തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്നും വർധന. കഴിഞ്ഞ ആഴ്ച കുത്തനെ ഇടിയുകയായിരുന്ന വില രണ്ടു ദിവസമായി ഉയരുകയായിരുന്നു. പവന് 400 രൂപ വര്‍ധിച്ച് 1,05,080 രൂപയായി. ഗ്രാമിന് 50 രൂപ വര്‍ധിച്ച് 13,135 രൂപയായയി. ഇന്നലെ 1,04,680 രൂപയായിരുന്നു പവന്‍ വില. ഇന്നലെ പവന് 120 രൂപ വര്‍ധിച്ചിരുന്നു.
18 കാരറ്റ് സ്വര്‍ണത്തിന് പവന് 86,000 രൂപയാണ്. 14 കാരറ്റിന് 67,280 രൂപയുമാണ്. ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്കിനരികിലാണ് ഇപ്പോള്‍ സ്വര്‍ണവില. ഒക്ടോബര്‍ 23ലെ 1,04,480 രൂപയാണ് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്ക്. പശ്ചിമേഷ്യയിലെ സംഘര്‍ഷങ്ങളെ തുടര്‍ന്ന് അസംസ്‌കൃത എണ്ണവില വര്‍ധിച്ചതാണ് സ്വര്‍ണവിലയെ താഴേക്ക് വലിച്ചത്.
SUMMARY: Gold rate is increased
















