കുട്ടനാട് കോണ്‍ഗ്രസില്‍ പൊട്ടിത്തെറി; ഒരു വിഭാഗം നേതാക്കള്‍ കൂട്ടത്തോടെ രാജിവച്ചു

ആലപ്പുഴ: കുട്ടനാട് നിയമസഭാ മണ്ഡലത്തിലെ സ്ഥാനാർഥി പ്രഖ്യാപനത്തിന് പിന്നാലെ കോണ്‍ഗ്രസില്‍ വൻ പൊട്ടിത്തെറി. സീറ്റ് വിഭജനത്തിലും സ്ഥാനാർത്ഥി നിർണ്ണയത്തിലും പ്രതിഷേധിച്ച്‌ ഡി.സി.സി. വൈസ് പ്രസിഡന്റ് സജി ജോസഫിന്റെ നേതൃത്വത്തില്‍ ഒരു വിഭാഗം നേതാക്കള്‍ പാർട്ടിയില്‍ നിന്ന് രാജിവച്ചു. തിരഞ്ഞെടുപ്പില്‍ സ്വതന്ത്രനായി മത്സരിക്കുമെന്ന് സജി ജോസഫ് പ്രഖ്യാപിച്ചു.

കുട്ടനാട് സീറ്റ് വിറ്റുവെന്ന് സജി ജോസഫ് ആരോപിച്ചു. സാമ്പത്തിക ശക്തികള്‍ക്ക് മുന്നില്‍ കുട്ടനാടിനെ ബലി കൊടുത്തുവെന്നും കുട്ടനാട്ടുകാരനായ സ്ഥാനാർത്ഥിയെ വേണമെന്ന ആവശ്യം നേതൃത്വം അവഗണിച്ചുവെന്നും അദ്ദേഹം വാർത്താസമ്മേളനത്തില്‍ പറഞ്ഞു. സജി ജോസഫിനൊപ്പം ഡി.സി.സി ജനറല്‍ സെക്രട്ടറി ഉള്‍പ്പെടെയുള്ള പ്രാദേശിക നേതാക്കളും പാർട്ടി സ്ഥാനങ്ങള്‍ രാജിവച്ചു.

ഇവരുടെ രാജിക്കത്ത് ഡി.സി.സി പ്രസിഡന്റിന് കൈമാറി. വേദനയോടെയാണ് ഈ തീരുമാനമെടുത്തത്. പ്രസ്ഥാനത്തെയോ നേതാക്കളെയോ കുറ്റം പറയുന്നില്ല, പക്ഷേ കുട്ടനാടിനെ വില്‍പ്പനച്ചരക്കാക്കാൻ അനുവദിക്കില്ല. ഇത് കുട്ടനാട്ടിലെ ജനങ്ങള്‍ക്ക് വേണ്ടിയുള്ള പോരാട്ടമാണ് സജി ജോസഫ് പറഞ്ഞു.

SUMMARY: Explosion in Kuttanad Congress; A section of leaders resign en masse

Hot this week

കനഗൊലു ഡി.കെയുടെ മുഖ്യഉപദേശകൻ; കാബിനറ്റ് പദവിയും

ബെംഗളൂരു: പ്രമുഖ രാഷ്ട്രീയ തന്ത്രജ്ഞൻ സുനിൽ കനഗോലുവിനെ മുഖ്യ ഉപദേഷ്ടാവായി നിയമിച്ച്...

വയനാട് ചീരാലില്‍ കടുവയുടെ ആക്രമണത്തില്‍ പശുവിന് പരുക്ക്

കൽപ്പറ്റ: വയനാട്ടിലെ ചീരാൽ പുളിഞ്ചാലിൽ കടുവയുടെ ആക്രമണത്തിൽ പശുവിന് ഗുരുതര പരുക്ക്. ചെറുമല...

കേരളസമാജം ബാംഗ്ലൂർ നോർത്ത് വെസ്റ്റ് ആശാൻ സ്‌മൃതി 14ന്

ബെംഗളൂരു: കേരളസമാജം ബാംഗ്ലൂർ നോർത്ത് വെസ്റ്റ് സാഹിത്യവിഭാഗം സംഘടിപ്പിക്കുന്ന ആശാൻ സ്‌മൃതി...

തൃശൂരില്‍ മിന്നല്‍ ചുഴലി; മരങ്ങൾ കടപുഴകി, വാഹനങ്ങൾ തകർന്നു, വ്യാപക നാശനഷ്ടം

തൃശൂര്‍: തൃശൂരിലെ വിവിധയിടങ്ങളില്‍ ചൊവ്വാഴ്ച വീശിയടിച്ച ചുഴലിക്കാറ്റിൽ വ്യാപക നാശനഷ്ടം. പലയിടങ്ങളിലും...

സിഎംആര്‍എല്‍-എക്സാലോജിക് കേസ്; ടി. വീണയ്ക്ക് ഇ.ഡി സമൻസ്

കൊച്ചി: സിഎംആർഎൽ-എക്‌സാലോജിക് കേസിൽ ടി. വീണയ്ക്ക് ഇ.ഡി സമൻസ്. വെള്ളിയാഴ്ച കൊച്ചിയലെ...

സബ്‌സിഡി സിലിണ്ടറുകളുടെ എണ്ണം കുറച്ച് കേന്ദ്രം; ഇനി ലഭിക്കുക വര്‍ഷത്തില്‍ നാല് എണ്ണം മാത്രം

ന്യൂഡൽഹി: 14.2 കിലോഗ്രാം തൂക്കമുള്ള ഗാർഹിക സിലിണ്ടറുകൾക്ക് ഒറ്റയടിക്ക് 29 രൂപ...

എസ്‌ബി‌ഐ അപ്രന്റീസ്- 7,150 ഒഴിവുകൾ: അപേക്ഷിക്കാനുള്ള തീയതി നീട്ടി

രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി എസ്‌ബി‌ഐയില്‍ 7,150 അപ്രന്റീസ് ഒഴിവുകളിലേക്കുള്ള...

രാജ്യസഭാ തിരഞ്ഞെടുപ്പ്; എ​ച്ച്.​ഡി. ദേവഗൗഡയെ ഒഴിവാക്കി സ്വന്തം സ്ഥാനാർഥിയെ പ്രഖ്യാപിച്ച് ബി.ജെ.പി

ബെം​ഗ​ളൂ​രു: രാജ്യസഭാ തിരഞ്ഞെടുപ്പിൽ മു​ൻ പ്ര​ധാ​ന​മ​ന്ത്രി​യും ജെ​ഡി​എ​സ് അ​ധ്യ​ക്ഷ​നു​മാ​യ എ​ച്ച്.​ഡി. ദേവെഗൗഡയെ...

Related Articles

Popular Categories