പത്മനാഭസ്വാമി ക്ഷേത്രത്തിലും വൻ സ്വർണമോഷണം; വൈരനാമവും 78 ഗ്രാം സ്വർണവും കാണാനില്ലെന്ന് റിപ്പോർട്ട്

തിരുവനന്തപുരം: പത്മനാഭസ്വാമി ക്ഷേത്രത്തിൽ നിന്ന് സ്വർണവും വജ്രവുമടക്കമുള്ള അമൂല്യവസ്തുക്കൾ കാണാതായതായി പോലീസ് കണ്ടെത്തൽ. ക്ഷേത്രത്തിലെ സുരക്ഷാസംവിധാനങ്ങളിൽ ഗുരുതര വീഴ്ചയുണ്ടെന്ന് ചൂണ്ടിക്കാട്ടി സംസ്ഥാന പോലീസ് മേധാവി  ആഭ്യന്തര സെക്രട്ടറിക്ക് റിപ്പോർട്ട് നൽകി. ഇന്റലിജൻസ് മേധാവി നൽകിയ രഹസ്യവിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഡിജിപി സർക്കാരിന് ഈ റിപ്പോർട്ട് കൈമാറിയത്.

ശ്രീകോവിലിനുള്ളിൽ അതീവ സുരക്ഷിതമായി സൂക്ഷിക്കേണ്ട വജ്രം പതിച്ച ‘വൈര നാമം’ ഉൾപ്പെടെയുള്ളവയാണ് ദുരൂഹ സാഹചര്യത്തിൽ അപ്രത്യക്ഷമായിരിക്കുന്നത്. ആറുമാസം മുൻപ് അറ്റകുറ്റപ്പണികൾക്കായി ഇത് കൊണ്ടുപോയെന്നാണ് രേഖകളിലുള്ളതെന്ന് റിപ്പോർട്ടിൽ പറയുന്നു. ഭക്തർ വഴിപാടായി സമർപ്പിച്ച സ്വർണശേഖരത്തിൽ വലിയ അളവിൽ (ഏകദേശം 78 ഗ്രാം) കുറവുണ്ടായതായി കണ്ടെത്തിയിട്ടുണ്ട്. അറ്റകുറ്റപ്പണിക്കെന്ന പേരിൽ കൊണ്ടുപോയ സ്വർണവിളക്ക് ആറുമാസം കഴിഞ്ഞിട്ടും തിരികെ എത്തിച്ചിട്ടില്ലെന്നും പോലീസ് റിപ്പോർട്ടിലുണ്ട്.

ക്ഷേത്രത്തിലെ അമൂല്യവസ്തുക്കളുടെ സംരക്ഷണത്തിനായി അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് ഡിജിപി സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. നിലവറയ്ക്ക് പുറത്തുള്ള മുഴുവൻ സ്വർണവും വെള്ളിയും എത്രയും വേഗം അതീവ സുരക്ഷിതമായ സ്ട്രോങ് റൂമിലേക്ക് മാറ്റണമെന്നും ഭക്തർ സംഭാവനയായി നൽകുന്ന മുഴുവൻ വിലപിടിപ്പുള്ള വസ്തുക്കളും ലോക്കറുകളിലേക്ക് മാറ്റി, അവിടെ കൃത്യമായ പോലീസ് കാവൽ ഏർപ്പെടുത്തണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

വിഐപികൾ ഉൾപ്പെടെ ക്ഷേത്രത്തിനുള്ളിലേക്ക് പ്രവേശിക്കുന്ന ആരെയും കൃത്യമായ സുരക്ഷാപരിശോധന കൂടാതെ കടത്തിവിടരുതെന്നും സുരക്ഷാ ഓഡിറ്റിങ് ശക്തമാക്കാൻ സർക്കാർ അടിയന്തരമായി ഇടപെടണമെന്നും പറഞ്ഞിട്ടുണ്ട്. ഈ നിർദേശങ്ങളിൽ സർക്കാർ അടിയന്തരമായി ഇടപെട്ട് ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നാണ് പോലീസ് റിപ്പോർട്ടിൽ ആവശ്യപ്പെടുന്നത്.
SUMMARY: Massive gold theft at Padmanabhaswamy temple; Vaira Nama and 78 grams of gold missing, report

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

നെടുമ്പാശ്ശേരി അപകടം; മരിച്ച ഗോപികയുടെ കുടുംബത്തെ ഭീഷണിപ്പെടുത്തി കെ.പി. ശശികല

പാലക്കാട്: വിശ്വഹിന്ദു പരിഷത്ത് നേതാവ് ശശികല ഭീഷണിപ്പെടുത്തിയെന്ന പരാതിയുമായി നെടുമ്പാശ്ശേരി വാഹനാപകടത്തില്‍...

ദസറ അവധി: ബെംഗളൂരുവിൽ നിന്ന് തിരുവനന്തപുരത്തേക്ക് സ്പെഷ്യൽ ട്രെയിൻ

ബെംഗളൂരു: ദസറ അവധിയോടനുബന്ധിച്ചുള്ള യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് ബെംഗളൂരു കന്റോൺമെന്റിനും തിരുവനന്തപുരം...

ജോലിക്കിടെ പോലീസുദ്യോഗസ്ഥന്‍ കുഴഞ്ഞുവീണ് മരിച്ചു

പത്തനംതിട്ട: ഡ്യൂട്ടിക്കിടെ പോലീസുദ്യോഗസ്ഥൻ കുഴഞ്ഞുവീണ് മരിച്ചു. പത്തനംതിട്ട ജില്ലാ പോലീസ് കാര്യാലയത്തിലെ...

ഗുരുവായൂര്‍ ദേവസ്വത്തില്‍ 30 ഒഴിവുകള്‍; അപേക്ഷിക്കാം

ഗുരുവായൂർ: ഗുരുവായൂർ ദേവസ്വത്തില്‍ ഒഴിവുകള്‍. സോപാനം വാച്ച്‌മാൻ,ലേഡി സെക്യൂരിറ്റി ഗാർഡ് തസ്തികകളില്‍...

സിഎംആർഎല്‍-എക്സാലോജിക് കേസില്‍ എഫ്‌ഐആര്‍ അടിയന്തരമായി സ്റ്റേ ചെയ്യാന്‍ വിസമ്മതിച്ച്‌ ഹൈക്കോടതി

കൊച്ചി: സിഎംആർഎല്‍-എക്സാലോജിക് കേസില്‍ പിണറായി വിജയൻ അടക്കമുള്ളവരുടെ അപ്പീലിന് അനുമതി തേടിയുള്ള...

‘മാര്‍ച്ചിനിടെ രാഹുല്‍ ഗാന്ധി എന്നെ തള്ളിയിട്ടു’; ആരോപണവുമായി ഗര്‍ഭിണിയായ മാധ്യമ പ്രവര്‍ത്തക

ഡല്‍ഹി: സുപ്രീം കോടതി മാർച്ചിനിടെ രാഹുല്‍ ഗാന്ധി തന്നോട് മോശമായി പെരുമാറിയെന്നും...

പാകിസ്ഥാനില്‍ ട്രെയിൻ പാളം തെറ്റി; അഞ്ചുപേര്‍ മരിച്ചു

കറാച്ചി: പാകിസ്ഥാനില്‍ ട്രെയിൻ പാളം തെറ്റി അഞ്ചുപേർ മരിച്ചു. അപകടത്തില്‍ നിരവധി...

ലിംഗമാറ്റ ശസ്ത്രക്രിയ നടത്തിയ ട്രാൻസ്ജെൻഡറിന് തുടര്‍ ചികിത്സയ്ക്കായി സഹായം; കുടിശ്ശിക രണ്ടുമാസത്തിനകം നല്‍കണമെന്ന് ഹൈക്കോടതി

കൊച്ചി: ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയനായ ട്രാൻസ്‌ജെൻഡർ വ്യക്തിക്ക് തുടർ ചികിത്സയ്ക്കായി അനുവദിച്ച...

Related Articles

Popular Categories