ഹോർമുസ് കടലിടുക്ക് തുറന്നില്ലെങ്കിൽ ഇറാന്റെ എണ്ണപ്പാടങ്ങളും പവർ പ്ലാന്റുകളും തകര്‍ക്കും-ഭീഷണിയുമായി ട്രംപ്

വാഷിങ്ടൺ: യുദ്ധം അവസാനിപ്പിക്കാൻ അടുത്തുതന്നെ ഒരു കരാറിലെത്തിയില്ലെങ്കിൽ ഇറാന്റെ ഖാർഗ് ദ്വീപ് ഉൾപ്പെടെയുള്ളവ തകർക്കുമെന്ന് യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഭീഷണി. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിൽ പങ്കുവെച്ച പോസ്റ്റിലൂടെയാണ് ട്രംപിൻ്റെ ഭീഷണി. ഇറാനിലെ പുതിയതും വിവേകപൂർണവുമായ ഭരണകൂടവുമായി ചർച്ചകൾ നടത്തിവരികയാണെന്നും അദ്ദേഹം ട്രൂത്ത് സോഷ്യലിലൂടെ അവകാശപ്പെട്ടു.

ചർച്ചകളിൽ പുരോഗതിയുണ്ടെന്നും ഉടമ്പടി ഉണ്ടാകാൻ സാധ്യതയുണ്ടെന്നും ഇത് പാലിക്കാത്ത പക്ഷം ഇറാന്റെ വൈദ്യുതി നിലയങ്ങൾ, എണ്ണപ്പാടങ്ങൾ, ഖാർഗ് ഐലൻഡ് എന്നിവ പൂർണ്ണമായും തകർക്കുമെന്നും അദ്ദേഹം ഭീഷണിപ്പെടുത്തി. ഇതുവരെ ലക്ഷ്യം വെക്കാത്ത ശുദ്ധജല വിതരണത്തിനുള്ള ഡീസലൈനേഷൻ പ്ലാന്റുകളും ആക്രമിക്കപ്പെട്ടേക്കാം. കഴിഞ്ഞ 47 വർഷമായി ഇറാൻ ഭരണകൂടം നടത്തിവരുന്ന ഭീകരതയ്ക്കിരയായ യു എസ് ഉദ്യോഗസ്ഥർക്കുള്ള പ്രതികാരമായിരിക്കും ഇതെന്നും ട്രംപ് കൂട്ടിച്ചേർത്തു.

നേരത്തെ ഇറാനിലെ തന്ത്രപ്രധാനമായ ഖാർഗ് ഐലൻഡ് പിടിച്ചെടുത്ത് അവിടുത്തെ എണ്ണയുടെ നിയന്ത്രണം ഏറ്റെടുക്കുന്നതിനെക്കുറിച്ചും ട്രംപ് സൂചനകൾ നൽകിയിരുന്നു. ഹൊർമുസ് കടലിടുക്ക് ഉടനടി വ്യാപാരത്തിനായി തുറന്നുകൊടുക്കണമെന്നും ട്രംപ് ആവർത്തിച്ച് ആവശ്യപ്പെടുന്നുണ്ട്.
SUMMARY: Trump threatens to destroy Iran’s oil fields and power plants if the Strait of Hormuz is not opened

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

സ്വർണവിലയില്‍ വീണ്ടും വൻ വർധനവ്

തിരുവനന്തപുരം: കേരളത്തിൽ സ്വർണവിലയില്‍ വീണ്ടും വൻ വർധനവ്. തുടർച്ചയായ ആറാം ദിവസവും...

ശബരിമല സ്വര്‍ണകൊള്ള; മുൻ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് പി.എസ്. പ്രശാന്ത് എസ്‌ഐടി കസ്റ്റഡിയില്‍

തിരുവനന്തപുരം: ശബരിമല സ്വർണകൊള്ള കേസുമായി ബന്ധപ്പെട്ട് മുൻ തിരുവിതാംകൂർ ദേവസ്വം ബോർഡ്...

നടപ്പാതകളിലൂടെ വാഹനമോടിച്ചാൽ 5,000 രൂപ പിഴ ചുമത്തണമെന്ന് മന്ത്രി കൃഷ്ണ ബൈരെ ഗൗഡ

ബെംഗളൂരു: ബെംഗളൂരുവിൽ നടപ്പാതകളിലൂടെ വാഹനമോടിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് കർണാടക റവന്യൂ...

വിദ്യ ബാലകൃഷ്ണൻ എംഎല്‍എക്ക് മന്ത്രി പദവി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; രണ്ട് പേര്‍ പിടിയില്‍

കോഴിക്കോട്: പ്രിയങ്ക ഗാന്ധി എംപിയുടെ ഓഫീസിന്റെ പേരില്‍ മന്ത്രിസ്ഥാനം വാഗ്ദാനം ചെയ്ത്...

സ്മൈൽ ബെംഗളൂരു ഉദ്ഘാടനവും കുടുംബസംഗമവും ഓഗസ്റ്റ് 9ന്

ബെംഗളൂരു: ചിക്കബാനവാര കേന്ദ്രീകരിച്ച് ആരംഭിക്കുന്ന സാംസ്കാരിക-ജീവകാരുണ്യ സംഘടനയായ സ്മൈൽ ബെംഗളൂരു ചാരിറ്റബിൾ...

സഹപാഠികളുടെ ചിത്രങ്ങൾ മോ​ര്‍​ഫ് ചെ​യ്ത് പ്ര​ച​രി​പ്പി​ച്ചു; എം​ബി​ബി​എ​സ് വി​ദ്യാ​ര്‍​ഥി പി​ടി​യി​ല്‍

തി​രു​വ​ന​ന്ത​പു​രം: പെ​ണ്‍​കു​ട്ടി​ക​ളു​ടെ ചി​ത്രം മോ​ര്‍​ഫ് ചെ​യ്ത് പ്ര​ച​രി​പ്പി​ച്ച എം​ബി​ബി​എ​സ് വി​ദ്യാ​ര്‍​ഥി പി​ടി​യി​ല്‍....

ബിലേക്കഹള്ളി മണികണ്ഠ സേവാസമിതിക്ക് നോർക്ക റൂട്സ് അംഗീകാരം

ബെംഗളൂരു: ബിലേക്കഹള്ളി മണികണ്ഠ സേവാസമിതിക്ക് കേരള സർക്കാരിന്റെ നോർക്ക റൂട്സ് അംഗീകാരം....

സ്കൂൾ ബസിന് മുകളിലേക്ക് മരം വീണ് അഞ്ചുവയസുകാരി മരിച്ചു; രണ്ട് കുട്ടികൾക്ക് ഗുരുതര പരുക്ക്

ബെംഗളൂരു: ദക്ഷിണ കന്നഡ ജില്ലയിലെ ബന്ത്വാൾ താലൂക്കിൽ സ്കൂൾ ബസിന് മുകളിലേക്ക്...

Related Articles

Popular Categories