നീറ്റ് ചോദ്യപേപ്പർ ചോർച്ച; മുഖ്യ സൂത്രധാരൻ അറസ്റ്റിൽ,​ പിടിയിലായത് പരീക്ഷാ നടത്തിപ്പ് ചുമതലയുണ്ടായിരുന്ന കെമിസ്ട്രി പ്രൊഫസർ

ന്യൂഡൽഹി: നീ​റ്റ് ചോ​ദ്യ​പേ​പ്പ​ർ ചോ​ർ​ച്ചാ കേ​സി​ൽ മു​ഖ്യ സൂ​ത്ര​ധാ​ര​നെ സി​ബി​ഐ അ​റ​സ്റ്റ് ചെ​യ്തു. മ​ഹാ​രാ​ഷ്ട്ര ലാ​ത്തൂ​ർ സ്വ​ദേ​ശി​യും കെമിസ്ട്രി അ​ധ്യാ​പ​ക​നു​മാ​യ പി.​വി.​കു​ൽ​ക്ക​ർ​ണി​യാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. പൂ​നെ​യി​ൽ നി​ന്നാ​ണ് ഇ​യാ​ളെ സി​ബി​ഐ സം​ഘം അ​റ​സ്റ്റ് ചെ​യ്ത​ത്. നാഷണൽ ടെസ്റ്റിംഗ് ഏജൻസിക്ക് വേണ്ടി പരീക്ഷ നടപടികളിൽ പങ്കാളിയായിരുന്ന ഇയാൾക്ക് ചോദ്യപേപ്പർ കൈകാര്യം ചെയ്യാനും അനുമതി ഉണ്ടായിരുന്നതായി സി.ബി.ഐ അറിയിച്ചു

വർഷങ്ങളായി ചോദ്യപേപ്പർ തയ്യാറാക്കുന്ന പാനലിൽ ഇയാൾ അംഗമായിരുന്നു. ഏപ്രിൽ അവസാനം പൂനെയിലെ വസതിയിൽ വച്ച് കുൽക്കർണി വിദ്യാർത്ഥികൾക്ക് സ്പെഷ്യൽ കോച്ചിംഗ് ക്ലാസുകൾ നൽകിയതായി സി.ബി.ഐ പറയുന്നു. കേസിൽ നേരത്തെ അറസ്റ്റിലായ മറ്റൊരു പ്രതി മനിഷ വാഗ്മരെയുടെ സഹായം ലഭിച്ചതായും സി.ബി.ഐ അറിയിച്ചു. ക്ലാസുകളിൽ നൽകിയ ചോദ്യങ്ങളും ഓപ്ഷനുകളും ശരിയായ ഉത്തരങ്ങളും നീറ്റ് പരീക്ഷയിലെ യഥാർത്ഥ ചോദ്യപേപ്പറുമായി സാമ്യമുള്ളതാണെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി.

രാജ്യത്തെ വിവിധ കേന്ദ്രങ്ങളിൽ നടത്തിയ റെയ്ഡിലൂടെയാണ് ചോദ്യപേപ്പർ ചോ‌ർച്ചയിൽ കുൽക്കർണിയുടെ പങ്കാളിത്തം സി.ബി.ഐ കണ്ടെത്തിയത്. പരിശോധനകളിൽ ഇലക്ട്രോണിക് ഉപകരണങ്ങളടക്കം പിടിച്ചെടുത്തിരുന്നു. ഇവയുടെ ഫോറൻസിക് പരിശോധന നടന്നുവരികയാണ്,​

കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ പരാതിയിൽ മേയ് 12നാണ് ചോദ്യപേപ്പർ ചോർച്ചയിൽ സി.ബി.ഐ കേസെടുക്കുകയും പ്രത്യേക സംഘത്തിന്റെ നേതൃത്വത്തിൽ അന്വേഷണം ആരംഭിക്കുകയും ചെയ്തത്. മേയ് 14ന് ജയ്പുർ, ഗുരുഗ്രാം, നാസിക്, പൂനെ എന്നിവിടങ്ങളിൽ നിന്നായി ഏഴുപേരെ സി.ബി.ഐ അറസ്റ്റ് ചെയ്തിരുന്നു. ഇതിൽ അഞ്ചുപേരെ കോടതി മുൻപാകെ ഹാജരാക്കിയിരുന്നു. ഇവരെ കോടതി ഏഴ് ദിവസത്തേക്ക് കസ്റ്റഡിയിൽ വിട്ടിട്ടുണ്ട്. മറ്റ് രണ്ടുപേരെ ഉടൻതന്നെ കോടതിയിൽ ഹാജരാക്കും.

മേയ് മൂന്നിന് നടന്ന നീറ്റ് പരീക്ഷയാണ് കഴിഞ്ഞ ദിവസം പേപ്പർ ചോർച്ചയെത്തുടർന്ന് റദ്ദാക്കിയത്. 22.79 ലക്ഷം വിദ്യാർത്ഥികളാണ് ഇത്തവണ പരീക്ഷ എഴുതിയത്. നീറ്റിന്റെ 13 വർഷത്തെ ചരിത്രത്തിൽ ആദ്യമായാണ് പരീക്ഷ പൂർണ്ണമായും റദ്ദാക്കേണ്ടി വന്നത്. കേസുമായി ബന്ധപ്പെട്ട് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി ഇതുവരെ ഏഴ് പേരെ സി ബി ഐ അറസ്റ്റ് ചെയ്തിട്ടുണ്ട്.

അതേസമയം, പരീക്ഷാ ക്രമക്കേടുകൾ തടയുന്നതിന്റെ ഭാഗമായി അടുത്ത വർഷം മുതൽ നീറ്റ് പരീക്ഷ ഓൺലൈൻ രീതിയിൽ (സി ബി ടി) നടത്തുമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ അറിയിച്ചു. റദ്ദാക്കിയ പരീക്ഷയുടെ പുനർപരീക്ഷ ജൂൺ 21 ന് നടക്കും. എൻ ടി എ യുടെ പ്രവർത്തനങ്ങളിൽ സുതാര്യത ഉറപ്പാക്കണമെന്നും പരീക്ഷാ നടത്തിപ്പിൽ വികേന്ദ്രീകൃതമായ സംവിധാനം വേണമെന്നും ആവശ്യപ്പെട്ട് ഐ എം എ രംഗത്തെത്തിയിട്ടുണ്ട്.
SUMMARY: NEET question paper leak; Main mastermind arrested,

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

യുക്രെയ്‌നിലെ കപ്പല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട അഖില്‍ ജോയലിൻ്റെ ഭൗതിക ശരീരം വീട്ടിലെത്തിച്ചു

കാസറഗോഡ്: യുക്രെയ്‌നില്‍ ചരക്കുകപ്പലിന് നേരേയുണ്ടായ റഷ്യൻ ആക്രമണത്തില്‍ കൊല്ലപ്പെട്ട കാസറഗോഡ് വെള്ളരിക്കുണ്ട്...

കണ്ണൂരിൽ ബസ് മറിഞ്ഞ് അപകടം; നിരവധി പേർക്ക് പരുക്ക്

കണ്ണൂർ: കല്ല്യാശേരിയില്‍ ദേശീയപാതയില്‍ സ്വകാര്യ ബസ് മറിഞ്ഞ് നിരവധി യാത്രക്കാർക്ക് പരുക്കേറ്റു....

തമിഴ്‌നാട്ടില്‍ വന്‍ പ്രഖ്യാപനങ്ങളുമായി വിജയ്; കുടുംബങ്ങള്‍ക്ക് മൂന്ന് സിലിണ്ടറുകള്‍ സൗജന്യം

ചെന്നൈ: തമിഴ്നാട് വമ്പൻപ്രഖ്യാപനങ്ങളുമായി ടിവികെ സർക്കാർ. പ്രതിവർഷം മൂന്ന് ഗ്യാസ് സിലിണ്ടറുകള്‍...

റെയില്‍വേ ഡിവിഷന്‍ വിഭജനത്തില്‍ വന്‍ പ്രതിഷേധം: പാലക്കാട് ഡിവിഷന്‍ ഓഫീസ് ഉപരോധിച്ച്‌ ഡി.വൈ.എഫ്.ഐ

പാലക്കാട്: റെയില്‍‌വേ ഡിവിഷൻ വെട്ടിമുറിച്ച കേന്ദ്ര സര്‍ക്കാർ തീരുമാനത്തില്‍ പ്രതിഷേധിച്ച്‌ ഡി.വൈ.എഫ്.ഐ...

കൊടുവള്ളിയില്‍ 12 കാരനെ മോഷണക്കുറ്റം ആരോപിച്ച്‌ മര്‍ദിച്ച സംഭവം; മുഖ്യപ്രതി വിദേശത്തേക്ക് കടന്നു

കോഴിക്കോട്: കൊടുവള്ളിയില്‍ 12 കാരനെ മോഷണക്കുറ്റം ആരോപിച്ച്‌ മർദിച്ച സംഭവത്തില്‍ മുഖ്യപ്രതി...

സ്വർണവിലയില്‍ വൻ വർധനവ്

തിരുവനന്തപുരം: കേരളത്തിൽ സ്വർണവിലയില്‍ വൻ വർധനവ്. ഗ്രാമിന് 80 രൂപ ഉയർന്നതോടെ...

ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറി; കാസറഗോഡ് ഡിഎഫ്‌ഒക്കെതിരെ കേസ്

കാസറഗോഡ്: ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയില്‍ കാസറഗോഡ് ഡിഎഫ്‌ഒ ജോസ്...

വോട്ടർപട്ടിക പുതുക്കൽ: കർണാടകയിൽ 43.8 ലക്ഷം പേർക്ക് നോട്ടീസ്

ബെംഗളൂരു: കർണാടകയിലെ പ്രത്യേക തീവ്ര വോട്ടർപട്ടിക പുതുക്കലിന്റെ ഭാഗമായി 43.8 ലക്ഷം...

Related Articles

Popular Categories