സഹകരണ ബാങ്കുകളിലെ അഴിമതി; അന്വേഷണത്തിന് എസ്ഐടി രൂപീകരിക്കും

ബെംഗളൂരു: കർണാടകയിലെ സഹകരണ ബാങ്കുകളിലെ അഴിമതി അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘത്തെ (എസ്ഐടി) രൂപീകരിക്കുമെന്ന് ഉപമുഖ്യമന്ത്രി ഡി. കെ. ശിവകുമാർ അറിയിച്ചു. നഗരത്തിലെ ശ്രീ ഗുരു രാഘവേന്ദ്ര സഹകരണ ബാങ്ക്, സഹോദര സ്ഥാപനമായ ശ്രീ ഗുരു സാർവഭൗമ സൗഹാർദ ക്രെഡിറ്റ് കോഓപ്പറേറ്റീവ് ലിമിറ്റഡ്, ശ്രീ വസിസ്ത ക്രെഡിറ്റ് സൗഹാർദ സഹകാരി ലിമിറ്റഡ് എന്നിവയുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പുകളെ കുറിച്ച് എസ്ഐടി വിശദമായി അന്വേഷിക്കും.

മൂന്ന് മാസത്തിനകം അന്വേഷണ റിപ്പോർട്ട്‌ സമർപ്പിക്കാൻ എസ്ഐടി സംഘത്തോട് ആവശ്യപ്പെടുമെന്നും ശിവകുമാർ പറഞ്ഞു. തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി കേരളത്തിലേക്ക് പോകുന്നതിന് മുമ്പ് ഒരു സംഘം നിക്ഷേപകർ കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയെ കാണുകയും നീതി ആവശ്യപ്പെട്ട് നിവേദനം നൽകുകയും ചെയ്തുവെന്ന് ശിവകുമാർ പറഞ്ഞു. മൂന്ന് ലക്ഷം നിക്ഷേപകരാണ് സംസ്ഥാനത്ത് ദുരിതം അനുഭവിക്കുന്നത്. ഇവരിൽ 300-ഓളം പേർ ഇതിനോടകം മരണപ്പെട്ടു. ശേഷിക്കുന്നവർക്ക് നീതി നേടിക്കൊടുക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധരാണെന്ന് അദ്ദേഹം വ്യക്തമാക്കി.

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

നമ്മ മെട്രോ പിങ്ക് ലൈൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് നാടിന് സമർപ്പിക്കും

ബെംഗളൂരു: നഗരത്തിലെ ഗതാഗതക്കുരുക്ക് കുറയ്ക്കുന്നതിലും ദക്ഷിണ ബെംഗളൂരുവിലെ യാത്രാസൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിലും നിർണായകമായേക്കുന്ന...

മൈസൂരു അയ്യപ്പ സ്വാമി ക്ഷേത്രത്തിൽ മണ്ഡലകാല വാർഷിക പൂജാ മഹോത്സവം 17 മുതൽ

ബെംഗളൂരു: മൈസൂരു ചാമുണ്ഡിക്കുന്നിന് അടിവാരത്തുള്ള ശബരിമല അയ്യപ്പ പൂജാ സമിതിയുടെ കീഴിലുള്ള...

ബെംഗളൂരുവിൽ ലഹരിവേട്ട; 12.61 കോടി രൂപയുടെ ലഹരിമരുന്ന് പിടിച്ചു, വിദേശികളടക്കം 34 പേർ അറസ്റ്റിൽ

ബെംഗളൂരു: നഗരത്തിലെ വിവിധ ഇടങ്ങളിൽ ൽ ഒരാഴ്ചയ്ക്കിടെ ബെംഗളൂരു സിറ്റി പോലീസ് നടത്തിയ...

വൈറ്റ് ഹൗസിന് സമീപം വെടിവെപ്പ്; ഒരാൾ കൊല്ലപ്പെട്ടു, അഞ്ച് പേർക്ക് പരുക്ക്

വാഷിങ്ടന്‍: യുഎസില്‍ വൈറ്റ്ഹൗസിനു സമീപമുണ്ടായ വെടിവയ്പില്‍ ഒരാള്‍ കൊല്ലപ്പെടുകയും അഞ്ച് പേര്‍ക്ക്...

ബുള്ളറ്റും സ്‌കൂട്ടറും കൂട്ടിയിടിച്ച് രണ്ട് യുവാക്കള്‍ മരിച്ചു

കോഴിക്കോട്: മുക്കം നഗരസഭയിലെ മണാശ്ശേരി അമ്പലക്കണ്ടി റോഡിൽ ബുള്ളറ്റും സ്കൂട്ടറും കൂട്ടിയിടിച്ച്...

ഫുജൈറയിലുണ്ടായ വാഹനാപകടത്തിൽ മരണം 14 ആയി: കൂട്ടിയിടിച്ചത് 23 വാഹനങ്ങൾ

ഫുജൈറ: ഫുജൈറയില്‍ ഇന്ന് പുലര്‍ച്ചെയുണ്ടായ വാഹനാപകടത്തില്‍ മരിച്ചത് 14 പേര്‍. 23...

ചൈനീസ് ചാരവനിതയുമായുള്ള വിവാഹേതരബന്ധം; എൻവിഡിയ മേധാവി ജെൻസൻ ഹുവാങ് രാജിവച്ചു

വാഷിംഗ്ടൺ: വിവാഹേതര ബന്ധങ്ങളുമായി ബന്ധപ്പെട്ട ഗുരുതരമായ വിവാദങ്ങളെത്തുടർന്ന് പ്രമുഖ അമേരിക്കൻ ചിപ്പ് നിർമ്മാണ...

പ്രശസ്ത ഫൊട്ടോഗ്രഫര്‍ കൊല്ലം മോഹന്‍ ട്രെയിനില്‍ നിന്ന് വീണ് മരിച്ചു

തിരുവനന്തപുരം: പ്രശസ്ത ഫോട്ടോഗ്രാഫർ കൊല്ലം മോഹൻ അന്തരിച്ചു. കുടുംബ സമേതം യാത്ര...

Related Articles

Popular Categories