ഖേദം പ്രകടിപ്പിച്ച്‌ മാപ്പെഴുതി നല്‍കി; തൃശൂര്‍ കോര്‍പ്പറേഷൻ കൗണ്‍സിലറെ കോണ്‍ഗ്രസില്‍ തിരിച്ചെടുക്കും

തൃശൂര്‍: കോണ്‍ഗ്രസിനെതിരെ ഗുരുതര ആരോപണം ഉന്നയിച്ചതിനെത്തുടര്‍ന്ന് സസ്‌പെന്‍ഷനിലായ തൃശൂര്‍ കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ ലാലി ജെയിംസ് കെപിസിസിക്ക് മാപ്പ് എഴുതി നല്‍കി. കെപിസിസി നേതൃത്വം ഇത് പരിഗണിച്ച ശേഷം നടപടി സ്വീകരിക്കും. സസ്‌പെന്‍ഷന്‍ പിന്‍വലിച്ച്‌ ലാലി ജെയിംസിനെ കോണ്‍ഗ്രസില്‍ തിരിച്ചെടുക്കുമെന്നാണ് സൂചന.

തിരഞ്ഞെടുപ്പിന് മുമ്പ് പാര്‍ട്ടിയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുക ലക്ഷ്യമിട്ടാണ് കോണ്‍ഗ്രസിന്റെ നീക്കം. ശക്തമായ ത്രികോണ മത്സരം നടക്കുന്ന തൃശൂരില്‍ തിരിച്ചടി ഉണ്ടാകുന്ന എല്ലാ സാധ്യതകളും ഇല്ലാതാക്കുന്നതിന്റെ ഭാഗമായിട്ടാണ് ലാലി ജെയിംസിനെ പാര്‍ട്ടിയില്‍ തിരിച്ചെടുക്കാന്‍ നീക്കം നടക്കുന്നത്.

യുഡിഎഫ് സ്ഥാനാര്‍ഥി രാജന്‍ പല്ലന്റെ പ്രചാരണത്തില്‍ സജീവമാകാന്‍ പാര്‍ട്ടി ലാലി ജെയിംസിനോട് ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്. താന്‍ ഉള്‍പ്പെടെയുള്ള മുതിര്‍ന്ന കൗണ്‍സിലര്‍മാരെ തഴഞ്ഞ്, ആദ്യ തവണ ജയിച്ച ഡോ. നിജി ജസ്റ്റിനെ മേയര്‍ ആക്കിയതോടെയാണ് ലാലി ജെയിംസ് കോണ്‍ഗ്രസിനേട് ഇടഞ്ഞത്.

തൃശൂരില്‍ മേയറെ നിശ്ചയിച്ചത് പണമിടപാടിന്റെ ഭാഗമായാണെന്നും കെ.സി വേണുഗോപാലിനും ഇതില്‍ പങ്കുണ്ടെന്നും ലാലി ജെയിംസ് ആരോപിച്ചിരുന്നു. തുടര്‍ന്ന് ലാലി ജെയിംസിനെ പാര്‍ട്ടിയില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്യുകയായിരുന്നു.

SUMMARY: Expressing regret and issuing a written apology; Thrissur Corporation Councilor to be reinstated in Congress

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

‘അഭിമന്യു വധക്കേസ് നടപടികള്‍ അടച്ചിട്ട മുറിയില്‍ വേണം’; കോടതിയെ സമീപിച്ച്‌ പ്രതികള്‍

തിരുവനന്തപുരം: എസ്‌എഫ്‌ഐ പ്രവര്‍ത്തകന്‍ അഭിമന്യു വധക്കേസിലെ നടപടികള്‍ അടച്ചിട്ട മുറിയില്‍ വേണമെന്ന്...

പവര്‍കട്ട് പ്രതിസന്ധി: യൂണിറ്റിന് 30 രൂപ നിരക്കില്‍ വൈദ്യുതി വാങ്ങാന്‍ കെഎസ്‌ഇബി

തിരുവനന്തപുരം: പവര്‍കട്ട് പ്രതിസന്ധി പരിഹരിക്കാന്‍ കടുത്ത നടപടിയുമായി സര്‍ക്കാര്‍. നാഷണല്‍ തെര്‍മല്‍...

ഹൊറമാവിലെ സെപ്റ്റോ സ്റ്റോറിന് 15,000 രൂപ പിഴ; മാലിന്യം വേർതിരിക്കാത്തതിന് നടപടി

ബെംഗളൂരു: മാലിന്യസംസ്കരണ ചട്ടങ്ങൾ പാലിക്കാത്തതിനെതിരെ നഗരത്തിൽ നടപടി ശക്തമാക്കുന്നതിന്റെ ഭാഗമായി ഹൊറമാവിലെ...

റാ​പ്പി​ഡോ ബൈ​ക്ക് ടാ​ക്സി​യി​ൽ ബ​സ് ഇ​ടി​ച്ച് യു​വ​തിക്ക് ദാരുണാന്ത്യം

ഹൈ​ദ​രാ​ബാ​ദ്: റാ​പ്പി​ഡോ ബൈ​ക്ക് ടാ​ക്സി​യി​ൽ ബ​സ് ഇ​ടി​ച്ച് യു​വ​തി​ക്ക് ദാ​രു​ണാ​ന്ത്യം. ഹൈ​ദ​രാ​ബാ​ദ്...

മണിപ്പൂരില്‍ വീണ്ടും ആക്രമണം; കുക്കി-സോ വിഭാഗത്തിലെ രണ്ട് സ്ത്രീകള്‍ അടക്കം നാല് പേര്‍ കൊല്ലപ്പെട്ടു

ഇംഫാല്‍: മണിപ്പൂരില്‍ വീണ്ടും ആക്രണം നടന്നതായി റിപ്പോര്‍ട്ട്. ഞായറാഴ്ച നാഗാ ഭൂരിപക്ഷ...

ബാലവേല; ബെംഗളൂരുവിൽ 6,076 സ്ഥാപനങ്ങളിൽ പരിശോധന, 529 കുട്ടികളെ രക്ഷപ്പെടുത്തി

ബെംഗളൂരു: ബാലവേലയ്ക്കെതിരെ ബെംഗളൂരു നഗരത്തിൽ പോലീസ്-തൊഴിൽവകുപ്പ് സംയുക്തമായി നടത്തിയ വൻ പരിശോധനയിൽ...

ഉദയനഗർ അയ്യപ്പക്ഷേത്രം ഭാരവാഹികൾ

ബെംഗളൂരു: ഉദയനഗർ അയ്യപ്പക്ഷേത്രസമിതി ജനറൽബോഡി യോഗത്തിൽ 2026-27 വർഷത്തേക്കുള്ള ഭാരവാഹികളെയും എക്സിക്യുട്ടീവ്...

ഓണം എല്ലാ മനുഷ്യരെയും ഒന്നിപ്പിക്കുന്നു; മന്ത്രി ബിന്ദു കൃഷ്ണ

ബെംഗളൂരു: ഓണം മലയാളികളെ പരസ്പരം ഒരുമിപ്പിക്കുന്ന ഉത്സവമാണെന്നും പങ്കു വെക്കലിന്റെ, സ്നേഹത്തിന്റെ...

Related Articles

Popular Categories