ബെംഗളൂരു: ആരോഗ്യമേഖലയിലെ മികവിന് കേന്ദ്ര സര്‍ക്കാര്‍ നല്കുന്ന എൻഎബിഎച്ച് അക്രഡിറ്റേഷൻ സർട്ടിഫിക്കറ്റ് കോട്ടയ്ക്കൽ ആര്യവൈദ്യശാലയുടെ ജയനഗർ ബ്രാഞ്ച് ക്ലിനിക് ആൻഡ് ട്രീറ്റ്മെന്റ് സെന്ററിനു ലഭിച്ചു. ജയനഗറില്‍ നടന്ന ചടങ്ങിൽ ആര്യവൈദ്യശാല മാനേജിങ് ട്രസ്റ്റി ഡോ. പി.മാധവൻകുട്ടി വാരിയർ സർട്ടിഫിക്കറ്റ് ചീഫ് മെഡിക്കൽ ഓഫിസറും ബ്രാഞ്ച് മാനേജറുമായ ഡോ.കെ.രാമചന്ദ്രനു സമ്മാനിച്ചു.
ചടങ്ങിൽ ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ കെ.ഹരികുമാർ, ട്രസ്റ്റിമാരായ ഡോ.സുജിത് വാരിയർ, അഡ്വ. സി.ഇ.ഉണ്ണിക്കൃഷ്ണൻ, ഡോ. പി.രാംകുമാർ, പി.ജി.കെ.നായർ, ഡോ.മമത വി.റാവു, ശൈലജ മാധവൻകുട്ടി, മലയാള മനോരമ ബെംഗളൂരു ജനറൽ മാനേജർ (സെയിൽസ്) സുന്ദരം പരമശിവം എന്നിവർ പങ്കെടുത്തു.
SUMMARY: Kottakkal Arya Vaidyasala Jayanagar branch gets NABH accreditation
















