ഭാര്യയ്ക്ക് കടന്നല്‍കുത്തേറ്റു, നിലവിളികേട്ട് ഓടിയെത്തിയ ഗൃഹനാഥന്‍ ഹൃദയാഘാതംമൂലം മരിച്ചു

കാസറഗോഡ്:ഭാര്യയെ കടന്നല്‍ ആക്രമിക്കുന്നത് കണ്ട ഗൃഹനാഥന്‍ ഹൃദയാഘാതംമൂലം മരിച്ചു. കാഞ്ഞങ്ങാട് സൗത്ത് കൊവ്വല്‍ സ്റ്റോറിലെ അമ്പങ്ങാട് നാരായണന്‍ നായരാണ് (75) മരിച്ചത്. ശനിയാഴ്ച വൈകീട്ട്‌ വീട്ടുപറമ്പിൽനിന്ന്‌ ഭാര്യ രാജാമണി െതങ്ങോല എടുക്കുമ്പോൾ കടന്നലുകൾ ഇളകി കുത്തുകയായിരുന്നു. നിലവിളികേട്ട്‌ നാരായണൻ നായർ എത്തുമ്പോൾ ഭാര്യ പിടയുന്നത്‌ കണ്ട്‌ കുഴഞ്ഞുവീണു. ഓടിക്കൂടിയ നാട്ടുകാർ ഇരുവരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും നാരായണൻ നായർ മരിച്ചു. രാജാമണി ചികിത്സയിലാണ്‌. മക്കൾ: ഷിബു, ഷീബ (ഇരുവരും ഗൾഫ്). മരുമക്കൾ: മധു, ലയ. സഹോദരങ്ങൾ: ലക്ഷ്മി, പരേതരായ കേളുനായർ, കൃഷ്ണൻ.
SUMMARY: The husband who rushed to the house after hearing his wife’s screams died of a heart attack after being stung by a wasp

Hot this week

സെക്രട്ടേറിയറ്റില്‍ മാധ്യമങ്ങള്‍ക്ക് വീണ്ടും നിയന്ത്രണം

തിരുവനന്തപുരം: സെക്രട്ടറിയേറ്റില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കുള്ള പ്രവേശന നിയന്ത്രണം കടുപ്പിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസുള്ള നോര്‍ത്ത്...

അധ്യായം 20 📖 പുത്തനമ്പലം

‘എന്റെ കണ്ണൂരും തോരാത്ത കണ്ണീരും’ ഓർമ്മ കുറിപ്പുകൾ   ◼️ അഡ്വ. സത്യൻ പുത്തൂര്‍ 1908...

എംഎസ്‌സി എല്‍സ കപ്പലപകടം: നാവികര്‍ രാജ്യം വിടുന്നതിനെതിരെ കേന്ദ്രം

കൊച്ചി: എംഎസ്‌സി എല്‍സ 3 കപ്പലപകടവുമായി ബന്ധപ്പെട്ട് നാവികർ രാജ്യം വിടുന്നത്...

കനഗൊലു ഡി.കെയുടെ മുഖ്യഉപദേശകൻ; കാബിനറ്റ് പദവിയും

ബെംഗളൂരു: പ്രമുഖ രാഷ്ട്രീയ തന്ത്രജ്ഞൻ സുനിൽ കനഗോലുവിനെ മുഖ്യ ഉപദേഷ്ടാവായി നിയമിച്ച്...

വയനാട് ചീരാലില്‍ കടുവയുടെ ആക്രമണത്തില്‍ പശുവിന് പരുക്ക്

കൽപ്പറ്റ: വയനാട്ടിലെ ചീരാൽ പുളിഞ്ചാലിൽ കടുവയുടെ ആക്രമണത്തിൽ പശുവിന് ഗുരുതര പരുക്ക്. ചെറുമല...

കേരളസമാജം ബാംഗ്ലൂർ നോർത്ത് വെസ്റ്റ് ആശാൻ സ്‌മൃതി 14ന്

ബെംഗളൂരു: കേരളസമാജം ബാംഗ്ലൂർ നോർത്ത് വെസ്റ്റ് സാഹിത്യവിഭാഗം സംഘടിപ്പിക്കുന്ന ആശാൻ സ്‌മൃതി...

തൃശൂരില്‍ മിന്നല്‍ ചുഴലി; മരങ്ങൾ കടപുഴകി, വാഹനങ്ങൾ തകർന്നു, വ്യാപക നാശനഷ്ടം

തൃശൂര്‍: തൃശൂരിലെ വിവിധയിടങ്ങളില്‍ ചൊവ്വാഴ്ച വീശിയടിച്ച ചുഴലിക്കാറ്റിൽ വ്യാപക നാശനഷ്ടം. പലയിടങ്ങളിലും...

സിഎംആര്‍എല്‍-എക്സാലോജിക് കേസ്; ടി. വീണയ്ക്ക് ഇ.ഡി സമൻസ്

കൊച്ചി: സിഎംആർഎൽ-എക്‌സാലോജിക് കേസിൽ ടി. വീണയ്ക്ക് ഇ.ഡി സമൻസ്. വെള്ളിയാഴ്ച കൊച്ചിയലെ...

Related Articles

Popular Categories