കേരളം തിരഞ്ഞെടുപ്പിലേക്ക്‌; ഏപ്രിൽ 9-ന് വോട്ടെടുപ്പ്, വോട്ടെണ്ണൽ മെയ് നാലിന്‌

ന്യൂഡൽഹി: കേരള നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് ഏപ്രിൽ ഒമ്പതിന് നടക്കും. മെയ് നാലിനാണ് വോട്ടെണ്ണൽ. മു​ഖ്യ തിരഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​ർ ഗ്യാ​നേ​ഷ് കു​മാ​ർ‌‌, തി​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​ർ​മാ​രാ​യ സു​ഖ്ബീ​ർ സി​ങ് സ​ന്ധു, വി​വേ​ക് ജോ​ഷി എ​ന്നി​വ​രു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ഡ​ൽ​ഹി​യി​ലെ വി​ഗ്യാ​ൻ ഭ​വ​നി​ലാ​ണ് തിര​ഞ്ഞെ​ടു​പ്പ് തീ​യ​തി​ക​ൾ പ്ര​ഖ്യാ​പി​ച്ച​ത്.

മറ്റു സംസ്ഥാനങ്ങള്‍ :

അ​സം- പോ​ളിം​ഗ് തീ​യ​തി- ഏ​പ്രി​ൽ ഒമ്പത്; വോ​ട്ടെ​ണ്ണ​ൽ തീ​യ​തി- മേ​യ് നാല്
ത​മി​ഴ്‌​നാ​ട്- പോ​ളിം​ഗ് തീ​യ​തി- ഏ​പ്രി​ൽ 23; വോ​ട്ടെ​ണ്ണ​ൽ തീ​യ​തി- മേ​യ് നാല്
പ​ശ്ചി​മ ബം​ഗാ​ൾ- പോ​ളിം​ഗ് തീ​യ​തി- ഏ​പ്രി​ൽ 23 (ഒ​ന്നാം ഘ​ട്ടം), ഏ​പ്രി​ൽ 29 (ര​ണ്ടാം ഘ​ട്ടം); വോ​ട്ടെ​ണ്ണ​ൽ തീ​യ​തി- മേയ് നാല്
പു​തു​ച്ചേ​രി- പോ​ളിം​ഗ് തീ​യ​തി- ഏ​പ്രി​ൽ 9; വോ​ട്ടെ​ണ്ണ​ൽ തീ​യ​തി- മേയ് നാല്

കേരളത്തിൽ 140 സീറ്റുകളിലേക്കും പശ്ചിമ ബംഗാളിൽ 294ഉം തമിഴ്നാട്ടിൽ 234ഉം അസമിൽ 126ഉം പുതുശ്ശേരിയിൽ 30ഉം സീറ്റുകളിലേക്കുമാണ് വോട്ടെടുപ്പ് നടക്കുന്നത്.

തിരഞ്ഞെടുപ്പ് വിജ്ഞാപനം മാർച്ച് 16 (നാളെ) ഇറങ്ങും. നാമനിർദേശപത്രികാ പരിശോധന മാർച്ച് 24 ന് നടക്കും. പത്രിക പിൻവലിക്കാനുള്ള അവസാനതീയതി മാർച്ച് 26 ആണ്.

കേരളത്തിൽ 30,471 പോളിംഗ് സ്റ്റേഷനുകളാണ് ഉള്ളത്. എല്ലാ പോളിംഗ് ബൂത്തുകളിലും 100 % വെബ്ബ് കാസ്റ്റിംഗ് ഏർപ്പെടുത്തും. പോളിങ് സ്റ്റേഷനുകളിൽ കുടിവെള്ളം, റാമ്പ് , വെളിച്ചം ,വീൽ ചെയർ ഉറപ്പാക്കും. പോളിങ് സ്റ്റേഷനുകൾക്ക് പുറത്ത് മൊബൈലുകൾ സൂക്ഷിക്കാൻ സൗകര്യം ഉണ്ടാകുമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചു. ഒരു പോളിംഗ് സ്റ്റേഷനിൽ പരമാവധി 1200 വോട്ടർമാർ മാത്രമാകും അനുവദിക്കുക.ഓരോ രണ്ടുമണിക്കൂറിലും പ്രിസെഡിംഗ് ഓഫിസർ പോളിംഗ് നിരക്ക് അപ്പ് ലോഡ് ചെയ്യും.

തിരഞ്ഞെടുപ്പ് ആക്രമരഹിതമാകാൻ ആവശ്യമായ നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്. വ്യാജ പ്രചരണങ്ങൾക്കെതിരെ നടപടിയെടുക്കും. 5 സംസ്ഥാനങ്ങളിലായി 17.4 കോടി വോട്ടർമാരാണ് ഉള്ളത്. 824 നിയോജകമണ്ഡലങ്ങൾ. 2.19 ലക്ഷം പോളിങ് സ്റ്റേഷനുകൾ സജ്ജീകരിക്കും. എല്ല വോട്ടർമാരെയും പോളിംഗ് ബൂത്തിലേക്ക് സ്വാഗതം ചെയ്യുന്നതായി മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷൻ ​ഗ്യാനേഷ് കുമാർ പറഞ്ഞു. എല്ലാ വോട്ടർമാരും അഭിമാനത്തോടെ, ഉത്തരവാദിത്തത്തോടെ വോട്ട് രേഖപ്പെടുത്തണമെന്ന് അദേഹം പറഞ്ഞു.

തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളിൽ കമ്മിഷൻ സന്ദർശനം നടത്തിയെന്നും മുന്നൊരുക്കങ്ങൾ വിലയിരുത്തിയെന്നും മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാർ പറഞ്ഞു. സന്ദർശനവേളയിൽ എല്ലാ രാഷ്ട്രീയപാർട്ടികളുമായും കൂടിക്കാഴ്ച നടത്തുകയും അവരുടെ നിർദേശങ്ങൾ സ്വീകരിക്കുകയും ചെയ്തു. ജില്ലാ ഇലക്ടറൽ ഓഫീസർമാർ, എസ്പിമാർ, ഐജിമാർ, ഡിഐജിമാർ തുടങ്ങിയവരുമായും കൂടിക്കാഴ്ച നടത്തിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
SUMMARY: Kerala to elections; Polling on April 9, counting on May 4

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ബെംഗളൂരു സ്ഫോടന കേസ്: സക്കറിയയുടെ ജാമ്യാപേക്ഷ കോടതി തള്ളി

ബെംഗളൂരു: ബെംഗളൂരു സ്ഫോടന കേസിലെ എട്ടാം പ്രതിയും മലപ്പുറം പരപ്പനങ്ങാടി സ്വദേശിയുമായ...

ഗള്‍ഫില്‍ തൊഴില്‍ അവസരങ്ങളുമായി ലുലു ഗ്രൂപ്പ്; അഭിമുഖം ഈ മൂന്ന് ജില്ലകളില്‍

കൊച്ചി: പശ്ചിമേഷ്യയിലേക്ക് തൊഴിൽ അവസരമൊരുക്കി ലുലുഗ്രൂപ്പ്. നിരവധി തൊഴില്‍ അവസരമൊരുക്കി ലുലുഗ്രൂപ്പ്....

എസ്.എൻ.ഡി.പി. യോഗം നേതൃത്വ ക്യാമ്പിന് ബെംഗളൂരുവിൽ ഇന്ന് തുടക്കം

ബെംഗളൂരു: എസ്.എൻ.ഡി.പി. യോഗം ത്രിദിന നേതൃത്വ ക്യാമ്പ് ഇന്ന് മുതല്‍ ഞായറാഴ്ച...

ജർമനിയെ അട്ടിമറിച്ച് ഇക്വഡോറും കു​റ​സാ​വോ​യെ വീഴ്ത്തി ഐവറി കോസ്റ്റും നോക്കൗട്ടിൽ

ഫി​ലാ​ഡെ​ൽ​ഫി​യ: ഫി​ഫ ലോ​ക​ക​പ്പി​ലെ ഗ്രൂ​പ്പ് ഇ ​പോ​രാ​ട്ട​ത്തി​ൽ കു​റ​സാ​വോ​യെ ത​ക​ർ​ത്ത് ഐ​വ​റി​കോ​സ്റ്റ്....

മനോഹര കാഴ്ചയൊരുക്കി ‘അതിമനോഹരം’; തരുൺ മൂർത്തി- മോഹൻലാൽ ചിത്രത്തിന്റെ റിലീസ് തിയതി പുറത്തുവിട്ടു

കൊച്ചി:  തുടരും എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം മോഹന്‍ലാലിനെ നായകനാക്കി തരുണ്‍...

എറണാകുളത്ത് വ്യാജരേഖകളുമായി കഴിഞ്ഞിരുന്ന ബംഗ്ലാദേശ് സ്വദേശി പിടിയിൽ

കൊ​ച്ചി: എ​റ​ണാ​കു​ള​ത്ത് മ​തി​യാ​യ രേ​ഖ​ക​ളി​ല്ലാ​തെ സ്വ​കാ​ര്യ പ്ലൈ​വു​ഡ് ഫാ​ക്ട​റി​യി​ൽ ജോ​ലി നോ​ക്കി​യി​രു​ന്ന...

സി.എം.ആര്‍.എല്‍ – എക്സാലോജിക് കേസില്‍ വീണയെ രണ്ടാം തവണയും ചോദ്യം ചെയ്ത് വിട്ടയച്ച്‌ ഇഡി; വീണ്ടും ഹാജരാകാൻ സമൻസ് നല്‍കി

കൊച്ചി: സി.എം.ആര്‍.എല്‍ - എക്സാലോജിക് കേസിൽ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ...

ബെംഗളൂരു വിമാനത്താവളത്തിലെ യൂസർ ഡെവലപ്‌മെന്റ് ഫീസ് നിരക്ക് കുറച്ചേക്കും

ബെംഗളൂരു: ബെംഗളൂരു കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ യാത്രക്കാരില്‍ നിന്നും ഈടാക്കുന്ന യൂസർ...

Related Articles

Popular Categories