സി. ജെ. ​റോ​യി​യു​ടെ മ​ര​ണം; വിശദമായ അന്വേഷണത്തിന് പോലീസ്

ബെംഗ​ളൂ​രു: കോ​ൺ​ഫി​ഡ​ന്‍റ് ഗ്രൂ​പ്പ് ഉ​ട​മ ഡോ. സി ജെ റോയ് (57) ജീവനൊടുക്കിയ സംഭവത്തിൽ വിശദമായ അന്വേഷണത്തിന് പോലീസ്. അ​ന്വേ​ഷ​ണം സി​ഐ​ഡി​ക്ക് കൈ​മാ​റി. റി​യ​ൽ എ​സ്റ്റേ​റ്റ് മേ​ഖ​ല​യി​ൽ അ​ട​ക്കം വി​പു​ല​മാ​യ പ​രി​ശോ​ധ​ന വേ​ണ്ടി​വ​രും എ​ന്ന​തി​നാ​ൽ ആ​ണി​ത്. ആ​ദാ​യ നി​കു​തി ഉ​ദ്യോ​ഗ​സ്ഥ​രു​ടെ സ​മ്മ​ർ​ദ​മു​ണ്ടാ​യെ​ന്ന കു​ടും​ബ​ത്തി​ന്‍റെ പ​രാ​തി വി​ശ​ദ​മാ​യി അ​ന്വേ​ഷി​ക്കും. കു​റ്റ​മ​റ്റ അ​ന്വേ​ഷ​ണ​ത്തി​നാ​ണ് സ​ർ​ക്കാ​ർ നി​ർ​ദേ​ശം ന​ല്‍​കി​യി​രി​ക്കു​ന്ന​ത്. റി​യ​ൽ എ​സ്റ്റേ​റ്റ് മേ​ഖ​ല​യി​ൽ അ​ട​ക്കം വി​പു​ല​മാ​യ പ​രി​ശോ​ധ​ന വേ​ണ്ടി​വ​രും എ​ന്ന​തി​നാ​ൽ ആണ് സി​ഐ​ഡി​ക്ക് കൈ​മാ​റിയത്.

തുടർച്ചയായുള്ള ഉദ്യോഗസ്ഥരുടെ മാനസിക പീഡനത്തെ തുടർന്നാണ് റോയ് ജീവനൊടുക്കിയതെന്നും മരിച്ചിട്ടും റെയ്ഡ് തുടർന്നെന്നും രേഖകൾ കടത്തിക്കൊണ്ടുപോയെന്നും കുടുംബാംഗങ്ങൾ  ആരോപിച്ചിട്ടുണ്ട്. ഇതോടെ പോലീസ് കുടുംബത്തിന്റെയും ആദായനികുതി ഉദ്യോ​ഗസ്ഥരുടെയും മൊഴിയെടുക്കും. സി.​ജെ. റോ​യി​യു​ടെ ര​ണ്ട് മൊ​ബൈ​ൽ ഫോ​ണു​ക​ളും വെ​ടി​യു​തി​ര്‍​ത്ത തോ​ക്കും പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​ട്ടു​ണ്ട്.

അതേസമയം സി ജെ റോയിയുടെ സംസ്കാരത്തിന്റെ സമയത്തിൽ ഇപ്പോഴും തീരുമാനമായിട്ടില്ല. രാ​വി​ലെ ഒ​ൻ​പ​തോ​ടെ ബെം​ഗ​ളൂ​രു ബോ​റിം​ഗ് ആ​ശു​പ​ത്രി​യി​ൽ നി​ന്ന് പോസ്റ്റ്മോർട്ടം പൂർത്തിയാക്കി സഹോദരന്റെ വീട്ടിൽ മൃതദേഹമെത്തിക്കുമെന്നാണ് റിപ്പോർട്ട്. അതിന് ശേഷം പൊതുദർശനമുണ്ടാകും.

ബെംഗളൂരുവിലെ കോൺഫിഡന്റ് ഗ്രൂപ്പിന്റെ ആസ്ഥാനത്ത് വെള്ളി വൈകിട്ട് 3.15ഓടെയാണ് ദാരുണ സംഭവം. സ്വന്തം തോക്കിൽനിന്ന് നെഞ്ചിലേക്ക് വെടിയുതിർക്കുകയായിരുന്നു. ഉടൻ എച്ച്‍എസ്ആർ ലേഔട്ടിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇന്ത്യയിലെ ശതകോടീശ്വന്‍മാരില്‍ പ്രമുഖനായിരുന്നു സിജെ റോയ്. അദ്ദേഹത്തിന്റ ബിസിനസ് വിവിധ രാജ്യങ്ങളില്‍ വിവിധ മേഖലകളിലായി വ്യാപിച്ച് കിടക്കുന്നു. റിയല്‍ എസ്റ്റേറ്റ്, ഹോസ്പിറ്റാലിറ്റി, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളില്‍ വ്യക്തമുദ്ര പതിപ്പിച്ച സി.ജെ.റോയ് ജീവകാരുണ്യ പ്രവര്‍ത്തനത്തിലും ചലച്ചിത്രനിര്‍മാണരംഗത്തും സജീവമായിരുന്നു. കൊച്ചി സ്വദേശിയായ റോയി സ്ലോവാക് റിപ്പബ്ലിക്കിന്റെ ഓണററി കോണ്‍സല്‍ കൂടിയായിരുന്നു.

SUMMARY: Dr. C. J. Roy’s death; Police to conduct detailed investigation

Hot this week

ഗായിക ഗൗരി ലക്ഷ്മി വിവാഹിതയായി; വരൻ കലേഷ് ഗോവിന്ദൻ

കൊച്ചി: ഗായിക, സംഗീത സംവിധായിക എന്നീ നിലകളില്‍ പ്രശസ്തയായ ഗൗരി ലക്ഷ്മി...

കെപിസിസി അധ‍്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കണം; ഹൈക്കമാൻഡിനോട് ആവശ‍്യവുമായി രാജ്മോഹൻ ഉണ്ണിത്താൻ

ഡല്‍ഹി: കെപിസിസി അധ‍്യക്ഷ സ്ഥാനത്തേക്ക് തന്നെ പരിഗണിക്കണമെന്ന ആവശ‍്യവുമായി രാജ്മോഹൻ ഉണ്ണിത്താൻ...

മരടിലെ അനധികൃത ഫ്ലാറ്റ് നിര്‍മാണത്തില്‍ ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചു

കൊച്ചി: മരടിലെ അനധികൃത ഫ്ലാറ്റ് നിര്‍മാണത്തില്‍ ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചു. അനധികൃതമായി...

സിഎംആര്‍എല്‍-എക്‌സാലോജിക് കേസ്: വീണയ്ക്ക് വീണ്ടും ഇഡി സമന്‍സ്

തിരുവനന്തപുരം: സിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായി എക്‌സാലോജിക്...

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് വീണ്ടും മൊബൈല്‍ ഫോണ്‍ പിടികൂടി

കണ്ണൂർ: കണ്ണൂർ സെൻട്രല്‍ ജയിലില്‍നിന്ന് വീണ്ടും മൊബൈല്‍ ഫോണ്‍ പിടികൂടി. കുളിമുറിക്ക്...

രാ​ജ്യം യോ​ഗാ​ദി​ന നി​റ​വി​ൽ; മെച്ചപ്പെട്ട ഭാവിക്ക് യോഗ അനിവാര്യമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

ന്യൂ​ഡ​ൽ​ഹി: അ​ന്താ​രാ​ഷ്ട്ര യോ​ഗാ ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി രാ​ജ്യ​ത്തു​ട​നീ​ളം വി​പു​ല​മാ​യ പ​രി​പാ​ടി​ക​ൾ ന​ട​ത്തി....

മലിനജല സംസ്കരണ ടാങ്കിൽ വീണ് എൻജിനീയർക്കും ടെക്‌നീഷ്യനും ദാരുണാന്ത്യം

ബെംഗളൂരു: ബെംഗളൂരുവിൽ വാട്ടർ സപ്ലൈ ആൻഡ് സീവേജ് ബോർഡിൻ്റെ (ബി. ഡബ്ല്യൂ.എസ്.എസ്.ബി.)...

അശ്ലീലദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചു: യൂട്യൂബര്‍ ‘തൊപ്പി’ക്കെതിരെ സൈബര്‍ പോലീസ് കേസെടുത്തു

കൊച്ചി: അശ്ലീല ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത സംഭവത്തില്‍ യൂട്യൂബര്‍ തൊപ്പിയെന്ന...

Related Articles

Popular Categories