ബെംഗളൂരു അന്താരാഷ്ട്ര ചലച്ചിത്രമേളയ്ക്ക് ഇന്ന് തുടക്കം; പോർട്ട് ബാഗേജ് ഉദ്ഘാടന ചിത്രം

ബെംഗളൂരു: 17-ാമത് ബെംഗളൂരു അന്താരാഷ്ട ചലച്ചിത്രമേളയ്ക്ക് ഇന്ന് തിരിതെളിയും. വിധാൻസൗധയില്‍ വൈകിട്ട് അഞ്ചിന് നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ ഉദ്ഘാടനംചെയ്യും.ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ, സ്പീക്കർ യു.ടി. ഖാദർ, കൗൺസിൽ ചെയർമാൻ ബസവരാജ് ഹൊരട്ടി, നടൻ പ്രകാശ് രാജ്, നടി രുഗ്മിണി വസന്ത എന്നിവര്‍ പങ്കെടുക്കും. ഡച്ച് സംവിധായകൻ അബ്ദുൽകരീം അൽ ഫാസിയുടെ പോർട്ട് ബാഗേജ് ആണ് ഉദ്ഘാടന ചിത്രം. ഉദ്ഘാടനവേദിയിൽ ചിത്രം പ്രദർശിപ്പിക്കും.

‘വുമൺ: ആസ് ഷീ ഈസ്’ എന്നതാണ് ഇത്തവണത്തെ മേളയുടെ പ്രമേയം. എഴുപതിലധികം രാജ്യങ്ങളിൽനിന്നായി 225-ലധികം സിനിമകകളാണ് ഇത്തവണ പ്രദർശനത്തിന് എത്തുന്നത്. രാജാജിനഗറിലെ ലുലു മാളിലെ സിനിപോളിലാണ് കൂടുതല്‍  പ്രദർശനങ്ങൾ നടക്കുന്നത്. ചാമരാജ്‌പേട്ടയിലെ കന്നഡ ഫിലിം ആർട്ടിസ്റ്റ് അസോസിയേഷനിലും ബനശങ്കരിയിലെ സുചിത്ര ഫിലിം സൊസൈറ്റിയിലും ചിത്രങ്ങൾ പ്രദർശിപ്പിക്കും.

ഏഷ്യൻ സിനിമ, ചിത്രഭാരതി(ഇന്ത്യൻ സിനിമ), കന്നഡ സിനിമ എന്നീ വിഭാഗങ്ങളിലാണ് മത്സരം. ഓരോ വിഭാഗത്തിലും മൂന്നുവീതം പുരസ്കാരങ്ങള്‍ നല്‍കും. ഇന്ത്യൻ സിനിമാവിഭാഗത്തിൽ മോഹം, എ പ്രഗ്നന്റ് വിഡോ, ഭൂതലം, കാട്, മലവഴി, സർക്കീറ്റ് എന്നി ആറ് മലയാള സിനിമകൾ മത്സരരംഗത്തുണ്ട്.

മേള ഫെബ്രുവരി ആറിന് സമാപിക്കും. സമാപന ചടങ്ങിൽ ഗവർണർ താവർചന്ദ് ഗെലോട്ട് അധ്യക്ഷത വഹിക്കുകയും പുരസ്കാരങ്ങള്‍ വിതരണം ചെയ്യുകയും ചെയ്യും. പ്രശസ്ത നടൻ പ്രകാശ് രാജും പ്രശസ്ത നടി രുക്മിണി വസന്തുമാണ് ഫെസ്റ്റിവൽ അംബാസഡർമാർ.
SUMMARY: Bengaluru International Film Festival begins today; Port Baggage is the inaugural film

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

കേരളത്തിലെത്തി ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ സഹോദരി എല്‍മ; മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

കൊച്ചി: പോർച്ചുഗല്‍ ഫുട്‌ബോള്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ സഹോദരിയും 'സി ആർ...

അമൃതം പൊടിയിലെ പഞ്ചസാര: കുട്ടികളുടെ ആരോഗ്യത്തിന് ഭീഷണിയെന്ന് ബാലാവകാശ കമ്മീഷൻ

തിരുവനന്തപുരം: അങ്കണവാടികള്‍ വഴി വിതരണം ചെയ്യുന്ന അമൃതം പൊടിയില്‍ പഞ്ചസാര ചേർക്കുന്നത്...

ലൈഫ് ഭവന പദ്ധതിയില്‍ ലക്ഷങ്ങളുടെ തട്ടിപ്പ്: വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ കസ്റ്റഡിയില്‍

പത്തനംതിട്ട: ലൈഫ് പദ്ധതിയുടെ പേരിൽ വ്യാജരേഖകൾ ചമച്ച് തട്ടിപ്പ് നടത്തിയെന്ന പരാതിയിൽ...

നേപ്പാളിലെ മിന്നല്‍പ്രളയം: മരണസംഖ്യ 1127 ആയി

കാഠ്മണ്ഡു: നേപ്പാളിലുണ്ടായ പ്രളയത്തിലും ഉരുള്‍പൊട്ടലിലും മരിച്ചവരുടെ എണ്ണം 1,127 ആയി ഉയർന്നതായി...

പിഎസ്‍സി റാങ്ക് ലിസ്റ്റ് കാലാവധി 6 മാസത്തേക്ക് നീട്ടുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ

തിരുവനന്തപുരം: പതിനെട്ട് പിഎസ്‍സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടിയെന്ന് മുഖ്യമന്ത്രി വിഡി...

ചരിത്രം കുറിച്ച്‌ ശക്തി ശര്‍മ്മ; മെഡിക്കല്‍ ഇതര വിഭാഗത്തില്‍നിന്ന് എയര്‍ വൈസ് മാര്‍ഷലാകുന്ന ആദ്യ വനിത

ന്യൂഡല്‍ഹി: ഇന്ത്യന്‍ വ്യോമസേനയില്‍ ചരിത്രനേട്ടം കുറിച്ച്‌ എയര്‍ വൈസ് മാര്‍ഷല്‍ ശക്തി...

അട്ടപ്പാടി മധു കേസ്: ഒന്നാം പ്രതി ഹുസൈനെ വെറുതെവിട്ടതിനെതിരെ സുപ്രീം കോടതിയില്‍ സംസ്ഥാന സര്‍ക്കാര്‍

പാലക്കാട്: അട്ടപ്പാടി മധു കൊലക്കേസില്‍ സംസ്ഥാന സര്‍ക്കാര്‍ സുപ്രിംകോടതിയില്‍. കേസിലെ ഒന്നാംപ്രതി...

സ്വർണ വിലയില്‍ ഇടിവ്

തിരുവനന്തപുരം: കേരളത്തിൽ സ്വർണ വിലയില്‍ ഇന്ന് ഇടിവ്. ഗ്രാമിന് 280 രൂപ...

Related Articles

Popular Categories