ബെംഗളൂരു: ബാംഗ്ലൂര്‍ കേരളസമാജം കന്റോണ്‍മെന്റ് സോണ്‍ സംഘടിപ്പിക്കുന്ന ഇന്റര്‍ സോണ്‍ ക്രിക്കറ്റ് ടൂര്‍ണമെന്റ് ഞായറാഴ്ച രാവിലെ 7.30 ന് ഹെബ്ബാള്‍ വെറ്റിനറി കോളജ് ഗൗണ്ടില്‍ നടക്കും. കര്‍ണാടക ക്രിക്കറ്റ് അസോസിയേഷന്‍ ഹോണററി സെക്രട്ടറി സന്തോഷ് മേനോന്‍ ടൂര്‍ണമെന്റ് ഉദ്ഘാടനം ചെയ്യും. സോണ്‍ ചെയര്‍പേര്‍സണ്‍ ഡോ. ലൈല രാമചന്ദ്രന്‍ അധ്യക്ഷത വഹിക്കും.
കേരള സമാജം പ്രസിഡന്റ് എം ഹനീഫ്, ജനറല്‍ സെക്രട്ടറി റജി കുമാര്‍ എന്നിവര്‍ വിശിഷ്ടാതിഥികളാകും. 10 ടീമുകള്‍ മത്സരത്തില്‍ പങ്കെടുക്കും.സമാപന സമ്മേളനത്തില്‍ കര്‍ണ്ണാടക രഞ്ജി ട്രോഫി മുന്‍ താരം ആനന്ദ് കട്ടി വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്യും.
വിജയിക്കുന്ന ടീമിന് നാല്‍പ്പത്തിനായിരം രൂപയും ഹരിപ്പാട് എന്‍ വി ദേവന്‍ റോളിംഗ് ട്രോഫിയും ലഭിക്കും രണ്ടാം സ്ഥാനം ലഭിക്കുന്ന ടീമിന് ഇരുപതിനായിരം രൂപയും ട്രോഫിയും ലഭിക്കുമെന്ന് സോണ്‍ കണ്‍വീനര്‍ കെ സി ബിജു, ടൂര്‍ണമെന്റ് ഓര്‍ഗനൈസിങ് കമ്മറ്റി കണ്‍വീനര്‍ സജിത്ത് ചന്ദ്രന്‍ എന്നിവര്‍ അറിയിച്ചു. 9886387577
SUMMARY: Kerala Samajam Cricket Tournament Today
















