തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ വർക്കലയില്‍ വി.ജോയിയെ വീണ്ടും മത്സരിപ്പിക്കാനുള്ള നീക്കത്തില്‍ സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റിയില്‍ വിമർശനം. തുടർച്ചയായി ജോയിയെ തന്നെ മത്സരിപ്പിക്കുന്നത് സ്ഥാനാർഥിയാക്കാൻ മറ്റാരും ഇല്ലാത്തതുകൊണ്ടാണോ എന്ന ചോദ്യം യോഗത്തില്‍ ഉയർന്നു.
ജില്ലാ സെക്രട്ടറിയായിരിക്കെ പ്രത്യേക ഇളവ് നല്‍കി വീണ്ടും ജോയിയെ മത്സരിപ്പിക്കുന്നത് എന്തിനെന്നായിരുന്നു സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്റെ സാന്നിധ്യത്തില്‍ വിമർശനം. സെക്രട്ടറിമാരെ മത്സരിപ്പിക്കേണ്ട ധാരണ തെറ്റിച്ചെന്നും വിമർശനം ഉയർന്നു. സിറ്റിംഗ് എംഎല്‍എമാരെ മത്സരിപ്പിക്കാനാണ് തീരുമാനം. അങ്ങനെയാണ് ജോയിയെ സ്ഥാനാർഥിയാകുന്നതെന്ന് ഗോവിന്ദൻ പറഞ്ഞു.
വർക്കല എംഎല്‍എയും ജില്ലാ സെക്രട്ടറിയുമായിരിക്കെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ആറ്റിങ്ങലില്‍ ജോയ് സ്ഥാനാർത്ഥിയായി. തോറ്റതിന് പിന്നാലെ സെക്രട്ടറി പദത്തില്‍ തുടർന്നു. ഇതിന് പിന്നാലെയാണ് വർക്കലയില്‍ വീണ്ടും മത്സരിക്കുന്നത്. ജോയി മത്സരിക്കുന്നതിനാല്‍ എ.എ.റഹിമിന് ജില്ലാ സെക്രട്ടറിയുടെ ചുമതല നല്‍കി.
SUMMARY: Criticism in CPM Thiruvananthapuram District Committee over V. Joy’s candidacy
















