നിയമസഭാ തിരഞ്ഞെടുപ്പ്; കോണ്‍ഗ്രസിന്റെ 31 പേരുടെ സ്ഥാനാര്‍ഥി പട്ടികക്ക് കേന്ദ്ര തിരഞ്ഞെടുപ്പ് സമിതിയുടെ അംഗീകാരം

ന്യുഡല്‍ഹി: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസിന്റെ 31 പേരുടെ സ്ഥാനാര്‍ഥി പട്ടികക്ക് കേന്ദ്ര തിരഞ്ഞെടുപ്പ് സമിതിയുടെ അംഗീകാരം. പാലക്കാട്, തൃപ്പൂണിത്തറ, പെരുമ്പാവൂര്‍ ഒഴികെയുള്ള മണ്ഡലങ്ങളിലെ 19 സിറ്റിംഗ് എം എല്‍ എമാര്‍ പട്ടികയില്‍ ഇടം നേടി.

ഡൽഹിയിലെ മാരത്തൺ ചർച്ചകൾക്കൊടുവിലാണ് ആദ്യ പട്ടികക്ക് കോൺഗ്രസ്‌ കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി അംഗീകാരം നൽകിയത്. 31 പേരുകളാണ് ആദ്യ പട്ടികയിൽ ഉള്ളത്. തൃപ്പൂണിത്തറ, പാലക്കാട്, പെരുമ്പാവൂർ എന്നീ മണ്ഡലങ്ങൾ ഒഴികെ 19 സിറ്റിങ് എംഎൽഎമാരും ആദ്യപട്ടികയിൽ ഇടം നേടി. പെരുമ്പാവൂർ എംഎൽഎ എൽദോസ് കുന്നപ്പിള്ളിയെ ആദ്യ പട്ടികയിൽ പരിഗണിച്ചിട്ടില്ല. എൽദോസിനെതിരേ എഐസിസിക്ക് നേരിട്ട് പരാതി ലഭിച്ചതോടെയാണ് തീരുമാനം രണ്ടാം ഘട്ടത്തിലേക്ക് മാറ്റിവെച്ചത്. ആദ്യ പട്ടികയിൽ എംപിമാർ ഇല്ലെന്ന് മധുസൂധൻ മിസ്ത്രി വ്യക്തമാക്കി.

കൊടുങ്ങല്ലൂര്‍ – ഒ ജെ ജനീഷ്, തൃത്താല – വി ടി ബല്‍റാം, കൊയിലാണ്ടി – പ്രവീണ്‍ കുമാര്‍, ചിറ്റൂര്‍ – സുമേഷ് അച്യുതന്‍, വട്ടിയൂര്‍ക്കാവ് – കെ മുരളീധരന്‍, കൊട്ടാരക്കര – ഐഷ പോറ്റി, തരൂര്‍ – കെ സി സുബ്രഹ്മണ്യം, കുന്നത്തുനാട് – വി പി സജീന്ദ്രന്‍, പൊന്നാനി – നൗഷാദ് അലി, നാദാപുരം – കെ എം അഭിജിത്ത്, മണലൂര്‍ – ടി എന്‍ പ്രതാപന്‍, കൊല്ലം – ബിന്ദു കൃഷ്ണ എന്നിവരാണ് പട്ടികയിൽ ഇടംപിടിച്ചവർ.

രണ്ടുദിവസത്തിനുള്ളിൽ പട്ടിക പുറത്തുവിടുമെന്നാണ് കോൺഗ്രസ് വൃത്തങ്ങൾ നൽകുന്ന സൂചന. സാഹചര്യം കണക്കിലെടുത്ത് പട്ടിക പുറത്തുവിടുമെന്ന് യോഗത്തിനുശേഷം സംഘടനാ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ പറഞ്ഞു. താൻ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന പ്രചാരണം ഊഹാപോഹമാണെന്ന് വേണുഗോപാൽ പ്രതികരിച്ചു. തന്റെ നിലപാട് പലവട്ടം വ്യക്തമാക്കിയതായും വാർത്ത നൽകുന്നതിനുമുമ്പ് തന്നോട് ആലോചിക്കേണ്ടിയിരുന്നുവെന്നും അദ്ദേഹം പ്രതികരിച്ചു. നിയമസഭയിലേക്ക് മത്സരിക്കാൻ സന്നദ്ധത അറിയിച്ചെന്ന പ്രചാരണം ഷാഫി പറമ്പിലും തള്ളി.
SUMMARY: Central Election Committee approves Congress’s list of 31 candidates

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

യഷ് ചിത്രമായ ‘ടോക്സിക്’ പ്രൊമോഷനിടെ അപകടം: രണ്ട് വിദ്യാര്‍ഥികള്‍ക്ക്

ഹൈദരാബാദ്: യഷ് നായകനാകുന്ന പാന്‍ ഇന്ത്യന്‍ ചിത്രം 'ടോക്സിക്കി'ന്റെ പ്രൊമോഷൻ ചടങ്ങിനിടെയുണ്ടായ...

പ്രവാസികള്‍ക്ക് ഓണത്തിന് മുമ്പ് പെൻഷൻ; 32 കോടി അനുവദിച്ച്‌ സര്‍ക്കാര്‍

തിരുവനന്തപുരം: സംസ്ഥാനത്തെ പ്രവാസി ക്ഷേമനിധി ബോർഡ് വഴിയുള്ള പെൻഷൻ വിതരണത്തിന് സർക്കാർ...

വാഹന മോഡിഫിക്കേഷൻ: നിയമലംഘനങ്ങള്‍ ഓരോന്നിനും 5,000 രൂപ വീതം പിഴ ചുമത്തണമെന്ന് ഹൈക്കോടതി

കൊച്ചി: വാഹനങ്ങളിലെ അനധികൃത മോഡിഫിക്കേഷനുകള്‍ക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത കർശന നടപടി സ്വീകരിക്കാൻ ഹൈക്കോടതി...

താമരശ്ശേരി ചുരത്തില്‍ അതിരൂക്ഷമായ ഗതാഗതക്കുരുക്ക്

താമരശ്ശേരി: താമരശ്ശേരി ചുരത്തില്‍ ഇന്നലെ രാത്രി 11 മണിയോടെ ആരംഭിച്ച അതിരൂക്ഷമായ...

വിദ്യാര്‍ഥികള്‍ക്ക് കണ്‍സഷൻ നിഷേധിച്ച നടപടി: കണ്ടക്ടറുടെ ലൈസന്‍സ് റദ്ദാക്കി

കോട്ടയം: ചങ്ങനാശ്ശേരിയില്‍ സ്കൂള്‍ വിദ്യാർഥികള്‍ക്ക് കണ്‍സഷൻ ടിക്കറ്റ് നിഷേധിക്കുകയും മോശമായി പെരുമാറുകയും...

ഓണക്കിറ്റ് വിതരണം; റേഷൻ കടകള്‍ ഇന്ന് തുറന്ന് പ്രവര്‍ത്തിക്കും

തിരുവനന്തപുരം: ഓണക്കിറ്റ് വിതരണം, ഓണം ഭക്ഷ്യധാന്യങ്ങളുടെ വിതരണം, അരി വിതരണം എന്നിവ...

ഗുരുവായൂരില്‍ ഇന്ന് കല്യാണമേളം;  ആറ് മണ്ഡപങ്ങളിലായി 437 വിവാഹങ്ങള്‍

ഗുരുവായൂർ: ചിങ്ങമാസത്തിലെ ആദ്യ ഞായറാഴ്‌ചയായ ഇന്ന് ഗുരുവായൂരില്‍ കല്യാണമേളം. ആറ് മണ്ഡപങ്ങളിലായി...

കർണാടകയിൽ ‘വ്യാജ പനീറിന്’ വിലക്ക്

ബെംഗളൂരു: പാൽ ഉപയോഗിക്കാതെ, സസ്യ എണ്ണയോ മറ്റ് പാൽ ഇതര ഘടകങ്ങളോ...

Related Articles

Popular Categories