മെറ്റയിൽ വീണ്ടും കൂട്ടപ്പിരിച്ചുവിടൽ; 8,000 ജീവനക്കാർക്ക് ജോലി നഷ്ടമാകും

സിംഗപ്പൂർ: മെറ്റാ പ്ലാറ്റ്‌ഫോംസ് (ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, വാട്സ്ആപ്പ് എന്നിവയുടെ മാതൃ കമ്പനി) ആഗോളതലത്തിൽ വീണ്ടും വൻതോതിൽ ജീവനക്കാരെ പിരിച്ചുവിടുന്നു. ചെലവ് ചുരുക്കലിന്റെയും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മേഖലയിലെ നിക്ഷേപങ്ങളുടെയും ഭാഗമായി അയ്യായിരത്തിലധികം (ഏകദേശം 8,000) ജീവനക്കാരെ ഒഴിവാക്കാനാണ് മെറ്റയുടെ തീരുമാനം.

കമ്പനിയുടെ ചീഫ് പീപ്പിൾ ഓഫീസറായ ജാനെൽ ഗെയിൽ ജീവനക്കാർക്ക് അയച്ച ആഭ്യന്തര മെമ്മോ പ്രകാരം, മെറ്റ 10 ശതമാനം ജീവനക്കാരെ പിരിച്ചുവിടാൻ ഒരുങ്ങുന്നതായാണ് സൂചന. ഇതിലൂടെ ഏകദേശം 8,000 ജീവനക്കാർക്ക് ജോലി നഷ്‌ടപ്പെടാൻ സാധ്യത ഉണ്ടെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഇതിന്റെ ഭാഗമായി സിംഗപ്പൂരിൽ നിന്നും പിരിച്ചുവിടൽ നടപടികൾ ആരംഭിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. പുലർച്ചെ 4 മണിക്ക് ജീവനക്കാർക്ക് ഇമെയിൽ സന്ദേശത്തിലൂടെ ജോലി നഷ്ടപ്പെട്ട വിവരം എച്ച്.ആർ വിഭാഗം അറിയിച്ചതായുള്ള വാര്‍ത്തകള്‍ പുറത്തുവന്നു.

പിരിച്ചുവിടൽ ചെലവ് ചുരുക്കലിനല്ല പകരം ഉത്പാദനക്ഷമത വർധിപ്പിക്കുന്നതിന് വേണ്ടിയാണെന്ന് എച്ച്ആർ മേധാവിയുടെ ആഭ്യന്തര മെമ്മോയിൽ പറയുന്നു.

മെറ്റയുടെ എഞ്ചിനീയറിംഗ്, പ്രൊഡക്ട് ടീമുകളെയാണ് ഈ തീരുമാനം ഏറ്റവും കൂടുതൽ ബാധിക്കുക. തൊഴിൽ നഷ്ടപ്പെടുന്നവർക്ക് പുറമെ, നിലവിലുള്ള 7,000 ഓളം ജീവനക്കാരെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അധിഷ്ഠിത പ്രോജക്റ്റുകളിലേക്ക് മാറ്റാനും കമ്പനി തീരുമാനിച്ചിട്ടുണ്ട്. ഇതോടൊപ്പം കമ്പനിയിൽ നിലവിലുണ്ടായിരുന്ന 6,000 ഒഴിവുകൾ ഇനി നികത്തേണ്ടതില്ലെന്നും മെറ്റ തീരുമാനിച്ചു. ഇതോടെ ആകെ 14,000 തസ്തികകളാണ് മെറ്റയിൽ നിന്ന് ഇല്ലാതാകുന്നത്.

ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ കടന്നുകയറ്റത്തോടെ 2026ൽ ആഗോള ഐ.ടി മേഖല കടുത്ത പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. ‘Layoffs.fyi’ എന്ന വെബ്‌സൈറ്റിന്റെ കണക്കനുസരിച്ച് ഈ വർഷം ഇതുവരെ മാത്രം 144 കമ്പനികളിൽ നിന്നായി 1,10,223 ടെക് ജീവനക്കാർക്ക് ജോലി നഷ്ടപ്പെട്ടിട്ടുണ്ട്. ഒറാക്കിൾ 30,000 ഓളം തസ്തികകൾ വെട്ടിക്കുറക്കുന്നു. ആമസോൺ ഈ വർഷം 16,000 പേരെ ഒഴിവാക്കാൻ പദ്ധതിയിടുന്നുണ്ട്.
SUMMARY: Meta plans to job cut; 8,000 employees will lose their jobs

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

സിഗ്നലിൽ നിർത്തിയ ബൈക്കിലേക്ക് കാർ ഇടിച്ചു; 33കാരനായ യുവാവിന് ദാരുണാന്ത്യം

ബെംഗളൂരു: കഗ്ഗദാസപുര മെയിൻ റോഡിലെ വിജ്ഞാനനഗർ സിഗ്നലിൽ ഉണ്ടായ വാഹനാപകടത്തിൽ 33കാരനായ...

തിരുവോണ നാളിൽ  വ്യാപക മഴക്ക് സാധ്യത; 6 ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. തിരുവോണദിനത്തിലും മഴ ശക്തമാകുമെന്നാണ് മുന്നറിയിപ്പ്....

എംഎംഎ മീലാദ് ആഘോഷത്തിന് നാളെ തുടക്കം

ബെംഗളൂരു: മലബാർ മുസ്‌ലിം അസോസിയേഷൻ മീലാദ് ആഘോഷത്തിന് നാളെ തുടക്കം കുറിക്കും.മൈസൂർ...

തിപ്പസാന്ദ്ര ഫ്രണ്ട്സ് അസോസിയേഷൻ പ്രതിമാസ സെമിനാർ 30 ന് 

ബെംഗളൂരു: തിപ്പസാന്ദ്ര ഫ്രണ്ട്സ് അസോസിയേഷന്റെ പ്രതിമാസ സെമിനാർ ഓഗസ്റ്റ് 30 ന്...

ബെംഗളൂരുവിൽ നാളെ ഗതാഗത നിയന്ത്രണം

ബെംഗളൂരു: ഈദ് മിലാദ്-ഉൻ-നബി ആഘോഷങ്ങളുടെ ഭാഗമായി ഓഗസ്റ്റ് 26 ന്  ബുധനാഴ്ച...

സിഗ്നലിൽ നിർത്തിയ ബൈക്കിലേക്ക് കാർ ഇടിച്ചു; 33കാരനായ യുവാവിന് ദാരുണാന്ത്യം

ബെംഗളൂരു: കഗ്ഗദാസപുര മെയിൻ റോഡിലെ വിജ്ഞാനനഗർ സിഗ്നലിൽ ഉണ്ടായ വാഹനാപകടത്തിൽ 33കാരനായ...

തിരുവോണ നാളിൽ  വ്യാപക മഴക്ക് സാധ്യത; 6 ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. തിരുവോണദിനത്തിലും മഴ ശക്തമാകുമെന്നാണ് മുന്നറിയിപ്പ്....

എംഎംഎ മീലാദ് ആഘോഷത്തിന് നാളെ തുടക്കം

ബെംഗളൂരു: മലബാർ മുസ്‌ലിം അസോസിയേഷൻ മീലാദ് ആഘോഷത്തിന് നാളെ തുടക്കം കുറിക്കും.മൈസൂർ...

തിപ്പസാന്ദ്ര ഫ്രണ്ട്സ് അസോസിയേഷൻ പ്രതിമാസ സെമിനാർ 30 ന് 

ബെംഗളൂരു: തിപ്പസാന്ദ്ര ഫ്രണ്ട്സ് അസോസിയേഷന്റെ പ്രതിമാസ സെമിനാർ ഓഗസ്റ്റ് 30 ന്...

ബെംഗളൂരുവിൽ നാളെ ഗതാഗത നിയന്ത്രണം

ബെംഗളൂരു: ഈദ് മിലാദ്-ഉൻ-നബി ആഘോഷങ്ങളുടെ ഭാഗമായി ഓഗസ്റ്റ് 26 ന്  ബുധനാഴ്ച...

‘പറയാതെ പോയ കഥകൾ’; പുസ്തക പ്രകാശനം 29 ന്

ബെംഗളൂരു: ലത നമ്പൂതിരി രചിച്ച പറയാതെ പോയ കഥകൾ എന്ന പുസ്തകത്തിന്റെ...

ഭക്ഷ്യവസ്തുക്കൾക്കൊപ്പം വിഷമുള്ള കായയും; ആമസോൺ, സ്വിഗ്ഗി, ബിഗ് ബാസ്‌കറ്റ് പ്ലാറ്റ്‌ഫോമുകളുടെ ഫുഡ് ലൈസൻസ് റദ്ദാക്കി

ബെംഗളുരു: ഓൺലൈനായി വിഷക്കായ വില്പന നടത്തിയ പ്ലാറ്റ്ഫോമുകൾക്കെതിരെ കടുത്ത നടപടിയുമായി കർണാടക...

പകൽ ചാര്‍ജ് കുറയും; രാത്രി കൂടും, വൈദ്യുതി നിരക്കില്‍ അടിമുടി മാറ്റം

തിരുവനന്തപുരം: വൈദ്യുതി റഗുലേറ്ററി കമ്മീഷൻ അടുത്ത 5 വര്‍ഷത്തെ വൈദ്യുതനിരക്ക് പരിഷ്കരണത്തിനുള്ള...

Related Articles

Popular Categories