പഞ്ച ദ്രാവിഡ കവി സംഗമവും തൊദൽനുടി വാർഷിക പതിപ്പ് പ്രകാശനവും ശ്രദ്ധേയമായി

ബെംഗളൂരു: ദ്രാവിഡ ഭാഷാ ട്രാൻസ്ലേറ്റേഴ്സ് അസോസിയേഷനും (DBTA) തൊദൽനുടി കന്നഡ ബാലസാഹിത്യ മാസികയും സംയുക്തമായി  വൈറ്റ്ഫീൽഡിലെ ശ്രീ സരസ്വതി എജ്യുക്കേഷൻ ട്രസ്റ്റിൽ ഇന്ന് സംഘടിപ്പിച്ച പഞ്ച ദ്രാവിഡ കവി സംഗമവും തൊദൽനുടിയുടെ 13-ാമത് വാർഷിക പതിപ്പ് പ്രകാശനവും ശ്രദ്ധേയമായി.

കന്നഡ, മലയാളം, തമിഴ്, തെലുങ്ക്, തുളു എന്നീ അഞ്ച് ദ്രാവിഡ ഭാഷകളെ പ്രതിനിധീകരിച്ച് വിവിധ സംസ്ഥാനങ്ങളിൽ നിന്നെത്തിയ അമ്പതോളം കവികൾ പരിപാടിയിൽ കവിതകൾ ആലപിച്ചു. ഡി.ബി.ടി.എ പ്രസിഡന്റ് ഡോ. സുഷമ ശങ്കറിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങ്  കന്നഡ കവി “ചുടുക്ക് ചക്രവർത്തി” എന്നറിയപ്പെടുന്ന . എച്ച്. ഡുണ്ടിരാജ് ഉദ്ഘാടനം ചെയ്തു. തമിഴ് കവയിത്രി ഡോ. വടിവഴഗി ദേവസഹായം മുഖ്യാതിഥിയായി പങ്കെടുത്തു. തൊദൽനുടി മാസികയുടെ 13-ാമത് വാർഷിക പതിപ്പ് ഡി.ബി.ടി.എ ഉപദേഷ്ടാവ് ഡോ. ന. ദാമോദരശെട്ടി പ്രകാശനം ചെയ്തു.

പി.ഗീത, അർച്ചന സുനിൽ, സിന.കെ.എസ്, അനിതാ എസ്.നാഥ്, പ്രദീപ് കുമാർ മാരിയിൽ, വിന്നീ ഗംഗാധരൻ മുതലായവർ മലയാളം കവിതകൾ അവതരിപ്പിച്ചു.

സെക്രട്ടറി കെ. പ്രഭാകരൻ സ്വാഗതം പറഞ്ഞു. ജോയിന്റ് സെക്രട്ടറി ഡോ. മലർവിളി തമിഴ്കവിതകളുടേയും  മായാ ബി. നായർ, മലയാളം കവിതകളുടേയും ഡോ. മാല്യാദ്രി തെലുങ്ക് കവിതകളുടേയും ഡോ.ബി.എസ്.ശിവകുമാർ തുളുകവിതകളുടേയും അവലോകനം ചെയ്തു സംസാരിച്ചു. പ്രൊ. രാകേഷ് വി. എസ്. പരിപാടി നിയന്ത്രിച്ചു. റെബിൻ രവീന്ദ്രൻ പരിപാടിയുടെ ഏകോപനം നിര്‍വഹിച്ചു.
SUMMARY:The Pancha Dravida Kavi Sangam and the release of the annual edition of Thodalnudi were notable.

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

സ്വർണ വിലയില്‍ വീണ്ടും വർധനവ്

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയില്‍ വീണ്ടും വർധനവ്. ഇന്ന് 22 കാരറ്റ്...

അറ്റകുറ്റപ്പണി; പർപ്പിൾ ലൈനില്‍ നാളെ മെട്രോ മുടങ്ങും

ബെംഗളൂരു: നമ്മ മെട്രോയുടെ പർപ്പിൾ പാതയിലെ സ്വാമി വിവേകാനന്ദ റോഡ്, ഇന്ദിരാനഗർ...

കർണാടകയിലെ എസ്.ഐ.ആർ; വീടുതോറുമുള്ള പരിശോധനയ്ക്കുള്ള സമയപരിധി ഓഗസ്റ്റ് 17 വരെ നീട്ടി

ബെംഗളൂരു: കർണാടകയിലെ വോട്ടർപട്ടികയുടെ പ്രത്യേക തീവ്ര പുതുക്കൽ നടപടിയായ എസ്.ഐ.ആറിന്റെ വീടുതോറുമുള്ള...

നിപയില്‍ നിന്ന് പൂര്‍ണ മുക്തി; മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന 43കാരന്‍ വീട്ടിലേക്ക് മടങ്ങി

കോഴിക്കോട്: നിപ രോഗബാധയെ തുടര്‍ന്ന് കോഴിക്കോട് ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍...

മുഖ്യമന്ത്രിക്കെതിരെ പോസ്റ്റ്; അര്‍ജുൻ ആയെങ്കിക്കെതിരെ വീണ്ടും കേസെടുത്ത് പോലീസ്

കണ്ണൂർ: മുഖ്യമന്ത്രി വി.ഡി.സതീശനെ സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപിച്ചതില്‍ അർജുൻ ആയങ്കിക്കെതിരെ കേസ്. ഫേസ്ബുക്ക്...

ദൃശ്യം മോഡലിൽ സഹോദരനെ കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ജീവപര്യന്തം; മൃതദേഹം വീടിനടിയിൽ കുഴിച്ചുമൂടി

ബെംഗളൂരു: സഹോദരന്റെ ഭാര്യയുമായുള്ള ബന്ധം കണ്ടെത്തിയതിനെ തുടർന്ന് ഇളയ സഹോദരനെ കൊലപ്പെടുത്തിയ...

ബെംഗളൂരു –മംഗളൂരു വന്ദേഭാരത് പരീക്ഷണയോട്ടം 18 മുതൽ  

ബെംഗളൂരു: ബെംഗളൂരു-മംഗളൂരു വന്ദേഭാരത് പരീക്ഷണ ഓട്ടം ഓഗസ്റ്റ് 18 മുതൽ 22...

Related Articles

Popular Categories