വയനാട് മണ്ണിടിച്ചിൽ: കേബിളുകൾക്കിടയിൽ കുടുങ്ങിയ നിലയിൽ ഒരു മൃതദേഹം കൂടി കണ്ടെടുത്തു; മരണം അഞ്ചായി

മേപ്പാടി: വയനാട് തുരങ്കപാത നിർമ്മാണ മേഖലയിലെ മീനാക്ഷിപാലത്തിന് സമീപം ഉണ്ടായ മണ്ണിടിച്ചിലിൽ മരിച്ചവരുടെ എണ്ണം അഞ്ചായി. കേബിളുകൾക്കിടയിൽ കുടുങ്ങിക്കിടക്കുന്ന നിലയിലാണ് ഒരു മൃതദേഹം കണ്ടെത്തിയത്. അഞ്ചു പേരെ കാണാതായി. ഒമ്പതുപേരെ രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് മാറ്റി. ഇന്നലെ മുതൽ വയനാട്ടിൽ അതിതീവ്ര മഴയാണ്. 18 പേരാണ് അപകടത്തിൽപ്പെട്ടത്. ഇവരിൽ ഒമ്പതു പേരെ പരിക്കുകളോടെ മേപ്പാടി വിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജില്ല ഭരണകൂടം ഔദ്യോഗികമായി മൂന്നു മരണങ്ങളാണ് സ്ഥിരീകരിച്ചത്. വിവിധ സേനാ വിഭാഗങ്ങളുടെ നേതൃത്വത്തിൽ പ്രദേശത്ത് തിരച്ചിൽ പുരോഗമിക്കുന്നുണ്ട്. യുദ്ധകാലാടിസ്ഥാനത്തിലാണ് നിലവിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുന്നത്.

ഇതിനിടെ, വയനാട്ടിൽ മഴ ശക്തമാകുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ജില്ലയിൽ ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ബുധനാഴ്ച ഓറഞ്ച് അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. മഴ കനത്ത സാഹചര്യത്തിൽ വയനാട്ടിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ബുധനാഴ്ച അവധി പ്രഖ്യാപിച്ചിട്ടുണ്ട്

അപകടത്തിന്റെഭീകരത വ്യക്തമാക്കുന്ന ദൃശ്യങ്ങൾ പുറത്ത്. പാലത്തിന് സമീപമുള്ള കടയിലെ സിസിടിവി ക്യാമറയിൽ പതിഞ്ഞ ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. അപകടത്തിന്റെ വ്യാപ്തി വെളിപ്പെടുത്തുന്നതാണ് ദൃശ്യങ്ങൾ.

മലമുകളിൽ നിന്ന് വൻതോതിൽ മണ്ണിടിഞ്ഞ് ശക്തമായി താഴേക്ക് പതിക്കുകയായിരുന്നു. ഇതിന്റെ ആഘാതത്തിൽ മീനാക്ഷിപ്പാലം പൂർണമായി മറികടന്ന് മണ്ണും ചെളിയും വെള്ളവും വേഗതയിൽ താഴേക്ക് കുതിച്ചൊഴുകി. റോഡിലുണ്ടായിരുന്ന വാഹനങ്ങൾ മണ്ണിലും ചെളിയിലും പെട്ട് തെന്നിനീങ്ങുന്നത് ദൃശ്യങ്ങളിൽ കാണാം. പെട്ടെന്നുണ്ടായ ദുരന്തത്തിൽ നിന്ന് ഓടിരക്ഷപെടാൻ ആളുകൾ ശ്രമിക്കുന്നതും, ഇതിനിടയിൽ ചിലർ ശക്തമായ ഒഴുക്കിൽപ്പെട്ട് ഒഴുകിനീങ്ങുന്നതുമായ ഭീതി ജനിപ്പിക്കുന്ന ദൃശ്യങ്ങളാണ് സിസിടിവിയിലുള്ളത്.

ഇന്ന് ഉച്ചയോടെയാണ് വയനാട് കള്ളാടിയിൽ മീനാക്ഷിപാലത്തിന് സമീപം മണ്ണിടിഞ്ഞത്. അപകടത്തിൽ ഒരു വീടും പള്ളിയും പൂർണമായും തകർന്നിട്ടുണ്ട്. സ്ഥലത്തെ ബസ് സ്റ്റോപ്പും പാലവും മണ്ണിനടിയിലായി. അഞ്ചുപേർ മരിച്ചെന്നാണ് വിവരം. ഏഴ് പേരെ കാണാതായി. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. മന്ത്രിമാർ ഉൾപ്പെടെയുള്ളവർ സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്.
SUMMARY: Wayanad landslide: One more body found trapped between cables; death toll rises to five

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

നവരാത്രി; തിങ്കളാഴ്ചയും പൊതു അവധി

തിരുവനന്തപുരം: നവരാത്രി പ്രമാണിച്ച്‌ തിങ്കളാഴ്ച സര്‍ക്കാര്‍ പൊതുഅവധി പ്രഖ്യാപിച്ചു. നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്‍റ്സ്...

രാഹുല്‍ ഗാന്ധിയ്‌ക്കെതിരായ അധിക്ഷേപ പരാമര്‍ശം; ആര്‍ ശ്രീലേഖയ്‌ക്കെതിരെ കേസെടുക്കാന്‍ നിര്‍ദേശം

തിരുവനന്തപുരം: ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയ്‌ക്കെതിരായ അധിക്ഷേപ പരാമര്‍ശത്തില്‍ ബിജെപി...

നെടുമ്പാശ്ശേരി മിനി കൂപ്പര്‍ അപകടം: സുഹൈല്‍ സജീവിന്റെ ശരീരത്തില്‍ അനുവദനീയമായതിന്റെ അഞ്ചിരട്ടിയിലേറെ മദ്യം

കൊച്ചി: നെടുമ്പാശ്ശേരിയില്‍ വൻ അപകടമുണ്ടാക്കിയ മിനി കൂപ്പർ കാറോടിച്ച പ്രതി സുഹൈല്‍...

മലയാളി ദമ്പതികള്‍ ഡല്‍ഹിയിലെ താമസസ്ഥലത്ത് മരിച്ച നിലയില്‍

ഡല്‍ഹി: മലയാളി ദമ്പതികളെ ഗുരുഗ്രാമിലെ ഫ്ലാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കോഴിക്കോട്...

മൈസൂരുവിന് സമീപം സ്വകാര്യ ബസും ലോറിയും കുട്ടിയിടിച്ച് മലയാളികൾ അടക്കം 4 പേർ മരിച്ചു.

ബെംഗളൂരു: മൈസൂരു പെരിയപട്ടണയ്ക്ക് സമീപം ബസും ലോറിയും കുട്ടിയിടിച്ച് മലയാളികൾ അടക്കം...

കണ്ണൂരിൽ ബൈക്കിൽ കാറിടിച്ച് അപകടം; സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ മരിച്ചു

കണ്ണൂർ: കണ്ണൂരിലെ പ്രമുഖ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറും വ്ലോഗറുമായ ശിവത്തിൽ അനൂപ്...

ഇടുക്കിയിൽ ഹർത്താൽ തുടങ്ങി; പ്ലസ് വൺ ഇംപ്രൂവ്മെന്റ് പരീക്ഷകള്‍ മാറ്റിവെച്ചു

തൊടുപുഴ: ഇടുക്കി ജില്ലയില്‍ കർഷകരുടെ ഭൂമിപ്രശ്നങ്ങളുമായി ബന്ധപ്പെട്ട് സി.പി.എം ആഹ്വാനം ചെയ്ത...

ഗ്യാനേഷ് കുമാറിന്റെ രാജി; സിജെപിയുടെ തിരംഗാ മാർച്ച്‌ ഇന്ന്‌

ന്യൂഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ്‌ കമീഷണർ ഗ്യാനേഷ്‌കുമാറിന്റെ രാജിയാവശ്യപ്പെട്ട്‌ സിജെപി ആഹ്വാനം ചെയ്ത...

Related Articles

Popular Categories