മസ്‌തിഷ്‌കമരണം സ്ഥിരീകരിച്ച 23കാരൻ ഇനി നാല് പേരിലൂടെ ജീവിക്കും

കണ്ണൂർ: മസ്‌തിഷ്‌കമരണം സ്ഥിരീകരിച്ച കണ്ണൂർ സ്വദേശിയായ 23കാരൻ ഇനി നാല് പേരിലൂടെ ജീവിക്കും. 23കാരന്റെ ഹൃദയം ഇനി 48കാരനിലും യുവാവിന്റെ വൃക്കയും കരളും മറ്റു മൂന്ന് പേർക്കുമാണ് ദാനം ചെയ്യുന്നത്. മലപ്പുറം സ്വദേശിക്കാണ് ഹൃദയം നല്‍കുക. ഹൃദയം കണ്ണൂർ ആസ്റ്റർ മിംസ് ആശുപത്രിയില്‍ നിന്ന് കൊച്ചിയിലെ ആസ്റ്റർ മെഡിസിറ്റി ആശുപത്രിയിലെത്തിക്കും.

ഒരു വൃക്കയും ഇതേ ആശുപത്രിയില്‍ മാറ്റിവയ്ക്കും. റോഡുമാർഗം ഹെലിപാഡിലെത്തിയതിനുശേഷം എയർ ആംബുലൻസ് വഴിയാണ് അവയവങ്ങള്‍ കൊച്ചിയിലെത്തിക്കുന്നത്. മറ്റ് രണ്ട് അവയവങ്ങള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലും കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയിലുമാണ് എത്തിക്കുന്നത്.

റോഡ് മാർഗമാണ് ഈ അവയവങ്ങള്‍ കൊണ്ടുപോകുന്നത്. ഇതിനായി ഗ്രീൻ കോറിഡോർ പോലീസ് ഒരുക്കിയിട്ടുണ്ട്. കഴിഞ്ഞ 28നാണ് ബൈക്ക് അപകട‌ത്തില്‍ യുവാവിന് ഗുരുതരമായി പരുക്കേറ്റത്. 30ന് മസ്‌തിഷ്കമരണം സ്ഥിരീകരിച്ചു. തുടർന്ന് കുടുംബം അവയവദാനത്തിന് തയ്യാറാവുകയായിരുന്നു.

SUMMARY: 23-year-old brain-dead man will now live on through four people

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

കന്റോൺമെന്റ് ഹൗസിന് പിന്നിൽ തീപ്പിടിത്തം

തിരുവനന്തപുരം: തിരുവനന്തപുരം കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം. കന്റോണ്‍മെന്റ് ഹൗസിന് പിന്നിലെ...

സൗദിയിൽ നിരോധിത മരുന്ന് കൈവശം വെച്ചതിന് പിടിയിലായ മലയാളി നഴ്സ് മോചിതയായി

റി​യാ​ദ്: സൗ​ദി അ​റേ​ബ്യ​യി​ൽ നി​രോ​ധി​ത മ​രു​ന്ന് കൈ​വ​ശം വ​ച്ച​തി​ന് പോ​ലി​സി​ന്‍റെ പി​ടി​യി​ലാ​യ...

കൊൽക്കത്തയിൽ ദുർഗാ പൂജാ പന്തലിലെ തിക്കിലും തിരക്കിലും വൻ അപകടം, 19 പേർ മരിച്ചു, ഒട്ടേറെപ്പേർക്ക് പരുക്ക്

കൊല്‍ക്കത്ത: കൊല്‍ക്കത്തയില ദുർഗാപൂജ ആഘോഷങ്ങൾക്കിടെ തിക്കിലും തിരക്കിലുംപെട്ട് 19 പേർ മരിച്ചു....

സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ആശ്വാസം; ഡിഎ, ഡിആര്‍ രണ്ടു ശതമാനം അനുവദിച്ചു

തിരുവനന്തപുരം: സംസ്ഥാന സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും 2 ശതമാനം ഡിഎ /...

എൻ.എസ്.എസ്. കർണാടക കെ.ആർ. പുരം കരയോഗം ഭാരവാഹികൾ

ബെംഗളൂരു: എൻ.എസ്.എസ്. കർണാടക കെ.ആർ. പുരം കരയോഗത്തിന്റെ 2026–28 വർഷത്തേക്കുള്ള പുതിയ...

മംഗളുരു റിഫൈനറി സ്‌ഫോടനം; ചികിത്സയില്‍ കഴിഞ്ഞിരുന്ന ജീവനക്കാരന്‍ മരിച്ചു

ബെംഗളൂരു: മംഗളൂരു റിഫൈനറീസ് ആൻഡ് പെട്രോകെമിക്കൽസ് ലിമിറ്റഡ് (എം.ആർ.പി.എൽ) ഫാക്ടറിയിൽ സെപ്റ്റംബർ...

കർണാടകയിൽ ജലസംഭരണം 30% കുറഞ്ഞു; ജലക്ഷാമ ആശങ്ക

ബെംഗളൂരു: കർണാടകയിലെ പ്രധാന അണക്കെട്ടുകളിലെ ജലസംഭരണം കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഏകദേശം...

മധുരപലഹാര നിർമാണ കേന്ദ്രങ്ങളിൽ പരിശോധന; 25 സ്ഥാപനങ്ങൾക്ക് നോട്ടീസ്

ബെംഗളൂരു: ദസറ–ദീപാവലി ആഘോഷങ്ങൾക്ക് മുന്നോടിയായി കർണാടകയിൽ മധുരപലഹാര നിർമാണ കേന്ദ്രങ്ങളിൽ ഭക്ഷ്യസുരക്ഷാ...

Related Articles

Popular Categories