പോക്സോ കേസ്; കേന്ദ്രസഹമന്ത്രി ബണ്ടി സഞ്ജയ് കുമാറിന്റെ മകൻ അറസ്റ്റിൽ

ഹൈദരാബാദ്: പതിനേഴുകാരിയായ പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ കേന്ദ്ര ആഭ്യന്തരസഹമന്ത്രി ബണ്ടി സഞ്ജയ് കുമാറിന്റെ മകന്‍ ബണ്ടി സായ് ബഗീരഥ് അറസ്റ്റില്‍. തെലങ്കാന ഹൈക്കോടതി ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ ശനിയാഴ്ച വൈകിട്ടോടെയാണ് അറസ്റ്റുണ്ടായത്.

പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയതായി സൈബരാബാദ് പോലീസ് കമ്മിഷണർ രമേഷ് റെഡ്ഡി അറിയിച്ചു. തുടർന്ന് ഇയാളെ പേട്ട് ബഷീറാബാദ് പോലീസ് സ്‌റ്റേഷനിലേക്ക് കൊണ്ടുപോയി. ചോദ്യംചെയ്യലിനും വൈദ്യപരിശോധനയ്ക്കും ശേഷം കോടതിയിൽ ഹാജരാക്കുമെന്ന് പോലീസ് അറിയിച്ചു.

അതേസമയം മകനെ അഭിഭാഷകൻ മുഖേന പോലീസിന് കൈമാറുകയായിരുന്നുവെന്ന് മന്ത്രി സഞ്ജയ് കുമാർ പ്രസ്താവനയിൽ അറിയിച്ചു. താൻ നിയമത്തെയും നിയമസംവിധാനത്തെയും ബഹുമാനിക്കുന്നെന്നും പദവിക്കും ബന്ധത്തിനും അതീതമായി എല്ലാവരും നിയമത്തിന് മുന്നിൽ തുല്യരാണെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.

പതിനേഴുകാരിയുടെ അമ്മയുടെ പരാതിയിൽ മേയ് എട്ടാംതീയതിയാണ് 25 വയസ്സുകാരനായ ബഗീരഥിനെതിരേ പോക്‌സോ പ്രകാരവും ഭാരതീയ ന്യായ സംഹിതയിലെ വിവിധ വകുപ്പുകൾ പ്രകാരവും കേസ് രജിസ്റ്റർ ചെയ്തത്. 2025 ഒക്ടോബർ-ഡിസംബർ മാസങ്ങൾക്കിടെയിൽ ബഗീരഥ്, പെൺകുട്ടിയെ ലൈംഗികാതിക്രമത്തിന് വിധേയയാക്കിയെന്നാണ് പരാതി.
SUMMARY: POCSO case: Union Minister of State Bundy Sanjay Kumar’s son arrested

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

അട്ടപ്പാടി മധു വധക്കേസ്: സര്‍ക്കാര്‍ സുപ്രീംകോടതിയില്‍

തിരുവനന്തപുരം: അട്ടപ്പാടി മധു വധക്കേസിലെ പ്രതികളുടെ ശിക്ഷ വർദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന...

പ്രവാസി മലയാളി അസോസിയേഷൻ കർണാടക മാറത്തഹള്ളി ശാഖ ഉദ്ഘാടനം

ബെംഗളൂരു: പ്രവാസി മലയാളി അസോസിയേഷൻ കർണാടകയുടെ മാറത്തഹള്ളി ശാഖയുടെ ഔദ്യോഗിക ഉദ്ഘാടനം...

അമേരിക്കയില്‍ വാഹനാപകടത്തില്‍ ഇന്ത്യൻ യുവതിക്ക് ദാരുണാന്ത്യം

ഹൈദരാബാദ്: അമേരിക്കയിലുണ്ടായ ദാരുണമായ വാഹനാപകടത്തില്‍ തെലങ്കാന സ്വദേശിയായ യുവതി കൊല്ലപ്പെട്ടു. തെലങ്കാനയിലെ...

കർണാടകയിൽ അഞ്ച് ഐ.എ.എസ് ഉദ്യോഗസ്ഥർക്ക് സ്ഥലംമാറ്റം

ബെംഗളൂരു: സംസ്ഥാനത്ത് അഞ്ച് മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥരെ സ്ഥലംമാറ്റി പുതിയ ചുമതലകൾ...

നീതി നിഷേധം മൂലം ജനാധിപത്യം കൊല ചെയ്യപ്പെടുന്നു: അഡ്വ. പി. ഉസ്‌മാൻ

ബെംഗളൂരു: നീതി നിഷേധം ജനാധിപത്യ ധ്വംസനമാണെന്നും നീതി തേടാനുള്ള അവകാശം പോലും...

കാപ്പാ കേസ് പ്രതിയായ ബി.ജെ.പി കൗണ്‍സിലര്‍ സുഗതന്റെ വ്യാജ ഒപ്പ് വിവാദം; പ്രാഥമിക അന്വേഷണം ആരംഭിച്ച്‌ പോലീസ്

തിരുവനന്തപുരം: കാപ്പ കേസില്‍ ജയിലില്‍ കഴിയുന്ന തിരുവനന്തപുരം നഗരസഭ ബി.ജെ.പി കൗണ്‍സിലർ...

കൊച്ചിയില്‍ സ്പായില്‍ ജോലി വാഗ്ദാനം ചെയ്ത് യുവതിയെ കൂട്ട ബലാത്സംഗം ചെയ്തു; രണ്ട് പ്രതികള്‍ റിമാന്‍ഡിൽ

കൊച്ചി: കളമശ്ശേരിയില്‍ സ്പായില്‍ ജോലി വാഗ്ദാനം ചെയ്ത് വിളിച്ചുവരുത്തി യുവതിയെ ലഹരി...

കൈക്കൂലി വാങ്ങുന്നതിനിടെ പോലീസ് കോൺസ്റ്റബിൾ ലോകായുക്തയുടെ പിടിയിൽ

ബെംഗളൂരു: ജാമ്യത്തിലിറങ്ങിയ പ്രതിയിൽ നിന്ന് കൈക്കൂലി വാങ്ങുന്നതിനിടെ പോലീസ് കോൺസ്റ്റബിൾ ലോകായുക്തയുടെ...

Related Articles

Popular Categories