എഎംഎംഎയില്‍ ചേരിപ്പോര്; അൻസിബ അടക്കം 4 പേര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ്

കൊച്ചി: താരസംഘടനയായ എഎംഎംഎയില്‍ ഉടലെടുത്ത ആഭ്യന്തര തർക്കങ്ങള്‍ രൂക്ഷമാകുന്നു. ശ്വേത മേനോൻ പ്രസിഡന്റായ സംഘടനയുടെ ഭരണസമിതിയില്‍ നിലനില്‍ക്കുന്ന ചേരിപ്പോരിനെത്തുടർന്ന് നാല് പ്രമുഖ അംഗങ്ങള്‍ക്കാണ് ഇപ്പോള്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരിക്കുന്നത്. അൻസിബ ഹസൻ, ടിനി ടോം, കുക്കു പരമേശ്വരൻ, ലക്ഷ്മി പ്രിയ എന്നിവർക്കാണ് നോട്ടീസ് നല്‍കിയത്.

ഇവർ ജൂണ്‍ ഒന്നിനും മൂന്നിനും ഇടയിലുള്ള തീയതികളില്‍ നേരിട്ട് ഹാജരായി വിശദീകരണം നല്‍കണമെന്നാണ് നേതൃത്വത്തിന്റെ നിർദ്ദേശം. സംഘടനയുടെ ജോയിന്റ് സെക്രട്ടറി സ്ഥാനം രാജിവെച്ച നടി അൻസിബ ഹസൻ, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ടിനി ടോം എന്നിവർ തമ്മിലുള്ള വാക്പോരും ആരോപണങ്ങളുമാണ് നിലവിലെ പ്രശ്നങ്ങളുടെ കേന്ദ്രബിന്ദു.

ടിനി ടോം തനിക്കെതിരെ മോശം പ്രചാരണങ്ങള്‍ നടത്തിയെന്നും, ജിഹാദി എന്ന് വിളിച്ച്‌ ആക്ഷേപിച്ചുവെന്നും അൻസിബ ആരോപിക്കുന്നു. നിലവിലെ ഭരണസമിതിക്ക് മുന്നില്‍ ഹാജരാകാൻ അൻസിബ വിസമ്മതിച്ചു. പകരം രമേശ് പിഷാരടി, ധ്യാൻ ശ്രീനിവാസൻ, മാലാ പാർവ്വതി എന്നിവർ ഉള്‍പ്പെടുന്ന ഒരു നിഷ്പക്ഷ സമിതി തന്റെ പരാതി കേള്‍ക്കണമെന്നും മൊഴി വീഡിയോ റെക്കോർഡ് ചെയ്യണമെന്നും അവർ ആവശ്യപ്പെട്ടു.

അതേസമയം എഎംഎംഎയുടെ നേതൃത്വത്തിന് മുന്നിലേക്ക് ഇല്ലെന്ന നിലപാടിലാണ് അൻസിബ. തൻ്റെ പരാതികള്‍ കേള്‍ക്കണമെങ്കില്‍ നിഷ്പക്ഷ സമിതിയെ നിയോഗിക്കണമെന്നും അൻസിബ ആവശ്യപ്പെടുന്നു. രമേശ് പിഷാരടി, ധ്യാൻ ശ്രീനിവാസൻ, മാലാ പാർവ്വതി എന്നിവർ സമിതിയില്‍ ഉണ്ടാകണമെന്നാണ് അൻസിബയുടെ ആവശ്യം. സമിതിക്ക് മുന്നില്‍ താൻ പറയുന്ന കാര്യങ്ങള്‍ വീഡിയോ റെക്കോർഡിങ് ഉറപ്പാക്കണം എന്നും അൻസിബ ആവശ്യപ്പെട്ടിട്ടുണ്ട്.

ജൂണ്‍ 21നാണ് എഎംഎംഎയുടെ ജനറല്‍ ബോഡി യോഗം ചേരുന്നത്. യോഗത്തിന് മുന്നോടിയായി നിലവിലെ പ്രശ്നങ്ങള്‍ പരിഹരിക്കാനാണ് ശ്വേത മേനോൻ പ്രസിഡൻ്റായ എഎംഎംഎ ഭരണസമിതിയുടെ നീക്കം. സംഘടനയിലെ തർക്കം പോലീസ് കേസിലേക്ക് നീങ്ങുന്നത് അടക്കം തടയാൻ നേതൃത്വം ഇടപെട്ടേക്കും. സംഘടനയില്‍ വിശ്വാസം നഷ്ടപ്പെട്ടതായും ടിനി ടോമിനെതിരെ ആഭ്യന്തര മന്ത്രിക്ക് നേരിട്ട് പരാതി നല്‍കുമെന്നും അൻസിബ പ്രഖ്യാപിച്ചിരുന്നു.

എഎംഎംഎയുടെ ജോയിൻ്റ് സെക്രട്ടറി സ്ഥാനം രാജിവെച്ചതിന് കാരണം ടിനി ടോം ആണെന്നായിരുന്നായിരുന്നു അൻസിബ ആരോപിച്ചത്. ടിനി ടോം തന്നെക്കുറിച്ച്‌ മോശം കാര്യങ്ങള്‍ പ്രചരിപ്പിച്ചുവെന്നും ജിഹാദിയെന്ന് വിളിച്ചുവെന്നും അൻസിബ ആരോപിച്ചിരുന്നു.

SUMMARY: Clan feud in AMMA; Show cause notices issued to 4 people including Ansiba

Hot this week

കരമനയാറ്റില്‍ കുളിക്കാനിറങ്ങിയ സൈനികനെ ഒഴുക്കില്‍പ്പെട്ട് കാണാതായി

തിരുവനന്തപുരം: കരമനയാറ്റില്‍ കുളിക്കാനിറങ്ങിയ സൈനികനെ ഒഴുക്കില്‍പ്പെട്ട് കാണാതായി. പാങ്ങോട് മിലിട്ടറി ക്യാമ്പിലെ...

തൃശൂരില്‍ ഓടിക്കൊണ്ടിരുന്ന കെഎസ്‌ആര്‍ടിസി ബസിന് തീപിടിച്ചു

തൃശൂർ: തൃശൂർ അമല നഗറില്‍ ഓടിക്കൊണ്ടിരുന്ന കെഎസ്‌ആർടിസി ബസിന് തീപിടിച്ചു. ഓടിക്കൊണ്ടിരുന്ന...

വീണാ ജോര്‍ജ് സഞ്ചരിച്ച വാഹനം അപകടത്തില്‍പെട്ടു

കൊല്ലം: മുൻ ആരോഗ്യമന്ത്രി മന്ത്രി വീണാ ജോർജും കുടുംബവും സഞ്ചരിച്ചിരുന്ന കാർ...

തിരുവനന്തപുരത്ത് അമ്യൂസ്മെൻ്റ് പാര്‍ക്കില്‍ അപകടം; റൈഡ് പൊട്ടി വീണു, അഞ്ചു പേര്‍ക്ക് ഗുരുതര പരുക്ക്

തിരുവനന്തപുരം: തിരുവനന്തപുരം വെമ്പായത്തെ 'ഹാപ്പിലാൻഡ്' അമ്യൂസ്മെൻ്റ് പാർക്കില്‍ റൈഡ് തകർന്നുവീണ് അഞ്ച്...

കാസറഗോഡ് പള്ളപ്പാടിയില്‍ യുവതി ജീവനൊടുക്കിയ നിലയില്‍

കാസറഗോഡ്: കാസറഗോഡ് ബെളളൂർ പാളപ്പാടിയില്‍ യുവതി ജീവനൊടുക്കിയ നിലയില്‍. പള്ളപ്പാടിയിലെ സൈനുദ്ദീന്റെ...

പലതവണ ചോദിച്ചിട്ടും മൗനം മാത്രം; ഇ ഡി റെയ്‌ഡില്‍ മാധ്യമങ്ങളോട് ഒഴിഞ്ഞുമാറി മുഖ്യമന്ത്രി

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ വസതികളില്‍ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി)...

കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ രാജി പ്രഖ്യാപിച്ചു

ബെംഗളൂരു: കർണാടക മുഖ്യമന്ത്രി പദവിയില്‍ നിന്നും രാജി പ്രഖ്യാപിച്ച്‌ സിദ്ധരാമയ്യ. വ്യാഴാഴ്ച...

ഗംഗാ നദിയില്‍ ബോട്ട് മുങ്ങി രണ്ട് പേര്‍ മരിച്ചു, ഏഴുപേരെ കാണാനില്ല

പാറ്റ്‌ന: ഗംഗാ നദിയില്‍ ബോട്ട് മുങ്ങി രണ്ടുപേർ മരിച്ചു. വ്യാഴാഴ്ച പാറ്റ്‌ന...

Related Articles

Popular Categories