മെട്രോ ട്രെയിനിൽ യാത്രക്കാര്‍ ഉച്ചത്തില്‍ പാട്ടുപാടിയതിനെ തുടർന്ന് തര്‍ക്കം; ട്രെയിന്‍ വൈകി, 11 പേർക്കെതിരെ കേസ്

ബെംഗളൂരു: ബെംഗളൂരുവിലെ നമ്മ മെട്രോ ട്രെയിനിൽ ഉച്ചത്തില്‍ പാട്ടു പാടിയതിനെ തുടർന്ന് യാത്രക്കാര്‍ തമ്മില്‍ സംഘർഷം. ഗ്രീൻ ലൈനിൽ കഴിഞ്ഞ ഞായറാഴ്ച രാത്രിയാണ് സംഭവം. സംഭവത്തിൽ 11 യുവതികൾക്കെതിരെ നോൺ കോൺഗ്രസിബിൾ (എന്‍സിആര്‍) റിപ്പോർട്ട് പ്രകാരം പോലീസ് കേസെടുത്തു.

മാധവാരയില്‍ (ബെംഗളൂരു ഇന്റർനാഷണൽ എക്സിബിഷൻ സെന്‍റര്‍) നിന്ന് നാദപ്രഭു കെംപഗൌഡ മെട്രോ സ്റ്റേഷനിലേക്ക് പോകുകയായിരുന്ന ട്രെയിനിൽ രാത്രി 10.57 ഓടെയാണ് സംഭവങ്ങളുടെ തുടക്കം. ഒരുകൂട്ടം യുവതികൾ കോച്ചിനുള്ളിൽ ഉച്ചത്തിൽ പാട്ട് തുടങ്ങാൻ തുടങ്ങിയതാണ് പ്രശ്നങ്ങളുടെ തുടക്കം. പീനിയ ഇൻഡസ്ട്രിയ ഏരിയ സ്റ്റേഷനിൽ എത്തിയപ്പോള്‍ ചില യാത്രക്കാരും പാട്ട് പാടിയ യുവതികളും തമ്മില്‍ പ്ലാറ്റ്ഫോമിൽ വെച്ചും തർക്കങ്ങൾ തുടർന്നു. ഇതോടെ ട്രെയിനിന്റെ വാതില്‍ അടക്കുന്നത് കുറച്ചുനേരം തടസപ്പെട്ടു. സുരക്ഷ ജീവനക്കാർ ഇടപെട്ട് പിന്നീട് തര്‍ക്കം പരിഹരിച്ചു. എന്നാല്‍ ഗൊരഗുണ്ടേപാളയ, സാൻഡൽ സോപ്പ് ഫാക്ടറി, മഹാലക്ഷ്മി, കുവേംപു റോഡ് എന്നിവയുൾപ്പെടെയുള്ള സ്റ്റേഷനുകളിൽ യാത്രക്കാരും പാട്ടുപാടുന്നവരും തമ്മിലുള്ള തർക്കം തുടർന്നതോടെ ട്രെയിൻ 20 മിനിറ്റ് വൈകി.

ബിഎംആർസിഎൽ സുരക്ഷ ഓഫീസർ ഗജേന്ദ്ര പി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പീനിയ പോലീസ് 11 പേർക്കെതിരെ എൻസിആർ രജിസ്റ്റർ ചെയ്തു. യുവതികള്‍ പിന്നീട് ക്ഷമാപണം നടത്തി. എങ്കിലും യത്ര തടസ്സപ്പെടുത്തിയതിനാല്‍ ഇവര്‍ പിഴ അടയ്ക്കേണ്ടിവരുമെന്ന് അധികൃതര്‍ പറഞ്ഞു.
SUMMARY: Passengers singing in metro train leads to argument; Police files case against 11 people

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

പൗരത്വം നേടും മുമ്പ് വോട്ടര്‍ പട്ടികയില്‍ പേര്; സോണിയാ ഗാന്ധിക്കെതിരായ ഹരജി തള്ളിയ ഉത്തരവ് റദ്ദാക്കി ഡല്‍ഹി കോടതി

ഡൽഹി: പൗരത്വം ലഭിക്കുന്നതിന് മുൻപ് വോട്ടർപട്ടികയില്‍ പേര് ചേർത്തുവെന്ന പരാതിയില്‍ കോണ്‍ഗ്രസ്...

വടകര ദേശീയപാതയില്‍ വീണ്ടും മണ്ണിടിച്ചില്‍

കോഴിക്കോട്: കോഴിക്കോട് വടകര ദേശീയപാതയില്‍ വീണ്ടും മണ്ണിടിച്ചില്‍. ഇന്ന് ഉച്ചയോടെയാണ് അപകടമുണ്ടായത്....

പ്രിയദര്‍ശിനി യാത്രയ്ക്ക് നാളെ നൂറാം നാള്‍; വനിതാ യാത്രക്കാരില്‍ 60 ശതമാനം വര്‍ധനവെന്ന് കെഎസ്‌ആര്‍ടിസി

തിരുവനന്തപുരം: സ്ത്രീകള്‍ക്ക് കെഎസ്‌ആർടിസി ഓർഡിനറി ബസുകളില്‍ സൗജന്യ യാത്ര അനുവദിക്കുന്ന 'പ്രിയദർശിനി...

കോഴിക്കോട് പുലിയുടെ ആക്രമണത്തില്‍ രണ്ട് പേര്‍ക്ക് പരുക്ക്

കോഴിക്കോട്: നാദാപുരത്ത് പുലിയുടെ ആക്രമണത്തില്‍ രണ്ട് പേർക്ക് പരുക്കേറ്റു. നാദാപുരം ടൗണിനോട്...

യുഎഇ ഉപരാഷ്ട്രപതിയുടെ സഹോദരൻ ഷെയ്‌ഖ് അഹമ്മദ് ബിൻ റാഷിദ് അല്‍ മക്തൂം അന്തരിച്ചു

അബുദാബി: യുഎഇ ഉപരാഷ്ട്രപതിയും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ...

യുഎസില്‍ കൊല്ലപ്പെട്ട അഞ്ജനയുടെയും ആൻ മേരിയുടെയും മൃതദേഹങ്ങള്‍ നാട്ടിലെത്തിച്ചു

കൊച്ചി: യുഎസിലെ കാലി ഫോർണിയയില്‍ സുഹൃത്തിന്റെ ക്രൂരമായ ആക്രമണത്തില്‍ കൊല്ലപ്പെട്ട മലയാളി...

50 കോടിയോളം തട്ടാൻ ശ്രമം; നടി അംബികയ്ക്കെതിരെ പരാതിയുമായി സഹോദരി

ചെന്നൈ: പ്രമുഖ നടിയും സഹോദരിയുമായ അംബികയ്ക്കെതിരെ ഗുരുതര ആരോപണവുമായി നടി രാധ...

Related Articles

Popular Categories