ചെറിയ പെരുന്നാള്‍; നഗരത്തില്‍ നാളെ ഗതാഗത നിയന്ത്രണം

ബെംഗളൂരു: ചെറിയ പെരുന്നാള്‍ പ്രമാണിച്ചുള്ള തിരക്ക് പരിഗണിച്ച് ഗതാഗതം സുഗമമാക്കാനും പൊതുജന സുരക്ഷ ഉറപ്പാക്കുന്നതിനും ട്രാഫിക് പോലീസ് നഗരത്തില്‍ ഗതാഗത നിയന്ത്രണങ്ങളും വഴിതിരിച്ചുവിടലുകളും ഏര്പ്പെ‍ടുത്തി.

മൈസൂരു റോഡ്
മൈസുരു റോഡിലെ ബിബി ജംഗ്ഷന് സമീപം, ബിബിഎംപി പ്ലേ ഗ്രൗണ്ട്‌, ഏഴാം ക്രോസിന് സമീപം, ഒന്നാം മെയിൻ റോഡ്, ചാമരാജ്പേട്ട എന്നിവയുൾപ്പെടെ പ്രധാന സ്ഥലങ്ങളിൽ ഈദ് ഗാഹിന്റെ ഭാഗമായി 15,000 മുതൽ 20,000 വരെ ആളുകൾ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. മൈസൂരു റോഡിലൂടെയുള്ള വാഹന ഗതാഗതം രാവിലെ 8 മുതൽ ഈദ് ഗാഹ് അവസാനിക്കുന്നതുവരെ നിയന്ത്രിക്കും. വാഹങ്ങള്‍ വഴിതിരിച്ചുവിടും.

ഒഴിവാക്കേണ്ട റോഡുകൾ:
◼️ മൈസൂരു റോഡ് ടോൾഗേറ്റ് ജംഗ്ഷന്‍ മുതല്‍ ബിബി ജംഗ്ഷൻ, ബിജിഎസ് ഫ്ലൈഓവർ വഴി ടൗൺ ഹാൾ വരെ.
◼️ ടൗൺ ഹാളിൽ നിന്നും ബിജിഎസ് ഫ്ലൈഓവർ, ബിബി ജംഗ്ഷൻ വഴി മൈസൂരു റോഡിലെ ടോൾഗേറ്റ് ജംഗ്ഷൻ വരെ

ബദല്‍ വഴികൾ
◼️മൈസൂരു റോഡിൽ നിന്നും ടൗൺ ഹാളിലേക്കുള്ള യാത്രക്കാര്‍ :
കെങ്കേരി ജംഗ്ഷനിൽ ഇടത്തേക്ക് തിരിയുക-ചോർഡ് റോഡ്-ടോൾ ഗേറ്റിൽ (മഗഡി റോഡ്) വലത്തേക്ക്-ഹുനസമര ജംഗ്ഷനിൽ വലത്തേക്ക്-സിർസി സർക്കിളിൽ നിന്നും ഇടത്തേക്ക്.

◼️ടൗൺഹാളിൽ നിന്നും മൈസൂരു റോഡിലേക്ക്:
ഹെവി വാഹനങ്ങൾ ബിജിഎസ് ഫ്ലൈഓവറിന് കീഴിലുള്ള സർവീസ് റോഡ് ഉപയോഗിക്കാനും, വെറ്ററിനറി ജംഗ്ഷനിൽ വലത്തേക്ക് തിരിഞ്ഞ് ഗുഡ്സ് ഷെഡ് റോഡിലേക്ക് പോകണം.
ചെറുവാഹനങ്ങൾ: സിർസി ജംഗ്ഷനിൽ വലത്തേക്ക് – ജെജെ നഗർ – ടാങ്ക് ബണ്ട് റോഡ് – ബിന്നി മിൽ ജംഗ്ഷൻ – ഹുനസമേര – മഗഡി റോഡില്‍ നിന്നും ഇടത്തേക്ക്  – ടോൾ ഗേറ്റ്‌ – കോർഡ് റോഡ് വഴി പോകണം.

ബസവനഗുഡി/ചാമരാജ്‌പേട്ട മുതൽ മജസ്റ്റിക് വരെ: ഫസ്റ്റ് മെയിൻ റോഡ്-ഫിഫ്ത് ക്രോസ്-മൈസൂരു റോഡ്-വെറ്ററിനറി ജംഗ്ഷൻ-ഗുഡ്‌സ് ഷെഡ് റോഡ് വഴി.

നാഗവാര മുതൽ പോട്ടറി സർക്കിൾ വരെയുള്ള നിയന്ത്രണങ്ങൾ
രാവിലെ 5 മുതൽ ഉച്ചയ്ക്ക് 2 വരെ

ബദല്‍ വഴികൾ

നാഗവാരയില്‍ നിന്നും ശിവാജിനഗറിലേക്ക്: ഹെന്നൂർ റോഡ് – എച്ച്ബിആർ 80 അടി റോഡ് – ചന്ദ്രിക ജംഗ്ഷൻ – ലിംഗരാജപുരം മേൽപ്പാലം – പുലകേശിനഗർ- റോബർട്ട്സൺ റോഡ് – ഹെയ്ൻസ് റോഡ് വഴി പോകണം

ശിവാജിനഗറില്‍ നിന്നും മുതൽ നാഗവാരയിലേക്ക്: സ്പെൻസർ റോഡ്-കോൾസ് റോഡ്-വീരസാന്ദ്ര റോഡ്- ഹെന്നൂർ/ബാനസവാടി-നാഗവാര വഴി പോകണം
ആർടി നഗറില്‍ നിന്നും കാവൽ ബൈരസാന്ദ്രയിലേക്ക്: പുഷ്പാഞ്ജലി ടാക്കീസ്-വീരണ്ണ പാല്യ-നാഗവാര വഴി പോകണം.

പാർക്കിംഗ് നിരോധനം

പോട്ടറി സർക്കിൾ മുതൽ നാഗവാര ജംഗ്ഷൻ വരെ പാർക്കിംഗ് പാടില്ല. ഈദ്ഗാഹിനും സമീപത്തെ ക്രോസ് റോഡുകളിലെ പള്ളികൾക്കുമായി എച്ച്ബിആർ ലേഔട്ടുകൾക്കും സമീപം പാർക്കിംഗ് അനുവദിച്ചിട്ടുണ്ട്.

ഗതാഗതം നിയന്ത്രിക്കും. 

ഓള്‍ഡ്‌ ഉദയ ടിവി ജംഗ്ഷനില്‍ നിന്നും മില്ലേഴ്സ് റോഡ്, സെന്റ് ജോൺസ് ചർച്ച് റോഡിലേക്ക് രാവിലെ 8 മുതൽ ഉച്ചയ്ക്ക് 12 വരെ താഴെ കൊടുത്തിരിക്കുന്ന റൂട്ടുകളില്‍ ഗതാഗതം നിയന്ത്രിക്കും.

ബദല്‍ വഴികൾ
ബാംബൂ ബസാർ വഴി – നേതാജി റോഡ് – പ്രൊമെനെയ്ഡ് റോഡ് – ഹെയ്ൻസ് റോഡ് കന്റോൺമെന്റ് റോഡ് വഴി- ക്വീൻസ് റോഡ്- ജയമഹൽ റോഡ്
ബെൻസൺ ക്രോസ് റോഡ് വഴി – ബോർ ബാങ്ക് റോഡ് – ഹെയ്ൻസ് റോഡ്

മില്ലേഴ്‌സ് റോഡിൽ പാർക്കിംഗ് അനുവദിക്കില്ല.

കൂടുതല്‍ വിവരങ്ങള്‍ക്ക് ബെംഗളൂരു ട്രാഫിക് പോലീസിന്റെ എക്സ് പേജ് സന്ദര്‍ശിക്കുക

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

പ്രധാനമന്ത്രി മോദിക്ക് ഇന്ന് പിറന്നാള്‍; സേവാ ദിവസ് ആചരിക്കാൻ ബി.ജെ.പി.

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനവും ഭരണഘടനാ പദവിയിൽ 25 വർഷം...

ബെംഗളൂരുവിലെ വിവിധ പ്രദേശങ്ങളിൽ ഇന്ന് വൈദ്യുതി മുടങ്ങും

ബെംഗളൂരു: അറ്റകുറ്റപ്പണികളും വൈദ്യുതി ശൃംഖലയുമായി ബന്ധപ്പെട്ട ജോലികളും നടക്കുന്നതിനാൽ ബെംഗളൂരുവിലെ വിവിധ...

അനധികൃത മദ്യശേഖരം; ആന്റോ അഗസ്റ്റിൻ അറസ്റ്റിൽ

കൊ​ച്ചി: റി​പ്പോ​ർ​ട്ട​ർ ടി​വി ഉ​ട​മ ആ​ന്‍റോ അ​ഗ​സ്റ്റി​നെ അ​ബ്കാ​രി ആ​ക്ട് പ്ര​കാ​രം...

ആഭ്യന്തര മന്ത്രിയുടെ യുഎസ് യാത്രയ്ക്കെതിരെ പോസ്റ്റ്; കെ എസ് അരുണ്‍കുമാര്‍ ഉള്‍പ്പെടെ നാലു പേര്‍ക്കെതിരെ കേസ്

തിരുവനന്തപുരം: ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ അമേരിക്കന്‍ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് സമൂഹമാധ്യമത്തില്‍...

പിഎഫ് ശമ്പള പരിധി 25,000മായി ഉയർത്തി; 51 ലക്ഷത്തിലധികം തൊഴിലാളികൾക്ക് നേട്ടം

ന്യൂഡൽഹി: എംപ്ളോയ്‌മെന്റ് പ്രൊവിഡന്റ് ഫണ്ട് ആനുകൂല്യങ്ങൾക്കുള്ള ശമ്പളപരിധി 15,000 രൂപയിൽ നിന്ന്...

സെൻസർ ബോർഡ് പുനഃസംഘടിപ്പിച്ചു; പ്രിയദർശൻ ഉൾപ്പെടെ 18 പുതിയ അംഗങ്ങൾ

ന്യൂഡൽഹി: സംവിധായകൻ പ്രിയദർശൻ അടക്കം 18 അംഗങ്ങളെ ഉൾപ്പെടുത്തി കേന്ദ്ര സെൻസർ...

റി​പ്പോ​ർ​ട്ട​ർ ടി​വി ഓ​ഫീ​സി​ലെ 20 മ​ണി​ക്കൂ​ർ നീ​ണ്ട റെ​യ്ഡ് പൂ​ർ​ത്തി​യാ​യി

കൊച്ചി: മെസ്സിയുടെ കേരള സന്ദർശനവുമായി ബന്ധപ്പെട്ട സാമ്പത്തിക ക്രമക്കേടന്വേഷണത്തിന്റെ ഭാഗമായി കൊച്ചിയിലെ...

റിസോര്‍ട്ടില്‍ വച്ച്‌ യുവതിയെ കൂട്ടമാനഭംഗം ചെയ്ത് ദൃശ്യങ്ങള്‍ പകര്‍ത്തി: സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ ഉള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍

ഇടുക്കി: കുട്ടിക്കാനത്തെ സ്വകാര്യ റിസോർട്ടില്‍ വച്ച്‌ യുവതിയെ കൂട്ടമാനഭംഗം ചെയ്തെന്ന പരാതിയില്‍...

Related Articles

Popular Categories