ഷോപ്പിംഗ് മാളിലെ പ്രാര്‍ത്ഥന മുറിയില്‍ കുഞ്ഞിന്റെ സ്വര്‍ണമാല കവര്‍ന്ന ദമ്പതികള്‍ പിടിയില്‍

കോഴിക്കോട്: ഷോപ്പിംഗ് മാളിലെ പ്രാര്‍ത്ഥന മുറിയില്‍ നിന്നും കൈക്കുഞ്ഞിന്റെ സ്വര്‍ണമാല മോഷ്ടിച്ച ദമ്പതികള്‍ പിടിയില്‍. കോഴിക്കോട് ലുലു മാളിലാണ് സംഭവം. കാസറഗോഡ് തൃക്കരിപ്പൂര്‍ സ്വദേശി ഫസലുല്‍ റഹ്മാനെയും ഭാര്യ ഷാഹിനയെയുമാണ് പോലീസ് പിടികൂടിയത്. കുഞ്ഞിന്റെ മാല മോഷ്ടിച്ച ശേഷം ദമ്പതികള്‍ ട്രെയിനില്‍ കടന്നുകളയുകയായിരുന്നു.

ലുലു മാളിലെ സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് പ്രതികളെ തിരിച്ചറിഞ്ഞ പോലീസ് കാസര്‍കോട് പടന്നയില്‍ വച്ച്‌ ഇവരെ പിടികൂടുകയായിരുന്നു. കോഴിക്കോട് സിറ്റി പോലീസും ക്രൈം സ്‌ക്വാഡും ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്. ഈ മാസം 26ാം തീയതിയാണ് കേസിനാധാരമായ സംഭവം നടന്നത്.

ലുലു മാളില്‍ എത്തിയ 10 മാസം പ്രായമുള്ള കുട്ടിയുടെ കഴുത്തിലെ ഒന്നേകാല്‍ പവന്‍ സ്വര്‍ണമാലയാണ് പ്രതികള്‍ കവര്‍ന്നത്. മാളിലെ തിരക്കിനിടയില്‍ ആളുകളുടെ കണ്ണ് വെട്ടിച്ച്‌ പുറത്തിറങ്ങിയ പ്രതികള്‍ ഒരുമിച്ച്‌ സഞ്ചരിക്കാതെ കോഴിക്കോട് റെയില്‍വേ സ്‌റ്റേഷനില്‍ എത്തി ട്രെയിന്‍ മാര്‍ഗം രക്ഷപ്പെടുകയായിരുന്നു.

കുഞ്ഞിന്റെ ഉമ്മ നല്‍കിയ പരാതി പ്രകാരം കേസെടുത്ത് അന്വേഷണം നടത്തിയ കസബ പോലീസ് ലുലു മാളിലെയും റെയില്‍വേ സ്‌റ്റേഷനിലെയും നിരവധി സി സി ടി വി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് പ്രതികളെ തിരിച്ചറിഞ്ഞത്. ദമ്പതികള്‍ നേരത്തെയും പന്തീരാങ്കാവ് പോലീസ് സ്‌റ്റേഷനില്‍ സമാന കുറ്റകൃത്യത്തില്‍ ഏര്‍പ്പെട്ട ആളുകളാണ്. കവര്‍ന്ന സ്വര്‍ണമാല പ്രതികളില്‍ നിന്ന് പോലീസ് കണ്ടെടുത്തു.

TAGS : LULU MALL | KOZHIKOD | ROBBERY
SUMMARY : Couple arrested for stealing baby’s gold necklace from Lulu Mall’s prayer room

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ജൂലൈ മാസത്തെ ക്ഷേമപെൻഷൻ നാളെ മുതല്‍; 1095 കോടി രൂപ അനുവദിച്ചു

തിരുവനന്തപുരം: കേരളത്തിൽ ഈ മാസത്തെ ക്ഷേമ പെന്‍ഷന്‍ നാളെ മുതല്‍ വിതരണം...

ആലിക്കുട്ടി മുസ്‌ലിയാർ നേതൃപാടവമുള്ള മഹാപണ്ഡിതൻ- ബെംഗളൂരു എസ്.വൈ. എസ്

ബെംഗളൂരു: പാണ്ഡിത്യവും നേതൃപാടവവും ഒത്തിണങ്ങിയ മഹാ പണ്ഡിതനായിരുന്നു സമസ്‌ത കേരള ജംഇയ്യത്തുൽ...

സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫ. കെ ആലിക്കുട്ടി മുസ്‌ലിയാര്‍ അന്തരിച്ചു

കോഴിക്കോട്: സമസ്ത ജന.സെക്രട്ടറി പ്രൊഫ.കെ.ആലിക്കുട്ടി മുസ്‌ലിയാർ(75) അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ...

‘ഇര -ദി ഐറണി ഓഫ് ഗ്ലോറി’ നൃത്ത സംഗീതശില്പം ഓഗസ്റ്റ് 8 ന്

ബെംഗളൂരു: ബെംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അംഗ ആർട്സ് സ്പേസ് ഒരുക്കുന്ന 'ഇര...

സമരക്കാരുമായി ഏത് സമയത്തും ഏത് സ്ഥലത്തും ചര്‍ച്ചക്ക് തയ്യാര്‍; വീണ്ടും അനുരജ്ഞന നീക്കവുമായി കേന്ദ്ര സര്‍ക്കാര്‍

ഡല്‍ഹി: ഒടുവില്‍ സമരക്കാർക്ക് വഴങ്ങി കേന്ദ്രസർക്കാർ. നീറ്റ് ചോദ്യപേപ്പർ ചോർച്ചയില്‍ കേന്ദ്ര...

കേരളസമാജം ബെംഗളൂരു സൗത്ത് വെസ്റ്റ്‌ ഭാരവാഹികള്‍

ബെംഗളൂരു: കേരളസമാജം ബെംഗളൂരു സൗത്ത് വെസ്റ്റിൻ്റെ വാര്‍ഷിക പൊതുയോഗത്തില്‍ പുതിയ ഭാരവാഹികളെ...

മലയാളി യുവ എഞ്ചിനീയർ ബെംഗളൂരുവില്‍ ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു

ബെംഗളൂരു: മലയാളി യുവ എഞ്ചിനീയർ ബെംഗളൂരുവില്‍ ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു. കാസറഗോഡ്‌...

അനിശ്ചിതത്വത്തിന് വിരാമം; പ്ലസ് ടു സേ പരീക്ഷാഫലം ശനിയാഴ്ച പ്രസിദ്ധീകരിക്കും

തിരുവനന്തപുരം: അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ ഹയർസെക്കൻഡറി രണ്ടാം വർഷ സേ/ ഇംപ്രൂവ്മെന്റ് പരീക്ഷാഫലത്തിന്റെ തീയതി...

Related Articles

Popular Categories