൻസ് വഴിയാണ് ദർശനും പവിത്ര ഗൗഡയുമുൾപ്പെടെ 17 പ്രതികളെ മജിസ്‌ട്രേറ്റിന് മുമ്പിൽ ഹാജരാക്കിയത്. ഓഗസ്റ്റ് 28 വരെയാണ് കാലാവധി നീട്ടിയത്.

അന്വേഷണം തുടരാൻ കൂടുതൽ സമയം ആവശ്യപ്പെട്ട് കാമാക്ഷിപാളയ പോലീസ് സമർപ്പിച്ച റിമാൻഡ് അപേക്ഷയെ തുടർന്നാണ് ജുഡീഷ്യൽ കസ്റ്റഡി നീട്ടിയത്. എല്ലാ പ്രതികൾക്കും കൊലപാതകത്തിൽ നേരിട്ട് പങ്കുള്ളതായി തെളിഞ്ഞിട്ടുണ്ട് എന്നും

നിലവിലുള്ള അന്വേഷണത്തിൽ ഓരോരുത്തരുടെയും പങ്കാളിത്തം പരിശോധിച്ചു വരികയാണെന്നും പോലീസ് പറഞ്ഞു. കുറ്റകൃത്യം നടന്ന സ്ഥലത്തുനിന്നും ശേഖരിച്ച പ്രധാന ശാസ്ത്രീയ തെളിവുകൾ ഫോറൻസിക് സയൻസ് ലബോറട്ടറിയിലേക്ക് (എഫ്എസ്എൽ) അയച്ചിട്ടുണ്ടെങ്കിലും അന്തിമ റിപ്പോർട്ടുകൾ ഇനിയും ലഭിക്കാനുണ്ട്.

മരണപ്പെട്ടയാളുടെ കുടുംബത്തിന് നേരെ പ്രതികളിൽ നിന്നും ഭീഷണികൾ ഉയരുന്നുണ്ടെന്നും, ജാമ്യം ലഭിച്ചാൽ അത് അപകടമാകുമെന്നും പോലീസ് കോടതിയെ ബോധിപ്പിച്ചു. ജൂണിലാണ് ചിത്രദുർഗ സ്വദേശിയായ രേണുകസ്വാമിയുടെ കൊലപാതകത്തിൽ ദർശൻ ഉൾപ്പെടെയുള്ളവർ അറസ്റ്റിലാകുന്നത്.

TAGS: KARNATAKA | DARSHAN THOOGUDEEPA
SUMMARY: Bengaluru court extends judicial custody of actor Darshan, other accused till Aug 28

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ബെംഗളൂരുവില്‍ ഡേ കെയറിൽ കുഞ്ഞുങ്ങളെ ഉപദ്രവിച്ച കേസിൽ രണ്ട് ആയമാർ അറസ്റ്റിൽ

ബെംഗളൂരു: ഡേ ​​​​കെ​​​​യ​​​​റി​​​​ൽ കു​​​​ട്ടി​​​​ക​​​​ളെ ഉ​​​​പ​​​​ദ്ര​​​​വി​​​​ച്ച ര​​​​ണ്ട് ആ​​​​യ​​​​മാ​​​​ർ അ​​​​റ​​​​സ്റ്റി​​​​ൽ. മ​​​​ഞ്ജു​​​​ള,...

മഴ തുടരുന്നു: 11 ജില്ലകളിൽ യെല്ലോ അലർട്ട്, തൃശൂരിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ...

‘അഫോയി’ ഉദ്ഘാടനം 25ന്, മുഖ്യമന്ത്രി വി.ഡി.സതീശന്‍ പങ്കെടുക്കും, മലയാളി സംഘടനകളുടെ പൊതുയോഗം നാളെ 

ബെംഗളൂരു: മയക്കുമരുന്നിനെതിരെ ബെംഗളൂരു ആസ്ഥാനമായി രൂപീകരിച്ച ആന്റിഡോട്ട് ഫൗണ്ടേഷൻ ഓഫ് ഇന്ത്യയുടെ...

അധികാരമേറ്റിട്ട് ഒരു മാസം; സിദ്ധരാമയ്യയെ കുടുംബസമേതം സന്ദർശിച്ച് മുഖ്യമന്ത്രി ഡി.കെ.ശിവകുമാർ

ബെംഗളൂരു: മുഖ്യമന്ത്രിയായി അധികാരമേറ്റ് ഒരു മാസം തികഞ്ഞതിന് പിന്നലെ മുന്‍മുഖ്യമന്ത്രി സിദ്ധരാമയ്യയെ...

ബെംഗളൂരുവിലെ 20-ലധികം പ്രദേശങ്ങളിൽ ഇന്ന് വൈദ്യുതി മുടങ്ങും

ബെംഗളൂരു: കെ.പി.ടി.സി.എൽ (KPTCL) നടത്തുന്ന അടിയന്തര സാങ്കേതിക അറ്റകുറ്റപ്പണികളുടെ ഭാഗമായി ഇന്ന്...

പൊരുതി കളിച്ച് കേപ് വെര്‍ദ; ഒടുവില്‍ കീഴടക്കി അര്‍ജന്റീന പ്രീ ക്വാര്‍ട്ടറിലേക്ക്

മയാമി: പൊരുതി കളിച്ച കേപ് വെര്‍ദയെ അധിക സമയത്ത് മറികടന്ന് നിലവിലെ...

യലഹങ്ക അരുണോദയ ഫ്രൻഡ്‌സ് വെൽഫെയർ അസോസിയേഷന്‍ വിദ്യാർഥികൾക്ക് യൂണിഫോം വിതരണം ചെയ്തു

ബെംഗളൂരു: യലഹങ്ക അരുണോദയ ഫ്രൻഡ്‌സ് വെൽഫെയർ അസോസിയേഷന്റെ നേതൃത്വത്തിൽ യലഹങ്കയിലെ പാലനഹള്ളി...

എസ്.എൻ.ഡി.പി. മൈസൂരു വാർഷിക ജനറൽബോഡി യോഗം നാളെ 

ബെംഗളൂരു: എസ്.എൻ.ഡി.പി. മൈസൂരു ശാഖയുടെ വാർഷിക ജനറൽ ബോഡി യോഗം ഞായറാഴ്ച ...

Related Articles

Popular Categories