കൊച്ചി എടയാറില്‍ ഓയില്‍ കമ്പനിയില്‍ തീപിടിത്തം; ഒരാള്‍ കൊല്ലപ്പെട്ടു

കൊച്ചി: ആലുവ എടയാർ വ്യവസായ മേഖലയിലെ ഓയില്‍ കമ്പനിയിലുണ്ടായ ശക്തമായ തീപ്പിടിത്തത്തില്‍ ഒരാള്‍ മരിച്ചു. പാതാളത്ത് പ്രവർത്തിക്കുന്ന ‘പി.ജി. ലൂബ്രിക്കന്റ്‌സ്’ എന്ന കമ്പനിയിലാണ് വ്യാഴാഴ്ച രാവിലെ എട്ടരയോടെ അപകടമുണ്ടായത്. ബിഹാർ സ്വദേശിയായ തൊഴിലാളിയാണ് മരിച്ചത്. ഇദ്ദേഹത്തിന്റെ മൃതദേഹം കമ്പനിക്കുള്ളില്‍ കത്തിക്കരിഞ്ഞ നിലയിലാണ് കണ്ടെത്തിയത്.

വലിയൊരു പൊട്ടിത്തെറിയോടെയാണ് തീ പടർന്നത്. ഈ സമയം മുപ്പതോളം ജീവനക്കാർ കമ്പനിക്കുള്ളില്‍ ഉണ്ടായിരുന്നുവെന്നാണ് പ്രാഥമിക വിവരം. പരുക്കേറ്റ നിരവധി തൊഴിലാളികളെ ഉടൻ തന്നെ സമീപത്തെ ആശുപത്രികളില്‍ പ്രവേശപ്പിച്ചു. മരിച്ച ബിഹാർ സ്വദേശിയുടെ മൃതദേഹം ഇൻക്വസ്റ്റ് നടപടികള്‍ക്കായി കളമശ്ശേരി മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയിട്ടുണ്ട്.

ആറ് ഫയർ എൻജിനുകള്‍ സ്ഥലത്തെത്തി മണിക്കൂറുകളോളം പരിശ്രമിച്ചാണ് തീ നിയന്ത്രണവിധേയമാക്കാൻ ശ്രമിക്കുന്നത്. ഓയില്‍ കമ്പനിയായതിനാല്‍ തീ അതിവേഗം പടർന്നത് രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയായി. അപകടകാരണം വ്യക്തമല്ലെങ്കിലും ഷോർട്ട് സർക്യൂട്ടാണോ അതോ മറ്റ് സാങ്കേതിക തകരാറുകളാണോ എന്ന് ഫയർ ഫോഴ്‌സും പോലീസും അന്വേഷിച്ചു വരികയാണ്.

SUMMARY: Fire breaks out at oil company in Edayar, Kochi; one killed

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

യാത്രക്കാർ ശ്രദ്ധിക്കുക; കേരളത്തിൽ പരശുറാം ഉൾപ്പെടെ നിരവധി ട്രെയിനുകൾ വൈകിയോടുന്നു; രണ്ട് സർവീസുകൾ ഭാഗികമായി റദ്ദാക്കി

കൊച്ചി: കളമശേരി റെയിൽവേ സ്റ്റേഷനിൽ സിഗ്നൽ ജോലികൾ നടക്കുന്നതിനാൽ കേരളത്തിൽ ഇന്ന്...

2026ലെ ബലോൺ ദി ഓർ പു​ര​സ്‌​കാ​രം ഹാ​രി കെ​യ്‌​നി​ന്; 25 വർഷങ്ങൾക്കുശേഷം നേട്ടം സ്വന്തമാക്കുന്ന ആദ്യ ഇംഗ്ലീഷ് താരം

ല​ണ്ട​ൻ: ബാ​ല​ൺ ഡി ​ഓ​ർ 2026 പു​ര​സ്‌​കാ​ര​ച്ച​ട​ങ്ങി​ൽ തി​ള​ങ്ങി ബാ​ഴ്‌​സ​ലോ​ണ താ​ര​ങ്ങ​ൾ....

ചേരാനല്ലൂര്‍ വാഹനാപകടം: ജഡ്ജിയെ ചോദ്യം ചെയ്തു

കൊച്ചി: ചേരാനല്ലൂര്‍ വാഹനാപകട കേസില്‍ അപകടമുണ്ടാക്കിയ 17കാരന്റെ ജാമ്യം റദ്ദാക്കാന്‍ നടപടികളുമായി...

ചുഴലിക്കാറ്റ് ‘അർണബ്’ തീരത്തേക്ക്; ഒഡിഷയിലും ആന്ധ്രയിലും ജാഗ്രത, സ്കൂളുകൾക്ക് അവധി

വിശാഖപട്ടണം/ഭുവനേശ്വർ: ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ‘അർണബ്’ ചുഴലിക്കാറ്റ് അതിതീവ്ര ചുഴലിക്കാറ്റായി ശക്തിപ്രാപിച്ചതോടെ...

കുന്ദലഹള്ളി കേരളസമാജം ഭാരവാഹികൾ

ബെംഗളൂരു: കുന്ദലഹള്ളി കേരള സമാജത്തിന്റെ 2026-28 വർഷങ്ങളിലേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു. വാർഷിക...

ബെംഗളൂരുവിൽ മദ്യപിച്ച് വാഹനമോടിച്ച 369 പേർക്കെതിരെ നടപടി; പരിശോധന ശക്തമാക്കി ട്രാഫിക് പോലീസ്

ബെംഗളൂരു: നഗരത്തിൽ റോഡപകടങ്ങൾ കുറയ്ക്കുന്നതിനും ഗതാഗതനിയമങ്ങൾ കർശനമായി നടപ്പാക്കുന്നതിനുമായി ട്രാഫിക് പോലീസ്...

കർണാടകയിൽ ശക്തമായ കാറ്റിന് സാധ്യത; ദക്ഷിണ ഉൾനാടൻ ജില്ലകളിൽ യെല്ലോ അലർട്ട്

ബെംഗളൂരു: കർണാടകയുടെ വിവിധ ഭാഗങ്ങളിൽ ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ളതായി കാലാവസ്ഥാ...

തമിഴ്നാട്ടിലെ തേനിയിൽ ജയിൽ ജീവനക്കാരനെ ആക്രമിച്ച് 17 തടവുകാർ ചാടി; അതിർത്തികളിൽ അതീവ ജാഗ്രത

ചെന്നൈ: തമിഴ്‌നാട്ടിലെ തേനിയില്‍ 17 തടവുകാര്‍ ജയില്‍ ചാടി. ആണ്ടിപെട്ടിയിലെ ജില്ലാ...

Related Articles

Popular Categories