റിജിത്ത് വധം: ഒമ്പത് ആര്‍എസ്‌എസ്സുകാര്‍ക്ക് ജീവപര്യന്തം തടവ്

തലശ്ശേരി: സിപിഎം കണ്ണപുരം ചുണ്ട ബ്രാഞ്ച് അംഗമായിരുന്ന അലച്ചി ഹൗസില്‍ റിജിത്ത് ശങ്കരനെ (25) വെട്ടിക്കൊന്ന കേസിലെ പ്രതികളായ ഒമ്പത് ആര്‍എസ്‌എസ്സുകാര്‍ക്ക് ജീവപര്യന്തം കഠിന തടവ്. തലശ്ശേരി അഡീഷണല്‍ സെഷന്‍സ് കോടതിയുടേതാണ് വിധി. 19 കൊല്ലം മുമ്പ് നടന്ന കൊലപാതകത്തിലാണ് കോടതി ശിക്ഷ വിധിച്ചിരിക്കുന്നത്.

കണ്ണപുരം ചുണ്ട സ്വദേശികളായ വയക്കോടന്‍ വീട്ടില്‍ സുധാകരന്‍ (57), കോത്തിലതാഴെ വീട്ടില്‍ ജയേഷ് (41), ചാങ്കുളത്ത്പറമ്പിൽ രഞ്ജിത്ത് (44), പുതിയപുരയില്‍ അജീന്ദ്രന്‍ (51), ഇല്ലിക്കവളപ്പില്‍ അനില്‍കുമാര്‍ (52), പുതിയപുരയില്‍ രാജേഷ് (46), കണ്ണപുരം ഇടക്കേപ്പുറം സ്വദേശികളായ വടക്കേവീട്ടില്‍ ശ്രീകാന്ത് (47), സഹോദരന്‍ ശ്രീജിത്ത് (43), തെക്കേവീട്ടില്‍ ഭാസ്‌കരന്‍ (67) എന്നിവരെയാണ് തലശ്ശേരി അഡീഷനല്‍ ജില്ല സെഷന്‍സ് കോടതി (മൂന്ന്) ജഡ്ജി റൂബി കെ ജോസ് ശിക്ഷിച്ചത്.

കേസിലെ മൂന്നാം പ്രതി അജേഷ് എന്നയാള്‍ വിചാരണക്കാലയളവില്‍ വാഹനാപകടത്തില്‍ മരിച്ചിരുന്നു. ഇവര്‍ എല്ലാവരും കുറ്റക്കാരാണെന്ന് കോടതി നേരത്തെ കണ്ടെത്തിയിരുന്നു. കേസുമായി ബന്ധപ്പെട്ട 28 സാക്ഷികളെ കോടതി വിസ്തരിച്ചു. 59 രേഖകളും 50 തൊണ്ടിമുതലും പ്രോസിക്യൂഷൻ കോടതിക്ക് മുന്നില്‍ ഹാജരാക്കി.

2005 ഒക്ടോബര്‍ 3നാണ് അരുംകൊല നടന്നത്. രാത്രി ഒമ്പതിന് സുഹൃത്തുക്കളായ നികേഷ്, വിമല്‍, വികാസ്, സജീവൻ എന്നിവർക്കൊപ്പം റിജിത്ത് വീട്ടിലേക്ക് നടന്നുപോകുമ്പോഴാണ് ആക്രമണമുണ്ടായത്. ചുണ്ട തച്ചങ്കണ്ടിയാലിനടുത്ത പഞ്ചായത്ത് കിണറിന് സമീപംവെച്ച്‌ പത്തംഗ സംഘം ആക്രമിക്കുകയായിരുന്നു.

സമീപത്തെ ക്ഷേത്രത്തില്‍ ശാഖ തുടങ്ങുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. ആക്രമണത്തില്‍ റിജിത്ത് കൊല്ലപ്പെടുകയും മൂന്ന് സിപിഎം പ്രവർത്തകർക്ക് പരുക്കേല്‍ക്കുകയും ചെയ്തു. വടിവാള്‍കൊണ്ട് വിമലിനെ വെട്ടുന്നത് കണ്ടപ്പോള്‍ തടയാൻ ചെന്നതായിരുന്നു റിജിത്ത്. ഗുരുതരമായി പരുക്കേറ്റ റിജിത്ത് സംഭവസ്ഥലത്ത് വെച്ചുതന്നെ മരിച്ചു.

TAGS : RIJITH MURDER CASE
SUMMARY : Kannapuram Rijith murder: Life imprisonment for nine RSS workers

Hot this week

കാഫിര്‍ സ്ക്രീൻഷോട്ട് കേസ്: ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

കോഴിക്കോട്: കാഫിര്‍ സ്‌ക്രീന്‍ഷോര്‍ട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍. ഡിവൈഎഫ്‌ഐ വടകര...

കെഎൻഎസ്എസ് ജയമഹൽ ഭാരവാഹികള്‍

ബെംഗളൂരു: കെഎൻഎസ്എസ് ജയമഹൽ കരയോഗത്തിൻ്റെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസിഡണ്ട്: സി പി...

കേരളസമാജം ബാംഗ്ലൂര്‍ നോര്‍ത്ത് വെസ്റ്റ് സൗജന്യ മെഡിക്കല്‍ ക്യാമ്പ്

ബെംഗളൂരു: കേരളസമാജം ബാംഗ്ലൂര്‍ നോര്‍ത്ത് വെസ്റ്റ്, എം.എസ്.രാമയ്യ ഹോസ്പിറ്റലിന്റെ സഹകരണത്തോടെ സൗജന്യ...

കെഎൻഎസ്എസ് സർജാപുര ഭാരവാഹികള്‍

ബെംഗളൂരു: കെഎൻഎസ്എസ് സർജാപുര കരയോഗവും മഹിളാ വിഭാഗം സരയുവിൻ്റെയും പുതിയ ഭാരവാഹികളെ...

യുപിഎസ്‌സി സിവില്‍ സര്‍വീസ് പ്രിലിംസ് ഫലം പ്രസിദ്ധീകരിച്ചു

ഡല്‍ഹി: യൂണിയന്‍ പബ്ലിക് സര്‍വിസ് കമ്മീഷന്‍ (യുപിഎസ്‌സി) 2026ലെ സിവില്‍ സര്‍വീസ്...

കേരളസമാജം 12-ാമത്തെ ഡയാലിസിസ് മെഷീന്‍ സമര്‍പ്പിച്ചു

ബെംഗളൂരു: ബാംഗ്ലൂർ കേരളസമാജം മാഗഡി റോഡ് സോണിന്റെ നേതൃത്വത്തിൽ കെങ്കേരി നിഖാര...

ബെംഗളൂരു സൗത്ത് റെയ്‌ഞ്ച് അബ്‌വാബ് ശില്പശാല

ബെംഗളൂരു: സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെ നാല് മുതല്‍...

നാടുറങ്ങാത്ത നാടകരാവുകൾ: ഒരു ഗ്രാമത്തിന്റെ സാംസ്കാരിക ആത്മാവിന്റെ കഥ

വായനാനുഭവം | അനീസ്‌ സിസിഒ മൈത്രി ബുക്സ് പ്രസിദ്ധീകരിച്ച കെ. ആർ. കിഷോറിന്റെ...

Related Articles

Popular Categories